പോസ്റ്റുകള്‍

നിങ്ങളുടെ വിശ്വാസം എവിടെ?

ഇമേജ്
ഒരു ദിവസം യേശുവും ശിഷ്യന്മാരും വഞ്ചിയിൽ കയറി. നമുക്ക് തടാകത്തിന്റെ മറുകരയ്ക്കു പോകാം എന്ന് അവൻ പറഞ്ഞു. അവർ പുറപ്പെട്ടു. അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ ഉറങ്ങുകയായിരുന്നു. അപ്പോൾ തടാകത്തിൽ കൊടുങ്കാറ്റുണ്ടായി. വഞ്ചിയിൽ വെള്ളം കയറി, അവർ അപകടത്തിലായി. അവർ അടുത്തുവന്ന് ഗുരോ, ഗുരോ, ഞങ്ങൾ നശിക്കുന്നു എന്നുപറഞ്ഞ് അവനെ ഉണർത്തി. അവൻ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവർ ഭയന്ന് അത്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവൻ ആരാണ്? കാറ്റിനോടും വെള്ളത്തോടും ഇവൻ കൽപിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ. (ലൂക്കാ 8: 22-25) വിചിന്തനം കൊടുങ്കാറ്റിൽ വഞ്ചി തകരുമെന്നായപ്പോൾ വിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ നിലവിളിക്കുന്ന ശിഷ്യരെയാണ് ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നത്. എന്നാൽ എന്തിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമാകുന്നത്? യേശുവിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് നഷ്ടമായതെങ്കിൽ അവർ യേശുവിനെ വിളിച്ചുണർത്തി പരാതിപറയാൻ മുതിരില്ലായിരുന്നു. താൻ സഞ്ചരിച്ച വഞ്ചിയെ പ്രപഞ്ചശക്തികളുടെ ആക്രമണത്തിന് വിട്ടുകൊടുത്തതുവഴി യേശു

ദൈവം ലജ്ജിക്കുന്നില്ല

ഇമേജ്
തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16) വിചിന്തനം ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്. ദൈവ

വെള്ളത്തിനുമീതെ നടക്കുക

ഇമേജ്
ജനസഞ്ചയത്തെ പിരിച്ചു വിടുന്പോഴേക്കും തനിക്കു മുന്പായി വഞ്ചിയിൽ കയറി മറുകരക്ക് പോകാൻ യേശു ശിഷ്യന്മാരെ നിർബന്ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ചായിരുന്നു. ഇതിനിടെ വഞ്ചി കരയിൽ നിന്ന് ഏറെ ദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽ പെട്ട് അത് വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തിൽ അവൻ കടലിനുമീതെ നടന്ന്  അവരുടെ അടുത്തേക്ക് ചെന്നു. അവൻ കടലിനു മീതെ നടക്കുന്നതുകണ്ട് ശിഷ്യന്മാർ പരിഭ്രാന്തരായി, ഇതാ ഭൂതം എന്നു പറഞ്ഞു ഭയം നിമിത്തം നിലവിളിച്ചു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ട. പത്രോസ് അവനോട് പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതെകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക. വരൂ, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നു ചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്

വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി

ഇമേജ്
"അവൻ അവിടംവിട്ട്‌ യൂദയായിലേക്കും ജോർദ്ദാന് മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങൾ അവന്റെയടുക്കൽ ഒരുമിച്ചുകൂടി. പതിവുപോലെ അവൻ അവരെ പഠിപ്പിച്ചു. ഫരിസേയർവന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: മോശ എന്താണ് നിങ്ങളോട് കല്പിച്ചത്? അവർ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി എഴുതിയത്. എന്നാൽ, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താൽ, പുരുഷൻ പിതാവിനെയും മാതാവിനെയും വിടുകയും അവർ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാൽ, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ വീട്ടിൽവച്ച് വീണ്ടും അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു." (മർക്കോസ് 10:1-12) വിചി

മറ്റുള്ളവരുടെ വഴി മുടക്കരുത്

"അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാൽ, ആർമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." (ലൂക്കാ 17:1-2) വിചിന്തനം   വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വിഘാതമാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ ഈശോ നമുക്ക് വ്യക്തമാക്കി തരുന്നു. എന്തൊക്കെ പ്രവർത്തികളാണ്  ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി  മാറ്റു

തിരസ്കരിക്കപ്പെടുന്ന വചനം

"അവർ അവിടെനിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവൻ ആഗ്രഹിച്ചു.കാരണം, അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുന്പോൾ ഉയിർത്തെഴുന്നേൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു." (മർക്കോസ് 9:30-32) വിചിന്തനം യേശു തന്റെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പ് ശിഷ്യന്മാർക്ക് നൽകുന്നത് അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ അല്ല, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ യാതൊരു മറകളും ഇല്ലാതെ ലളിതമായ ഭാഷയിലാണ്. എങ്കിലും, ഈശോ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ സങ്കല്പങ്ങളിലെ മിശിഹാ ഭൂമിയിൽ തന്റെ രാജ്യം  സ്ഥാപിക്കുന്ന   ഒരു വ്യക്തിയായിരുന്നു. യേശുവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും തന്നെ വലിയൊരു ആഗ്രഹം ഈശോ തന്റെ രാജ്യം  സ്ഥാ പിക്കുന്പോൾ ആ മഹത്വത്തിൽ പങ്കുപറ്റുക എന്നതായിരുന്നു. അതിനായി, തുടക്കത്തിൽ കുറെയൊക്കെ ക്ലേശങ്ങൾ സഹിക്കാനും അവർ തയ്യാറായിരുന്നു.

കടുകുമണിയോളം വിശ്വാസം

"അവർ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ഒരാൾ കടന്നുവന്ന് അവന്റെ സന്നിധിയിൽ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു: കർത്താവേ, എന്റെ പുത്രനിൽ കനിയണമേ; അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തു കൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലൻ സുഖം പ്രാപിച്ചു. അനന്തരം ശിഷ്യന്മാർ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ഇവിടെനിന്നുമാറി മറ്റൊരു സ്ഥലത്തേക്കു പോകുക, എന്ന് പറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്കു യാതൊന്നും അസാധ്യമായിരിക്കുകയില്ല." (മത്തായി 17:14-21) വിചിന്ത