പോസ്റ്റുകള്‍

പ്രകാശത്തെ മറച്ചുവയ്‌ക്കരുത്

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനതിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ സ്ഥ നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16) വിചിന്തനം  അന്ധകാരത്തിൽ തട്ടിത്തടഞ്ഞു വീഴാതിരിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ വിളക്ക് നമ്മെ സഹായിക്കുന്നു. രൂപവും ഭാവവും മാറിയേക്കാം, പുറപ്പെടുവിക്കുന്ന പ്രകാശത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എങ്കിലും വിളക്കിന്റെ ദൗത്യം എക്കാലവും ഒന്നുതന്നെ. ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമാകണം. അത്യാർത്തിയും  ഭോഗേച്ഛയും ...

ദൈവത്തിന്റെ സ്നേഹിതൻ

"ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല. ഞാൻ ഞാൻ നിങ്ങളോട് കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്." (യോഹന്നാൻ 15:12-16a) വിചിന്തനം  സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്. ഏശയ്യാ പ്രവചനം അദ്ധ്യായം 41- ൽ ദൈവം ഇസ്രായേലിനെ അഭിസംബോധന ചെയ്യുന്നത...

ഭൂമിയുടെ ഉപ്പാകുക

" നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറ കേട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല ." (മത്തായി 5:13) വിചിന്തനം   സ്വർഗ്ഗരാജ്യത്തെക്കുറിച്ചും, ദൈവത്തിനു മനുഷ്യരെപ്പറ്റിയുള്ള  പദ്ധതി കളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുക എന്നത്, ഒട്ടേറെ അവസരങ്ങളിൽ പരിമിതികളുള്ള മനുഷ്യബുധിക്ക് അസാധ്യമായ കാര്യമാണ്. ഇതറിയാവുന്ന യേശു തന്റെ പ്രബോധനങ്ങളെല്ലാം തന്നെ മനുഷ്യർക്ക്‌ എളുപ്പം ഗ്രഹിക്കാനാവുന്ന പ്രതീകങ്ങളിലൂടെയാണ് നൽകിയിരിക്കുന്നത്. ഇവിടെ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ഉപ്പാകുവാനാണ്. അനുദിനജീവിതത്തിൽ ഉപ്പ് ഏതൊക്കെ രീതിയിൽ നമുക്കുപകാരപ്പെടുന്നുവോ, അതുപോലെയെല്ലാം നാമും നമ്മുടെ സഹോരർക്കും, അതുവഴി ഈ ലോകത്തിനും ഉപകാരപ്പെടണം. ആദ്യമായി, ഉപ്പ് ഭക്ഷണത്തിലും മറ്റും ചേർക്കുകവഴി ആ ഭക്ഷണത്തിന്റെ രുചി വർദ്ധിക്കുന്നു. ഉപ്പ് പ്രത്യേകമായി ഒരു രുചി പ്രദാനം ചെയ്യുകയല്ല, മറിച്ചു ആ പദാർത്ഥത്തിൽ നേരത്തേതന്നെ അടങ്ങിയിരുന്ന രുചിയെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ, നാമും നമ്മോട് ഇടപഴകുന്നവരിലെ നന്മകളെ വികസിപ്...

നല്ലവരാകരുത്; വിശുദ്ധരാകുക

"എന്നിൽ  വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത്  കഴുത്തിൽ  ഒരു വലിയ തിരികല്ല്  കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും. പ്രലോഭനങ്ങൾ നിമിത്തം ലോകത്തിന് ദുരിതം! പ്രലോഭനങ്ങൾ ഉണ്ടാകേണ്ടതാണ്, എന്നാൽ, പ്രലോഭനഹേതുവാകുന്നവന് ദുരിതം! നിന്റെ കൈയ്യോ കാലോ നിനക്ക് പാപഹേതുവാകുന്നെങ്കിൽ അത് വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലത് അംഗഹീനനോ മുടന്തനോ ആയി  ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണ്  നിനക്ക് ദുഷ് പ്രേരണ കാരണമാകുന്നെങ്കിൽ അത് ചുഴന്നെടുത്തു എറിഞ്ഞു കളയുക. ഇരു കണ്ണുകളോടുംകൂടെ നരകാഗ്നിയിൽ  എറിയപ്പെടുന്നതിനെക്കാൾ നല്ലത്, ഒരു കണ്ണുള്ളവനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്." (മത്തായി 18:6-9) ചിന്ത  ഒട്ടേറെ നന്മകൾ ചെയ്ത് ഒരു വ്യക്തി നല്ലവനെന്ന് പേരുടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇങ്ങിനെയുള്ളവർക്ക് എളുപ്പം സംഭവിക്കാവുന്ന ഒരു തെറ്റാണ്, നല്ലവനെന്ന് സമൂഹത്തിൽനിന്നും പേര് കിട്ടുന്നതോടുകൂടി താൻ ദൈവത്തിന്റെ മ...

