പോസ്റ്റുകള്‍

രോഗികളുടെ നാഥൻ

"യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈയിൽ സ്പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്നമായപ്പോൾ അനേകം പിശാച്ചുബാധിതരെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവൻ അശുദ്ധാത്മാക്കളെ വചനംകൊണ്ട് പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി." (മത്തായി 8:14-17) വിചിന്തനം  യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൌഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. വിശുദ്ധ കുർബ്ബാനയിൽ അപ്പവും വീഞ്ഞും തിരുശരീരവും തിരുരക്തവുമായി മാറുന്പോൾ ഈശോ തന്നെയാണ് ആത്മാവും ശരീരവുമായി അവിടെ സന്നിഹിതനാകുന്നത്. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന് നമ്മെ രോഗങ്ങളിൽനിന്നും മറ്റു വ്യാധികളിൽനിന്നും മോചിപ്പിക്കാൻ ഇന്നും സാധിക്കുകയില്ലേ?  തന്റെ അടുത്തുവന്ന എല്ലാ രോഗികൾക്കും ഈശോ സൌഖ്യം നല്കി എന്നാണു സുവിശേഷകൻ വ...

ഫലം തരാത്ത വൃക്ഷം

"അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നു നോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോട് പറഞ്ഞു: മൂന്നുവർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്നു ഫലം അന്വേഷിച്ചു വരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു: യജമാനനേ, ഈ വർഷംകൂടെ അതു നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലിൽ അത് ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീയതു വെട്ടിക്കളഞ്ഞുകൊള്ളുക. " (ലൂക്കാ 13:6-9) വിചിന്തനം  ബൈബിളിൽ ഉടനീളം ദൈവജനത്തെ മുന്തിരിച്ചെടിയായി  വിശേഷിപ്പിച്ചിരിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഈ ഉപമയിലൂടെ ഈശോ വിരൽ ചൂണ്ടുന്നത്, മുന്തിരി തോട്ടത്തിൽ വളർന്നു നില്ക്കുന്ന അത്തിവൃക്ഷങ്ങളുടെ നേരെയാണ്. യഹൂദർ തങ്ങളുടെ മുന്തിരിചെടികൾക്കിടയിൽ അത്തിമരം നടുക സാധാരണയായിരുന്നു. മേൽത്തരം മുന്തിരിപ്പഴങ്ങലെപ്പോലെതന്നെ യഹൂദർ അവരുടെ അത്തിവൃക്ഷത്തിന്റെ ഫലങ്ങളിലും അഭിമാനം കൊണ്ടിരുന്നു. കേടായ അത്തിപ്പഴങ്ങളും കായ്കാത അത്തിമരവുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകങ്ങളായിരുന്നു. മുന്തി...

ദൈവത്തിന്റെ കരത്തിനു കീഴിൽ

" എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച് ഛേ ദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു " (ലൂക്കാ 1:57-66) വിചിന്തനം  ഒരു പേരിലെന്തിരിക്കുന്നു എന്ന് പല...

ആരോടും ഒന്നും സംസാരിക്കരുത് !

"യേശു അവനെ കർശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാൽ പോയി, പുരോഹിതന് നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്പന അനുസരിച്ച് ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കയും ചെയ്യുക. എന്നാൽ, അവൻ പുറത്തുചെന്ന് വളരെക്കാര്യങ്ങൾ പ്ര ഘോ ഷിക്കാനും ഇത് പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിനു സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെ അടുത്ത് വന്നുകൊണ്ടിരുന്നു. " (മർക്കോസ് 1:43-45) വിചിന്തനം  കുറഞ്ഞ വാക്കുകളിലൂടെ ഒട്ടേറെ പറയുന്ന സുവിശേഷകനാണ് മർക്കോസ്. ഈ വചനഭാഗം വായിക്കുന്ന മിക്കവരിലും യേശുവിന്റെ കരുണയെക്കുറിച്ചു മതിപ്പും, തുടർന്നു  കുഷ്ഠരോഗിക്ക് നൽകിയ  നിർദ്ദേശത്തെക്കുറിച്ച് സന്ദേഹവും തോന്നുക സാധാരണമാണ്. അക്കാലങ്ങളിൽ യഹൂദരുടെ ഇടയിൽ കുഷ്ഠം ഭയാനകമായ ഒരു രോഗം ആയിരുന്നു. സ്പർശനത്തിലൂടെ കുഷ്ഠം പടരും എന്ന ഭയത്താൽ, അത് ബാധിച്ചവരെ സമൂഹത്തിൽനിന്നും പുറന്തള്ളിയിരുന്നു. കുഷ്ഠമാണെന്ന സംശയത്താൽ, ശരീരത്ത് എന്തെങ്കിലും വെള്ളപ്പാണ്ടുള്ളവര...

