പോസ്റ്റുകള്‍

മാനുഷിക ബന്ധങ്ങൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി

ഇമേജ്
"അവൻ അവിടംവിട്ട്‌ യൂദയായിലേക്കും ജോർദ്ദാന് മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങൾ അവന്റെയടുക്കൽ ഒരുമിച്ചുകൂടി. പതിവുപോലെ അവൻ അവരെ പഠിപ്പിച്ചു. ഫരിസേയർവന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: മോശ എന്താണ് നിങ്ങളോട് കല്പിച്ചത്? അവർ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി എഴുതിയത്. എന്നാൽ, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താൽ, പുരുഷൻ പിതാവിനെയും മാതാവിനെയും വിടുകയും അവർ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാൽ, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ വീട്ടിൽവച്ച് വീണ്ടും അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു." (മർക്കോസ് 10:1-12) വിചി...

പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക

"ഫരിസേയരും ജറുസലേമിൽനിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു. പൂർവ്വികരുടെ പാരന്പര്യമനുസരിച്ച് ഫരിസേയരും യഹൂദരെ കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുന്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളണം തുടങ്ങി മറ്റു പല പാരന്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരന്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നതെന്ത്? അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നു വളരെ ദൂരെയാണ്. വ്യർത്ഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരന്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു. അവൻ തുടർന്നു: നിങ്ങളുടെ പാരന്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൌശ...

തളർച്ചയിൽ ആശ്വാസം

"അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകൾ അവിടെ വരുകയും പോവുകയും ചെയ്‌തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജനസ്ഥലത്തേക്ക് വരുവിൻ; അല്പം വിശ്രമിക്കാം. അവർ വഞ്ചിയിൽക്കയറി ഒരു വിജനസ്ഥലത്തേക്ക് പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുന്പേ അവിടെയെത്തി. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവനു അനുകന്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി." (മർക്കോസ് 6:30-34) വിചിന്തനം ജോലിചെയ്തു ക്ഷീണിച്ച മനുഷ്യന്റെ അവസ്ഥയെപ്പറ്റി ദൈവത്തിനു നല്ല ബോധ്യമുണ്ട്. കാരണം, പാപമൊഴികെ മറ്റെല്ലാംകൊണ്ടും മനുഷ്യനായി ജീവിച്ച ഈശോ തന്റെ ജീവിതത്തിൽ പല അവസരങ്ങളിലും അദ്ധ്വാനത്താൽ തളർന്നിരുന്നതായി സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. ഗരസേനരുടെ നാട്ടിലേക്കുള്ള യാത്രയിൽ വഞ്ചിയിൽ തളർന്നുറങ്ങുന്ന യേശുവും (മർക്കോസ് 4:37), മറ്റൊരവസരത്തിൽ യാത...

അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു

"അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു." (മർക്കോസ് 3:20-21) വിചിന്തനം   ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ ഈശോയ്ക്ക് മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ, അവിടുന്നിൽ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് ഈശോ ജീവിച്ചത്. യൌസേപ്പിതാവിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചു...

തിരുക്കുടുംബം

" ഹെറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽവച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് അനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്ക് പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു." (മത്തായി 2:19-23) വിചിന്തനം  അനാദികാലം മുതൽ മനുഷ്യൻ ഹൃദയത്തിൽ ശ്രവിച്ച ദൈവസ്വരം, മനുഷ്യന്റെ കാതുകൾക്ക് ശ്രവ്യമായപ്പോൾ, അവന്റെ യുക്തിക്ക് ഗ്രാഹ്യമായപ്പോൾ, അതു കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് ജോസഫിനും മറിയത്തിനുമാണ്. മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കുന്നതിനായി ഭൂമിയിൽ ജന്മമെടുത്ത വചനം ആദ്യം ചെയ്തത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനവും മാനുഷികവ്യക...