പോസ്റ്റുകള്‍

ദൈവസ്നേഹം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവം ലജ്ജിക്കുന്നില്ല

ഇമേജ്
തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16) വിചിന്തനം ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്. ദൈവ...

യേശു കൈനീട്ടി അവനെ തൊട്ടു

"പിന്നീടൊരിക്കൽ യേശു ഒരു പട്ടണത്തിൽ ആയിരിക്കുന്പോൾ ഒരു കുഷ്ഠരോഗിവന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു: കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ! തൽക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ചു ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനുംവേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്ക് പിൻവാങ്ങി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു." (ലൂക്കാ 5:12-16) വിചിന്തനം  യേശു സുഖപ്പെടുത്തിയ നിരവധി കുഷ്ഠരോഗികളെ സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്ന അത്ഭുതത്തെക്കാൾ പ്രാധാന്യമർഹിക്കുന്നത്‌  ഒരുപക്ഷേ  അ തു നടന്ന സ്ഥലമായിരിക്കണം. ഒരു പട്ടണത്തിൽ വച്ചാണ് ഈശോ ആ...

ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തീയ വെളിച്ചം

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ സ്ഥ നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16) വിചിന്തനം ഇരുളിൽനിന്ന് പ്രകാശത്തെ വേർതിരിക്കുന്നത് വെളിച്ചത്തിന്റെ സാന്നിധ്യമാണ്. ഇതുപോലെത്തന്നെ, നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്നതിനാണ് പ്രകാശമായ ദൈവം ഭൂമിയിലേക്ക് വന്നത്. മനുഷ്യരെല്ലാവരും ദൈവാത്മാവിനാൽ നിറയുന്നതിനും, ദൈവകൃപകളുടെ സഹായത്തോടെ, കൽപലകളിൽ നല്കപ്പെട്ട ദൈവകൽപനകൾ മനുഷ്യഹൃദയങ്ങളിൽ ആലേഖനം ചെയ്യുന്നതിനുമായി, ഇരുളിൽനിന്നും പ്രകാശത്തെ വേർതിരിച്ചവൻ ഒരു ബലിവസ്തുവായി മാറി. സ്വന്തം ജീവിതത്തിലൂടെസ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോ...

അവമതിക്കപ്പെടുന്ന മരപ്പണിക്കാരൻ

"യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാർ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്‌! ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു." (മർക്കോസ് 6:1-6) വിചിന്തനം  മുപ്പതാം വയസ്സിൽ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതുവരെ യേശു എന്താണ് ചെയ്തിരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ വചനഭാഗത്തിൽ വ്യക്തമായി കാണുവാൻ സാധിക്കും. നസ്രത്തിലെ ജനങ്ങൾ ഈശോയെ അറിഞ്ഞിരുന്നത് 'മറിയത്തിന്റെ മകനായ ...

വിത്തും വിതക്കാരനും

" കടൽത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനു ചുറ്റും കൂടി. അതിനാൽ, കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിരന്നു. അവൻ ഉപമകൾവഴി പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: കേൾക്കുവിൻ. ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതച്ചപ്പോൾ വിത്തുകളിൽ ചിലതു വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. മറ്റു ചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴം ഇല്ലാതിരുന്നതിനാൽ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ പതിച്ചു. അവ തഴച്ചുവളർന്ന്, മുപ്പതു മേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. അവൻ പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (മർക്കോസ് 4:1-9) വിചിന്തനം  മനുഷ്യദൃഷ്ടിയിൽ ഇന്നത്തെ വചനഭാഗത്തിൽ കാണുന്ന വിതക്കാരൻ തന്റെ ജോലിയിൽ സാമർത്ഥ്യം ഇല്ലാത്ത ഒരാളാ...

എല്ലാവരും നിന്നെ അന്വേഷിക്കുന്നു

"അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ അവർ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവൻ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്ക് പോകാം.അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാൻ വന്നിരിക്കുന്നത്. സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവൻ ഗലീലിയിൽ ഉടനീളം സഞ്ചരിച്ചു." (മർക്കോസ് 1:35-39) വിചിന്തനം ഒരു കാലിത്തൊഴുത്തിൽ ജനിച്ചുവീണ ഈശോ, ദരിദ്രരായ മാതാപിതാക്കൾക്കൊപ്പം കഠിനാധ്വാനം ചെയ്ത്, ആരാലും അറിയപ്പെടാതെയും, യാതൊരുവിധത്തിലുള്ള പ്രത്യേക പരിഗണനകൾ ലഭിക്കാതെയുമാണ് നസറത്തിൽ വളർന്നുവന്നത്. എന്നാൽ, ഇന്നത്തെ വചന ഭാഗത്ത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈശോയെക്കുറിച്ച്, പത്രോസ് ശ്ലീഹായിലൂടെയും കൂട്ടാളികളിലൂടെയും നമ്മോടു പറയുകയാണ്‌, " എല്ലാവരും നിന്നെ അന്വേഷിക്കുന്നു ".ഇന്നത്തെ ലോകത്തിലും, കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങൾക്കുടമയായവർ മുതൽ കരളലിയിക്കുന്ന കഷ്ടതകൾ അനുഭവിക്കുന്നവർ വരെയുള്ള എല്ലാത്തരം മനുഷ്യരെയും സംബന്ധിച്ചിടത്ത...

അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു

"യേശു യോഹന്നാനിൽനിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽനിന്നു ജോർദ്ദാനിൽ അവന്റെ അടുത്തേക്ക് വന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു. സ്നാനംകഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറി. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗ്ഗത്തിൽനിന്നു കേട്ടു." (മത്തായി 3:13-17) വിചിന്തനം  ഒരു വ്യക്തിയുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭംകുറിക്കുന്നത് മാമ്മോദീസായിലൂടെയാണ്. ജനിച്ചിട്ടു ആഴ്ചകൾ മാത്രം കഴിഞ്ഞ ഒരു ശിശുവിനും, പാപകരമായ ഒരു ജീവിതശൈലി ജീവിതകാലം മുഴുവൻ പിന്തുടർന്നതിനുശേഷം മരണത്തിന്റെ പടിവക്കിലെത്തിയിരിക്കുന്ന ഒരു വൃദ്ധനും, ഒരുപോലെ, മാമ്മോദീസാ എന്ന കൂദാശ ഒരു പുതിയ ജനനത്തിനുള്ള വാതിൽ തുറന്നുകൊടുക്കുന്നു, അവരെ പ്രകൃത്യതീതമായ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്ക...

യേശുവിന്റെ വിധേയത്വം

"പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽവന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:51) വിചിന്തനം ഈശോയെ ജറുസലെം ദേവാലയത്തിൽ കാണാതായ സംഭവത്തിനുശേഷം പിന്നീടുള്ള അവിടുത്തെ ജീവിതം എപ്രകാരം ഉള്ളതായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കണം എന്ന ദൈവത്തിന്റെ ആഗ്രഹമാണ്, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ സുവിശേഷകന്റെ വാക്കുകളിൽ ഇന്നു നമ്മൾ കാണുന്നത്. മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച യേശുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ ഉറവിടം തീർച്ചയായും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ തന്നെ ആയിരിക്കണം. യേശുവിന്റെ ഭൂമിയിലെ ജീവിതം മുഴുവൻ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ്. " എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം"  (യോഹന്നാൻ 4:34). അനുസരണമെന്ന ആത്മീയഭോജനമായിരുന്നു ഭൂമിയിൽ ഈശോയുടെ ജീവൻ നിലനിർത്തിയിരുന്ന ഭക്ഷണം. ഇന്നത്തെ ലോകത്തിലും, തന്റെ ആത്മാവിനെ പരിപോഷിപ്പിച്ചുകൊണ്ട് ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു യോഗ്യതയാണ് അനുസരണം. ...

പൊന്നും കുന്തുരുക്കവും മീറയും

"അവർ ഭവനത്തിൽ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുന്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ച്ചയർപ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി." (മത്തായി 2:11-12) വിചിന്തനം  പൌരസ്ത്യ ദേശത്തുനിന്നും എത്തിയ ജ്ഞാനികൾ,  ക്ലേശകരമായ ഒരു യാത്രക്ക് ശേഷം,  മനുഷ്യകുലത്തിനു മുഴുവൻ രക്ഷ നല്കുന്നതിനായി പിറന്ന രക്ഷകനായ ദൈവത്തെ കണ്ടെത്തുന്നത് ഒരു പുൽക്കുടിലിലാണ്! എന്നാൽ, പരിസരത്തിന്റെ പോരായ്മകളോ അവിടെ സന്നിഹിതരായിരുന്നവരുടെ രൂപഭാവങ്ങളോ അവരെ നിരാശരാക്കുന്നില്ല. തങ്ങളുടെ യാത്ര ഫലദായകമായി എന്നു തിരിച്ചറിഞ്ഞ അവർ, മറ്റൊന്നും ശ്രദ്ധിക്കാതെ, അത്യധികം ആനന്ദത്തോടെ രക്ഷകനായ ദൈവത്തെ കുന്പിട്ട് ആരാധിക്കുകയാണ് ചെയ്തത്. സർവ മഹത്വത്തിന്റെയും ഉടയവനായ ദൈവം പലപ്പോഴും നമുക്ക് മുന്പിലും പ്രത്യക്ഷപ്പെടുന്നത്, നമ്മുടെ സങ്കൽപ്പങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായ ചുറ്റുപാടുകളിലായിരിക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായല്ലാതെ ദ...