രണ്ട് യജമാനന്മാർ

"രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല: ഒന്നുകിൽ, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല." (മത്തായി 6:24) വിചിന്തനം  നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായക ഘ ട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു ശരിയും തെറ്റും ഒളിച്ചിരിപ്പുണ്ട്. ഇതുപോലെതന്നെ നമ്മുടെ മനസ്സിലും രണ്ടുചേരികളുണ്ട് - ശരിയായത് മാത്രം ചെയ്യണമെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന നമ്മുടെ മനസ്സാക്ഷിയും, കുറെയൊക്കെ തെറ്റുചെയ്താലും കുഴപ്പമില്ല എന്ന പാപത്തിന്റെ പ്രേരണയും. ഈ രണ്ടുതരത്തിലുള്ള പ്രേരണകളുമായി രാപകൽ മല്ലടിച്ച് തകർന്ന ശരീരവും ആകുലത നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അങ്ങിനെയുള്ളവരോട് ദൈവത്തിന്റെ വചനം പറയുന്നു, മനസാക്ഷിയോട് മല്ലടിക്കുന്നത് നിഷ്ഫലമാണ്. ജീവിതത്തിൽ ചുരുങ്ങിയ കുറേ  ഘട്ട ങ്ങളിലോഴിച്ച്, മറ്റെല്ലായ്പ്പോഴും ലോകഹിതം ദ...

നശ്വരത മാത്രം തേടുന്നവർ

"കർത്താവ് കൃതജ്ഞതാസ്തോത്രം ചെയ്തു നല്കിയ അപ്പം ജനങ്ങൾ ഭക്ഷിച്ച ആ  സ്ഥല ത്തിനടുത്തേക്ക് തിബേരിയാസിൽനിന്നു മറ്റു വള്ളങ്ങൾ വന്നു. യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം വള്ളങ്ങളിൽ കയറി യേശുവിനെത്തിരക്കി കഫർണാമിലെത്തി. യേശുവിനെ കടലിന്റെ മറുകരയിൽ കണ്ടെത്തിയപ്പോൾ അവർ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിൻ. എന്തെന്നാൽ പിതാവായ ദൈവം അവന്റെമേൽ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോൾ അവർ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്ത് ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവർത്തി - അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക. (യോഹന്നാൻ 6:23-29) വിചിന്തനം  യേശുവിനെത്തേടി വലിയൊരു ജനക്കൂട്ടം വള്ളങ്ങളിൽ പരക്കംപായുകയായിരുന്നു. യേശുവിന്റെ കീർത്തി ഇത്രയേറെ വർധിപ്പിച്ചത് തലേദിവസം അവി...

മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26) വിചിന്തനം  യേശുവിന്റെതായി സുവിശേഷത്തിൽ കാണുന്ന അത്ഭുതങ്ങളിൽനിന്നും തികച്ചും വ്യസ്ത്യസ്തമായ ഒന്നാണ്, വളരെ ചുരുങ്ങിയ വാക്കുകളിൽ സുവിശേഷകൻ വിവരിച്ചിരിക്കുന്ന ഇന്നത്തെ വചനഭാഗം. അസാധാരണമായ ഒരാവശ്യവുമായാണ് കുറേപ്പേർ ഒരു അന്ധനെ യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നത്. കാഴ്ച നൽകണം എന്നല്ല, അയാളെ സ്പർശിക്കണം എന്നാണ് അവർ യേശുവിനോട് അപേക്ഷിക്കുന്നത്. യേശുവും അയാളോട് ഇ...