തിന്മയെ നന്മകൊണ്ട് ജയിക്കുക

"എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ. അധിക്ഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതിൽനിന്നു തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നവനോട്‌ തിരിയെ ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുന്നെങ്കിൽ എന്ത് മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചു വായ്പകൊടുക്കുന്നതിൽ എന്ത് മേന്മയാണുള്ളത്? കൊടുത്തിടത്തോളം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ പാപികളും പാപികൾക്ക് വായ്‌പ കൊടുക്കുന്നില്ലേ? എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കു...

രമ്യതയിൽ വസിക്കുക

"നീ ബലിപീ ഠ ത്തിൽ കാഴ്ചയർപ്പിക്കുന്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ചു ഓർത്താൽ കാഴ്ചവസ്തു ബലിപീ ഠ ത്തിനുമുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ച്ചയർപ്പിക്കുക. നീ പ്രതിയോഗിയോട് വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊൾക. അല്ലെങ്കിൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ സേവകനും ഏല്പ്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിൽ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാൻ നിന്നോട് പറയുന്നു." (മത്തായി 5:23-26) ചിന്ത  ആരോടാണ് നമുക്കേറ്റവും അധികം വെറുപ്പും വിദ്വേഷവും? ആത്മാർത്ഥമായി അന്വേഷിച്ചാൽ പലപ്പോഴും ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മെ കൊണ്ടെത്തിക്കുന്നത് നാം തീരെ പ്രതീക്ഷിക്കാത്തവരിലേയ്ക്കായിരിക്കും. നമ്മോട് ഏറ്റവും അടുത്തിടപഴകുന്ന നമ്മുടെ പ്രിയപ്പെട്ടവരോടും, സഹപ്രവർത്തകരോടും, സഹപാഠികളോടും ഒക്കെയായിരിക്കും നമുക്കേറ്റവും അധികം വെറുപ്പും വിദ്വേഷവും. എന്നാൽ, നമുക്ക് സ്വയം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു യാ ഥാ ർത്യമാണിത്. ആയതിനാൽ, ഇത്തരത്തിലുള്ള വെറുപ്പും വിദ്വേഷവ...

പ്രതികാരം ചെയ്യുന്ന കോപം

"കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് പൂർവീകരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും. സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപ സംഘ ത്തിന്റെ മുൻപിൽ നില്ക്കേണ്ടിവരും; വിഡ്ഢി എന്ന് വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും." (മത്തായി 5:21-22) ചിന്ത  കോപം നാമാദ്യമായി കാണുന്നത് ഉൽപത്തി പുസ്തകത്തിലാണ്. ആബേലിലും അവന്റെ കാഴ്ച്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചുവെന്നും, തന്റെ ബലിയിൽ അവിടുന്ന് പ്രസാദിച്ചില്ല എന്നും മനസ്സിലാക്കിയ കായേനിലൂടെയാണ് കോപം ആദ്യമായി രൂപവും ഭാവവും സ്വീകരിക്കുന്നത്. "നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്?...നല്ലതുചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്നു ഓർക്കണം. അത് നിന്നിൽ താൽപര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം" (ഉൽപത്തി 4:6,7), എന്ന് കായെന്റെ കോപം തിരിച്ചറിഞ്ഞ ദൈവം അവനു മുന്നറിയിപ്പ് നൽകുന്നുണ്ട്. കീഴടക്കാൻ കഴിയാതെ പോയ കോപം, കായേനെ ഒടുവിലൊരു കൊലപാതകിയാക്കുന്നു. കോപത്തെ കീഴടക്കാൻ ബുദ്ധിമുട്ടുന്ന, അല്ലെങ്കിൽ അതിനു ശ്രമിക്കാത്ത ...