പോസ്റ്റുകള്‍

ദൈവത്തെ കബളിപ്പിക്കാനാവില്ല

"ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോട് കല്പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്ത് ഭാഗം വയ്ക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവൻ അവരോട് പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സന്പത്ത് കൊണ്ടല്ല ധന്യമാകുന്നത്." (ലൂക്കാ 12:13-15) വിചിന്തനം  തർക്കങ്ങളുണ്ടാകുന്പോൾ, സമൂഹത്തിലെ ആദരിക്കപ്പെടുന്നവരിലൂടെ അത് പരിഹരിക്കാൻ ശ്രമിക്കുന്നത് യഹൂദരുടെ ഇടയിലെ സാധാരണ സംഭവമായിരുന്നു. എന്നാൽ യേശുവിന്റെയടുത്ത് ഇത്തരത്തിലൊരു തർക്കവുമായിചെന്ന വ്യക്തിക്ക്, തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ് ലഭിച്ചത്. എന്തുകൊണ്ടായിരിക്കാം ഈശോ അയാളോട് ഇപ്രകാരം പെരുമാറിയത്? നമ്മുടെ ലൌകീകസന്പത്ത് ദൈവത്തിന്റെ പരിഗണന അർഹിക്കുന്ന ഒരു വിഷയമല്ലേ? നമ്മുടെ ആത്മീയ കാര്യങ്ങളിൽ മാത്രമേ ദൈവത്തിനു താല്പര്യമുള്ളോ? യേശു ആ വ്യക്തിക്ക് നൽകിയ പരുഷമായ പ്രതികരണത്തിന്റെ കാരണം എന്തെന്ന് തിരുലിഖിതം നേരിട്ട് പറയുന്നില്ലെങ്കിലും, അതിനുശേഷം അവിടുന്ന് എല്ലാവർക്കുമായി നൽകു...

ഭോഷനായ ധനികൻ

"ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥ ലം സമൃദ്ധമായ വിളവ്‌ നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തുചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്ക്  സ്ഥല മില്ലല്ലോ. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാൻ എന്റെ ആത്മാവിനോട് പറയും: ആത്മാവേ, അനേകവർഷത്തേക്ക് വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിച്ചിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ചു ആനന്ദിക്കുക. എന്നാൽ ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേ താകും? ഇതുപോലെയാണ് ദൈവസന്നിധിയിൽ സന്പന്നനാകാതെ തനിക്കുവേണ്ടി സന്പത്ത് ശേഖരിച്ചുവയ്ക്കുന്നവനും." (ലൂക്കാ 12:16-21) വിചിന്തനം  ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ആവുന്നകാലത്ത് നല്ലതുപോലെ അദ്ധ്വാനിച്ചു വല്ലതുമൊക്കെ സ്വരുക്കൂട്ടിവച്ചില്ലെങ്കിൽ, ഭാവിയിൽ ജോലിചെയ്യാൻ ആവതില്ലാത്ത ഒരവ സ്ഥ  വരുന്പോൾ ബുദ്ധിമുട്ടിലാവുമെന്നു ഏവർക്കും അറിവുള്ളതാണ്. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുന്പോൾ, ഇ...

ഏതുതരം മണ്ണാണ് നമ്മിലുള്ളത്?

പല പട്ടണങ്ങളിലുംനിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവൻ അരുളിച്ചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുന്പോൾ ചിലത് വഴിയരികിൽ വീണു. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേൽ വീണു. അത് മുളച്ചുവളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലത് മുൾചെടികൾക്കിടയിൽ വീണു. മുൾചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു. ചിലത് നല്ല നിലത്തുവീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തി പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (ലൂക്കാ 8:4-8) വിചിന്തനം  യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക്  എല്ലായ്പ്പോഴും കാ ണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് അവിടുത്തെ   ഒരു വലിയ ജനക്കൂട്ടം പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഒട്ടേറെ പട്ടണങ്ങളിൽനിന്നായി പതിവിലും വലിയ ഒരു ജനക്കൂട്ടം തന്റെ ചുറ്റും കൂടിയതുകണ്ട ഈശോ അവരുടെ മനോഗതം മനസ്സിലാക്കി, അവരുടെ ചിന്താരീതി തിരുത്താൻ ശ്ര...