നിങ്ങൾ എന്തന്വേഷിക്കുന്നു?

" അടുത്തദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടെ നിൽക്കുന്പോൾ യേശു നടന്നുവരുന്നതുകണ്ട് പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവൻ പറഞ്ഞതുകേട്ട്‌ ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവർ തന്റെ പിന്നാലെ വരുന്നതു കണ്ട്,  ചോദിച്ചു:നിങ്ങൾ എന്തന്വേഷിക്കുന്നു? അവർ ചോദിച്ചു: റബ്ബീ - ഗുരു എന്നാണ് ഇതിനർത്ഥം - അങ്ങ് എവിടെയാണ് വസിക്കുന്നത്? അവൻ പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരിൽ ഒരുവൻ ശിമയോൻപത്രോസിന്റെ സഹോദരൻ അന്ത്രയോസായിരുന്നു. അവൻ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങൾ മിശ്ശിഹായെ - ക്രിസ്തുവിനെ - കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - പാറ എന്നു നീ വിളിക്കപ്പെടും." (യോഹന്നാൻ 1:35-42) വിചിന്തനം  മനുഷ്യർ  ഭൂമിയിൽ ദൈവത്തിന്റെ മഹത്വം കണ്ട് പകച്ചു നിൽക്കാതിരിക്കുന്നതിനും, അവിടുത്തെ ശക്തിയെപ്രതി...

ഒരു പുതിയ തുടക്കം

"ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്കി. അവർ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ച യിൽനിന്നോ അല്ല. ദൈവത്തിൽനിന്നത്രേ." (യോഹന്നാൻ 1:6-13) വിചിന്തനം  ജീവിതവ്യാപാരങ്ങളിൽ ഉന്നതി പ്രാപിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ചെയ്യുന്ന ഒന്നാണ് കണക്കെടുപ്പ്. ഒരു നിശ്ചിത കാലയളവ് അവസാനിക്കുന്പോൾ നമ്മുടെ പ്രവർത്തനത്തെ വിലയിരുത്തുന്നത് ആ കാലഘട്ടത്തിൽ നാമെന്തു നേടി എന്നു നമുക്ക് മനസ്സിലാക്കി തരുന്നു. ഒപ്പംതന്നെ, വരുംകാലങ്ങളിലുള്ള നമ്മുടെ ...

സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല

"അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുന്പോൾ ആദ്യത്തെ ഈ പേരെഴുത്ത് നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്ക് പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു  സ്ഥ ലം ലഭിച്ചില്ല." (ലൂക്കാ 2:1-7)  വിചിന്തനം  ആയിരക്കണക്കിന് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകത്തിന്റെ രക്ഷകൻ ഭൂജാതനായപ്പോൾ ലോകത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് സുവിശേഷകൻ വിവരിക്കുന്നത് വളരെ ലളിതമായ വാക്കുകളിലൂടെയാണ്, "സ ത്രത്തിൽ അവർക്കു  സ്ഥ ലം ലഭിച്ചില്ല ". ജോസഫിന്റെയും മറിയത്തിന്റെയും ദാരിദ്ര്യം മാത്രമല്ല ഈശോ ഒരു കാലിത്തൊഴുത്...

സന്തോഷിക്കുവിൻ, കർത്താവ് അടുത്തെത്തിയിരിക്കുന്നു

"യേശു പന്ത്രണ്ടു ശിഷ്യന്മാർക്കും നിർദ്ദേശങ്ങൾ നല്കിയതിനുശേഷം അവരുടെ പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു. യോഹന്നാൻ കാരാഗൃഹത്തിൽ വച്ച് ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ." (മത്തായി 11:1-6) വിചിന്തനം  മനുഷ്യപുത്രനു വഴിയൊരുക്കാൻ പിതാവായ ദൈവത്താൽ അയക്കപ്പെട്ട സ്നാപകയോഹന്നാന്റെ ദൗത്യം അവസാനിക്കേണ്ട സമയം ആയി. ഹേറോദോസിന്റെ കാരാഗൃഹത്തിൽ കഴിയുന്ന സ്നാപകന് അതിൽ തെല്ലും കു ണ്‌ഠി തമില്ല. എന്നാൽ, യോഹന്നാന്റെ ശിഷ്യന്മാരുടെ അവസ്ഥ അതല്ല; അവർ ദുഃഖിതരാണ്. അവരുടെ ദുഃഖമകറ്റി മനസ്സിനു സന്തോഷം പ്രദാനം ചെയ്യാൻ ഉത്തമമായ മാർഗ്ഗം, സന്തോഷത്തിന്റെ ഉറവിടം എവിടെയാണെന്ന്...

ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു

"യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയിൽകയറി അവിടെ ഇരുന്നു. തത്സമയം മുടന്തർ, വികലാംഗർ, അന്ധർ, ഊമർ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങൾ അവിടെ വന്ന്‌ അവരെ അവന്റെ കാൽക്കൽ കിടത്തി. അവൻ അവരെ സുഖപ്പെടുത്തി. ഊമർ സംസാരിക്കുന്നതും വികലാംഗർ സുഖം പ്രാപിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ച പ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവർ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നോടുകൂടെയാണ്; അവർക്കു ഭക്ഷിക്കാൻ യാതൊന്നുമില്ല. വഴിയിൽ അവർ തളർന്നുവീഴാൻ ഇടയുള്ളതിനാൽ ആഹാരം നല്കാതെ അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സുവരുന്നില്ല. (മത്തായി 15:29-32) വിചിന്തനം  ഈശോയുടെ ഭൂമിയിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ പ്രവർത്തികളും, പാപത്തിനടിപ്പെട്ടുപോയ തന്റെ സൃഷ്ടിയോട്‌ ദൈവം  കാണിക്കുന്ന കരുണയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചത് ചതഞ്ഞ ഞാങ്ങണ മുറിക്കാനോ, മങ്ങിയ തിരി കെടുത്താനോ അല്ല (cf. ഏശയ്യാ 42:3); മറിച്ച്, ...

സമാധാനത്തിന്റെ ഉപകരണം

"ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല." (ലൂക്കാ 10:21-24) വിചിന്തനം ഈ ഭൂമിയിൽ ഈശോയുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഒട്ടേറെ തിരസ്കരണങ്ങളും അവഹേളനങ്ങളും പ്രതികൂലസാഹചര്യങ്ങളും കടന്നു വന്നിരുന്നു. എങ്കിലും, അവയ്ക്കെല്ല...

സ്നേഹം കൊടുക്കാനുള്ളതാണ്

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12) വിചിന്തനം  അനുദിന ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് പ്രത്യേകമായ താത്‌പര്യം കാട്ടണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ല എന്ന പരാതി ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരം ശാരീരികമായ അസംതൃപ്തികൾ മുതൽ മാനസികമായ ആസക്തികൾവരെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ പലപ്പോഴും ഉരുൾത്തിരിയുന്നത്  ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്...

മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ....

"മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല." (മത്തായി 6:14-15) വിചിന്തനം   കർതൃപ്രാർത്ഥനയിലെ എല്ലാ യാചനകളും ഒന്നുപോലെതന്നെ പ്രധാനപ്പെട്ടതാണെങ്കിലും, ഈശോ അഞ്ചാമത്തെ യാചന ഒരിക്കൽകൂടി എടുത്തു പറയുകവഴി,  ഇന്നത്തെ വചനഭാഗത്തിലൂടെ,  മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നതിനു ദൈവം എത്രയധികം പ്രാധാന്യം കല്പിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് . ദൈവത്തിന്റെ കരുണയാണ് നമ്മുടെ തെറ്റുകൾ ക്ഷമിച്ചു നമ്മെ സ്വർഗ്ഗീയ സൌഭാഗ്യത്തിനു അർഹരാക്കുന്നത്. എന്നാൽ, നമ്മുടെ സജീവമായ സഹകരണം ഇല്ലെങ്കിൽ ദൈവത്തിനു നമ്മെ രക്ഷിക്കാനാവില്ല എന്ന വസ്തുതയും ഈ വചനത്തിലൂടെ വെളിപ്പെടുന്നുണ്ട്. ഇത് ദൈവത്തിന്റെ ശക്തിയുടെ പോരായ്മ ആയിട്ടല്ല നമ്മൾ കണക്കാക്കേണ്ടത് - നമ്മുടെ സ്വാതന്ത്ര്യത്തിനു ദൈവം എത്രമാത്രം വിലകല്പിക്കുന്നു എന്നാണ്.  ഇതിനെക്കുറിച്ച്‌ വിശുദ്ധ ആഗസ്തീനോസ് ഇപ്രകാരം  പറയുന്നു,  " നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം, നിന്നെക...