പോസ്റ്റുകള്‍

പ്രതികാരം ചെയ്യുന്ന കോപം

"കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് പൂർവീകരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും. സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപ സംഘ ത്തിന്റെ മുൻപിൽ നില്ക്കേണ്ടിവരും; വിഡ്ഢി എന്ന് വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും." (മത്തായി 5:21-22) ചിന്ത  കോപം നാമാദ്യമായി കാണുന്നത് ഉൽപത്തി പുസ്തകത്തിലാണ്. ആബേലിലും അവന്റെ കാഴ്ച്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചുവെന്നും, തന്റെ ബലിയിൽ അവിടുന്ന് പ്രസാദിച്ചില്ല എന്നും മനസ്സിലാക്കിയ കായേനിലൂടെയാണ് കോപം ആദ്യമായി രൂപവും ഭാവവും സ്വീകരിക്കുന്നത്. "നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്?...നല്ലതുചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്നു ഓർക്കണം. അത് നിന്നിൽ താൽപര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം" (ഉൽപത്തി 4:6,7), എന്ന് കായെന്റെ കോപം തിരിച്ചറിഞ്ഞ ദൈവം അവനു മുന്നറിയിപ്പ് നൽകുന്നുണ്ട്. കീഴടക്കാൻ കഴിയാതെ പോയ കോപം, കായേനെ ഒടുവിലൊരു കൊലപാതകിയാക്കുന്നു. കോപത്തെ കീഴടക്കാൻ ബുദ്ധിമുട്ടുന്ന, അല്ലെങ്കിൽ അതിനു ശ്രമിക്കാത്ത ...

ദൈവത്തിനുള്ളത് സീസറിന് കൊടുക്കരുത്

"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെയടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദാനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അത് കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റെത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ചു വിസ്മയിച്ചു. " (മാർക്കോസ് 12:13-17) ചിന്ത  ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്ന യേശു, യഹൂദപ്രമാണികളുടെ കണ്ണിലെ കരടായിരുന്നു. മുഖം നോക്കാതെ നിർഭയം അവരുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നു കാട്ടിയിരുന്ന യേശുവിനെ ഇല്ലാതാക്കാൻ അവർ നിരന്തരം മാർഗ്ഗങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു. സീസറിന്റെയും റോമൻഭരണത്തിന്റെയും കീഴിലായിരുന്നു അക്കാലത്തു യഹൂദജനം. തൽഫലമായി എല്ലാ യഹൂദരും സീസറിന...

മണൽപ്പുറത്തു ഭവനം പണിയുന്നവർ

" കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ. എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പോക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പോക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു. യേശു ഈ വചനങ്ങൾ അവസാനിപ്പ...

സദാ ജാഗരൂകരായിരിക്കുവിൻ

"കള്ളൻ രാത്രിയിൽ ഏതു സമയത്താണ് വരുന്നതെന്ന് ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ, അവൻ ഉണർന്നിരിക്കുകയും തന്റെ ഭവനം കവർച്ച ചെയ്യാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്ന് നിങ്ങൾ അറിയുന്നു. അതിനാൽ, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ആയിരിക്കും മനുഷ്യപുത്രൻ വരുന്നത്." (മത്തായി 24:43,44) ചിന്ത  അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. കർത്താവിന്റെ രണ്ടാംവരവിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. രാത്രിയിലാണ് സാധാരണ കള്ളന്മാർ മോഷ്ടിക്കാൻ ഇറങ്ങാറ്. ഏതു സമയത്താണ് മോഷ്ടാവ് വരുകയെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, ഇരുട്ടത്ത്‌ അവർ വരാൻ സാധ്യത കൂടുതലാണെന്ന് നിശ്ചയമായും പറയാനാകും. എന്തായിരിക്കും യേശു ഈ വചനത്തിലൂടെ ഉദ്ദേശിക്കുന്ന രാത്രിയും ഇരുട്ടും?  നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ...

ദൈവത്തോട് ചോദിക്കണം

"എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാന്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗ സ്ഥ നായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!" (ലൂക്കാ 11:10-13) ചിന്ത  ദൈവത്തോട് ചോദിക്കുന്ന കാര്യത്തിൽ, അഥവാ തന്റെ ആവശ്യങ്ങളിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന കാര്യത്തിൽ, പലപ്പോഴും വിശ്വാസികൾക്കുപോലും ഒട്ടേറെ സംശയങ്ങൾ ഉണ്ടാവാറുണ്ട്. എല്ലാമറിയുന്ന ദൈവത്തോട് ഒന്നും ചോദിക്കേണ്ട ആവശ്യമില്ല എന്നുമുതൽ ചോദിച്ചാൽ ഒരുപക്ഷെ ദൈവത്തിനു ഇഷ്ടമാവില്ല എന്നുവരെയുള്ള വാദഗതികൾ പലരും നിരത്താറുമുണ്ട്. പക്ഷേ ഇതിനെക്കുറിച്ച്‌ ഈശോ നമ്മെ പഠിപ്പിക്കുന്നത്  ഋജുവായ ഭാഷയിലാണ്. ചോദിക്കുന്നവന് ലഭിക്കുന്നു, അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നുകിട്ടുന്നു എന്ന് യാതൊരു വളച്ചുകെട്ടലുമില്ലാതെ ഈശോ നമ്മോടു പറയുന്നു.  യേശുക്രിസ്തുവിനെ രക്ഷകനും ...

വീണുകിടക്കുന്നവരെ ചവിട്ടരുത്

"എന്നാൽ അവൻ തന്നെത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ച് യേശുവിനോട് ചോദിച്ചു: ആരാണ് എന്റെ അയൽക്കാരൻ? യേശു പറഞ്ഞു: ഒരുവൻ  ജറുസലേമിൽനിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു. അവൻ കവർച്ചകാരുടെ കൈകളിൽ പെട്ടു. അവർ അവനെ പ്രഹരിച്ച് അർദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയെ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ ഒരു സമരിയാക്കാരൻ യാത്രാമദ്ധ്യേ അവൻ കിടന്ന  സ്ഥ ലത്ത് വന്നു. അവനെകണ്ടു മനസ്സലിഞ്ഞ്‌, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവൻ സത്രംസൂക്ഷിപ്പുകാരന്റെ കൈയിൽ രണ്ടു ദാനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കികൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുന്പോൾ തന്നുകൊള്ളാം. കവർച്ചക്കാരുടെ കയ്യിൽപെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത്? അവനോടു കരുണകാണിച്ചവൻ എന്ന് ആ നിയമജ്‌ഞൻ മറുപടി പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക." (ലൂക്കാ 10:29-37) ച...

സ്നേഹമെന്ന പദത്തിന്റെ അർഥം

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12) ചിന്ത  അനുദിന ജീവിതത്തിൽ നമ്മൾക്കുണ്ടാകുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് താത്‌പര്യം കാണിക്കണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. സ്നേഹം നിരസിക്കപ്പെടുന്പോഴുണ്ടാവുന്ന വേദനകൾ ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരത്തിലുള്ള ശാരീരികവും മാനസികവുമായ ആസക്തികൾവരെയുള്ള പലപല പ്രശ്നങ്ങളും പലപ്പോഴും ഉൾത്തിരിയുന്നത്  ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്നാണ്. സ്നേഹം ഓരോ വ്യക്തിയുടെയും അടി സ്ഥാ ന ആവശ്യവും അവകാശവുമായി തോന...