പോസ്റ്റുകള്‍

പരിശുദ്ധാത്മാവ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കർത്താവിന്റെ വഴിയൊരുക്കുവിൻ

" അക്കാലത്ത് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകൻവഴി ഇങ്ങനെ അരുളിചെയ്യപ്പെട്ടത്‌: മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം - കർത്താവിന്റെ വഴിയൊരുക്കുവിൻ; അവന്റെ പാതകൾ നേരെയാക്കുവിൻ. യോഹന്നാൻ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. ജറുസലേമിലും യൂദയാ മുഴുവനിലും ജോർദ്ദാന്റെ പരിസര പ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദ്ദാൻനദിയിൽവച്ചു അവനിൽനിന്നു സ്നാനം സ്വീകരിച്ചു." (മത്തായി 3:1-6) വിചിന്തനം  രക്ഷകനായ ദൈവം ഭൂമിയിൽ അവതരിക്കാനുള്ള സമയം സമീപിച്ചുകഴിഞ്ഞിരിക്കുന്നു; എന്നാൽ, ആരും അത് ശ്രദ്ധിക്കുന്നില്ല. ലോകത്തിന്റെ കാര്യങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ദൈവജനത്തിന്റെ സ്മൃതിയുടെ ഇരുളടഞ്ഞ കോണുകളിൽ ഇടയ്ക്കെപ്പോഴൊക്കെയോ ലോകത്തിന്റെ കിരീടവും ചെങ്കോലും പേറുന്ന ഒരു രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ ഉടലെടുത്തിരുന്നു. ലോകത്തിന്റെ വിജ്ഞാനത്തെയും ചിന്താധാരകളെയും തകിടം മറിച്ചു കൊണ്ട്, രക...

ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്

"ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടുപേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിഅമ്മ മരുമകൾക്കും മരുമകൾ അമ്മായിഅമ്മയ്ക്കും എതിരായും ഭിന്നിക്കും." (ലൂക്കാ 12:49-53) വിചിന്തനം ഈ ലോകത്തിലും ജനതകൾക്കിടയിൽ ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് ബൈബിളിലെ അഗ്നി പ്രതിനിധാനം ചെയ്യുന്നത്. പഴയനിയമത്തിൽ അഗ്നി ദൈവത്തിന്റെ സാന്നിധ്യമായി മോശയ്ക്ക് അനുഭവപ്പെട്ടു (പുറപ്പാട് 3:2). പിന്നീട്, ദൈവത്തിന്റെ മഹത്വമായും (എസെക്കിയേൽ 1:4, 1:13), ദൈവദാസരെ സംരക്ഷിക്കുന്ന സൈനീക വ്യൂഹമായും (2 രാജാക്കന്മാർ 6:17), എല്ലാ അശുദ്ധിയെയും തുടച്ചുനീക്കുന്ന ദൈവീക ശക്തിയാ...

പരിശുദ്ധാത്മാവിനെ നിന്ദിക്കരുത്

"ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുന്പിൽ എന്നെ തള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരുശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുന്പിലും അവർ നിങ്ങളെ കൊണ്ടുപോകുന്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണ് പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും." (ലൂക്കാ 12:8-12) വിചിന്തനം മനുഷ്യർക്ക്‌ സങ്കൽപ്പിക്കാൻ കഴിയുന്നതിനും അതീതമാണ് ദൈവത്തിന്റെ കരുണയും സ്നേഹവും. അതുകൊണ്ടുതന്നെയാണ് യേശുവിനെ മനസ്സിലാക്കുവാനോ ആദരിക്കുവാനോ സ്നേഹിക്കുവാനോ ഒട്ടേറെപ്പേർക്കു കഴിയാതെ പോകുന്നത്. " ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനു...

ജീവജലത്തിന്റെ അരുവികൾ

 "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല." (യോഹന്നാൻ 7:37-39) വിചിന്തനം  യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഘോ ഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു മുന്പുള്ള നാൽപതു വർഷങ്ങൾ കൂടാരങ്ങളിൽ വസിച്ചതിന്റെയും, ആ സമയത്ത് കർത്താവിന്റെ ചൈതന്യം അവരോടൊപ്പം സഞ്ചരിച്ച് അവരെ കാത്തുപരിപാലിച്ചതിന്റെയും ഓർമ്മ ആചരിക്കുവാൻ ലോകമെന്പാടുമുള്ള യഹൂദർ ഒരാഴ്ച നീളുന്ന ഈ തിരുനാളിൽ സംബന്ധിച്ചിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങൾ ഈ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടിരുന്നു. ഒന്നാമതായി, ദേവാലയത്തിനുചുറ്റും  വലിയ തീപന്തങ്ങൾ  സ്ഥാ പിച്ച് അവ  തി...