ഫലവത്തായ ജീവിതം

"നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഞാൻ നിങ്ങളോട് കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ." (യോഹന്നാൻ 15:16b-17) വിചിന്തനം  ഒട്ടേറെ വിശ്വാസികളിൽ ഇടർച്ച വരുത്തിയിട്ടുള്ള ഒരു വചനമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. തന്റെ നാമത്തിൽ പിതാവിനോട് ചോതിക്കുന്നതെന്തും ലഭിക്കും എന്ന യേശുവിന്റെ വാഗ്ദാനത്തെ ഒരു നിരുപാധികമായ പ്രസ്താവനയായി കരുതി, ദൈവത്തോട് ചോദിക്കുകയും, എന്നാൽ കിട്ടാതെ വരികയും ചെയ്ത ഒറ്റെരെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്പോൾ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇവിടെയൊക്കെ നമ്മൾ കാണാൻ മടിക്കുന്ന, അല്ലെങ്കിൽ കാണാതെ പോകുന്ന ഒരു വാക്കാണ്‌, "തന്മൂലം". തന്റെ നാമത്തിൽ ചോദിക്കുന്നതെന്തും പിതാവ് നൽകും എന്ന വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നത്‌ നമ്മൾ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ്. തന്മൂലം, ആ ആവശ്യത്തിനു ഉതകുന്ന വിധത്തിൽ എന്ത് ചോദിച്ചാലും സ്വർഗീയപിതാവ് തരും എന്ന...

പ്രകാശത്തെ മറച്ചുവയ്‌ക്കരുത്

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനതിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ സ്ഥ നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16) വിചിന്തനം  അന്ധകാരത്തിൽ തട്ടിത്തടഞ്ഞു വീഴാതിരിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ വിളക്ക് നമ്മെ സഹായിക്കുന്നു. രൂപവും ഭാവവും മാറിയേക്കാം, പുറപ്പെടുവിക്കുന്ന പ്രകാശത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എങ്കിലും വിളക്കിന്റെ ദൗത്യം എക്കാലവും ഒന്നുതന്നെ. ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമാകണം. അത്യാർത്തിയും  ഭോഗേച്ഛയും ...

ദൈവത്തിന്റെ സ്നേഹിതൻ

"ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല. ഞാൻ ഞാൻ നിങ്ങളോട് കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്." (യോഹന്നാൻ 15:12-16a) വിചിന്തനം  സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്. ഏശയ്യാ പ്രവചനം അദ്ധ്യായം 41- ൽ ദൈവം ഇസ്രായേലിനെ അഭിസംബോധന ചെയ്യുന്നത...

ഭൂമിയുടെ ഉപ്പാകുക

" നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറ കേട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല ." (മത്തായി 5:13) വിചിന്തനം   സ്വർഗ്ഗരാജ്യത്തെക്കുറിച്ചും, ദൈവത്തിനു മനുഷ്യരെപ്പറ്റിയുള്ള  പദ്ധതി കളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുക എന്നത്, ഒട്ടേറെ അവസരങ്ങളിൽ പരിമിതികളുള്ള മനുഷ്യബുധിക്ക് അസാധ്യമായ കാര്യമാണ്. ഇതറിയാവുന്ന യേശു തന്റെ പ്രബോധനങ്ങളെല്ലാം തന്നെ മനുഷ്യർക്ക്‌ എളുപ്പം ഗ്രഹിക്കാനാവുന്ന പ്രതീകങ്ങളിലൂടെയാണ് നൽകിയിരിക്കുന്നത്. ഇവിടെ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ഉപ്പാകുവാനാണ്. അനുദിനജീവിതത്തിൽ ഉപ്പ് ഏതൊക്കെ രീതിയിൽ നമുക്കുപകാരപ്പെടുന്നുവോ, അതുപോലെയെല്ലാം നാമും നമ്മുടെ സഹോരർക്കും, അതുവഴി ഈ ലോകത്തിനും ഉപകാരപ്പെടണം. ആദ്യമായി, ഉപ്പ് ഭക്ഷണത്തിലും മറ്റും ചേർക്കുകവഴി ആ ഭക്ഷണത്തിന്റെ രുചി വർദ്ധിക്കുന്നു. ഉപ്പ് പ്രത്യേകമായി ഒരു രുചി പ്രദാനം ചെയ്യുകയല്ല, മറിച്ചു ആ പദാർത്ഥത്തിൽ നേരത്തേതന്നെ അടങ്ങിയിരുന്ന രുചിയെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ, നാമും നമ്മോട് ഇടപഴകുന്നവരിലെ നന്മകളെ വികസിപ്...