ഒരിക്കലും ക്ഷമിക്കപ്പെടാത്ത പാപം

"അതുകൊണ്ട്, ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് ക്ഷമിക്കപ്പെടും; എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല." (മത്തായി 12:31, 32) വിചിന്തനം  മനുഷ്യർ എത്ര മാരകമായ പാപം ചെയ്താലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ്‌ ദൈവം. തന്റെ ഏകജാതനെ മനുഷ്യർ നിന്ദിക്കുമെന്നും അവഹേളിക്കുമെന്നും മാരകമായി പീഡിപ്പിക്കുമെന്നും ഒരു ശപിക്കപ്പെട്ടവനേപ്പോലെ മരത്തിൽ തറച്ചു കൊല്ലുമെന്നും അറിഞ്ഞിട്ടും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതിനായി ഈശോയെ ഭൂമിയിലേക്കയക്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചു. അതിരുകളില്ലാത്തതും മറ്റെന്തിനോടെങ്കിലും താരതമ്യം അസാധ്യമായതുമായ ദൈവസ്നേഹം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് ദൈവം ദാനമായി നൽകുന്ന പരിശുദ്ധാത്മാവിലൂടെയാണ്. മനുഷ്യന് നന്മമാത്രം ആഗ്രഹിക്കുന്ന ദൈവാത്മാവിനെ തള്ളിക്കളയുന്ന, അല്ലെങ്കിൽ നിസംഗതയോടെ സ്വീകരിക്കുന്ന, പ്രവണതക്കെതിരായാണ് യേശു ഇന്നത്തെ വചനഭാഗത്തിൽ ശബ്ദ...

തിരിച്ചറിയാതെപോകുന്ന സൌഭാഗ്യങ്ങൾ

"ജറുസലെമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ അവൻ ദൈവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ടാനങ്ങൾകായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാർ ദൈവാലയത്തിൽ കൊണ്ടുചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ! എന്തെന്നാൽ, സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്." (ലൂക്കാ 2:25-32) വിചിന്തനം  പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് സുവിശേഷകൻ നീതിമാനും ദൈവഭക്തനുമായ ശിമയോനിലൂടെ നമുക്ക് ചൂണ്ടിക്കാട്ടി തരുന്നത്. ഒന്നാമതായി, ദൈവം തന്റെ ജനത്തിന് വെളിപ്പെടുത്തലുകൾ നൽകുന്നത് പരിശുദ്ധാത്മാവി...

ഫലവത്തായ ജീവിതം

"നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഞാൻ നിങ്ങളോട് കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ." (യോഹന്നാൻ 15:16b-17) വിചിന്തനം  ഒട്ടേറെ വിശ്വാസികളിൽ ഇടർച്ച വരുത്തിയിട്ടുള്ള ഒരു വചനമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. തന്റെ നാമത്തിൽ പിതാവിനോട് ചോതിക്കുന്നതെന്തും ലഭിക്കും എന്ന യേശുവിന്റെ വാഗ്ദാനത്തെ ഒരു നിരുപാധികമായ പ്രസ്താവനയായി കരുതി, ദൈവത്തോട് ചോദിക്കുകയും, എന്നാൽ കിട്ടാതെ വരികയും ചെയ്ത ഒറ്റെരെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്പോൾ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇവിടെയൊക്കെ നമ്മൾ കാണാൻ മടിക്കുന്ന, അല്ലെങ്കിൽ കാണാതെ പോകുന്ന ഒരു വാക്കാണ്‌, "തന്മൂലം". തന്റെ നാമത്തിൽ ചോദിക്കുന്നതെന്തും പിതാവ് നൽകും എന്ന വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നത്‌ നമ്മൾ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ്. തന്മൂലം, ആ ആവശ്യത്തിനു ഉതകുന്ന വിധത്തിൽ എന്ത് ചോദിച്ചാലും സ്വർഗീയപിതാവ് തരും എന്ന...

ദൈവത്തോട് ചോദിക്കണം

"എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാന്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗ സ്ഥ നായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!" (ലൂക്കാ 11:10-13) ചിന്ത  ദൈവത്തോട് ചോദിക്കുന്ന കാര്യത്തിൽ, അഥവാ തന്റെ ആവശ്യങ്ങളിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന കാര്യത്തിൽ, പലപ്പോഴും വിശ്വാസികൾക്കുപോലും ഒട്ടേറെ സംശയങ്ങൾ ഉണ്ടാവാറുണ്ട്. എല്ലാമറിയുന്ന ദൈവത്തോട് ഒന്നും ചോദിക്കേണ്ട ആവശ്യമില്ല എന്നുമുതൽ ചോദിച്ചാൽ ഒരുപക്ഷെ ദൈവത്തിനു ഇഷ്ടമാവില്ല എന്നുവരെയുള്ള വാദഗതികൾ പലരും നിരത്താറുമുണ്ട്. പക്ഷേ ഇതിനെക്കുറിച്ച്‌ ഈശോ നമ്മെ പഠിപ്പിക്കുന്നത്  ഋജുവായ ഭാഷയിലാണ്. ചോദിക്കുന്നവന് ലഭിക്കുന്നു, അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നുകിട്ടുന്നു എന്ന് യാതൊരു വളച്ചുകെട്ടലുമില്ലാതെ ഈശോ നമ്മോടു പറയുന്നു.  യേശുക്രിസ്തുവിനെ രക്ഷകനും ...

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

എന്നാൽ, ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപ്പോകുന്നു എന്ന് നിങ്ങളിലാരും എന്നോട് ചോദിക്കുന്നില്ല. ഞാൻ ഇതെല്ലാം നിങ്ങളോട് പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഖപൂരിതമായിരിക്കുന്നു. എങ്കിലും സത്യം ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളുടെ നന്മയ്ക് വേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ  നിങ്ങളുടെ അടുക്കലേക്കു വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും - അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും, ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനി മേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും. ഇനിയും വളരെക്കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങള്ക്ക് കഴിവില്ല. സത്യത്മാവ് വരുംപോൾ  നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്ക...