പോസ്റ്റുകള്‍

സംശയം തോമസിന്റേതു മാത്രമോ?

"പന്ത്രണ്ടുപേരിലോരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും അവന്റെ ശിഷ്യന്മാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോട് പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ്‌ പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ." (യോഹന്നാൻ 20:24-29) വിചിന്തനം  ക്രിസ്തുവിനെപ്രതി തകർച്ചകളും പരാജയങ്ങളും നിരാശയും ജീവനുതന്നെ ഭീഷണിയുമൊക്കെ ഉണ്ടാകുന്ന അവസരങ്ങളിൽ, ദൈവം നേരിട്ട് എങ്ങി...

അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു?

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടാ യി. തോണി മുങ്ങത്ത ക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുക യായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ, രക്ഷിക്കണമേ. ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു: വലിയ ശാന്തത ഉണ്ടായി. അവർ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!" (മത്തായി 8:23-27) വിചിന്തനം  വിശ്വാസവും ഭയവും തമ്മിലുള്ള ബന്ധം എന്താണ്? യേശുവിനെ അനുഗമിച്ച ശിഷ്യന്മാർക്കുണ്ടായ അനുഭവത്തിൽനിന്നും, അവർക്ക് യേശുവിൽനിന്നും ലഭിക്കുന്ന പ്രതികരണത്തിൽനിന്നും വിശ്വാസവും ഭയവും തമ്മിൽ എങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നമുക്ക് കാണുവാൻ സാധിക്കും. യേശു ചെയ്യുന്ന അത്ഭുതപ്രവർത്തികൾ നേരിട്ട് കണ്ടവരാണ് അവിടുത്തെ അനുഗമിച്ച ശിഷ്യന്മാർ. അവരിൽ നല്ലൊരു ശതമാനം പേരും മീൻപിടിച്ചു ഉപജീവനം നടത്തിയിരുന്നവരുമാണ്. അതുകൊണ്ടുതന്നെ, യേശുവിനൊപ്പം തോണിയിൽ കയറിയപ്പോൾ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങൾ അവർ കണ്ടിരുന്നിരിക്കണം. എങ...

ദൈവം തിരസ്കരിച്ച പ്രാർത്ഥന?

" അവൻ അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്ക് പോയി. അവിടെ ഒരു വീട്ടിൽ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല. ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവൾക്കു അശുദ്ധാത്മാവ് ബാധിച്ച ഒരു കൊച്ചുമകൾ ഉണ്ടായിരുന്നു. ആ സ്ത്രീ വന്നു അവന്റെ കാൽക്കൽ വീണു. അവൾ സീറോ-ഫിനേഷ്യൻവംശത്തിൽപെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്നു പിശാചിനെ ബഹിഷ്കരിക്കണമെന്ന് അവൾ അവനോടു അപേക്ഷിച്ചു. അവൻ പ്രതിവചിച്ചു: ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല. അവൾ മറുപടി പറഞ്ഞു: കർത്താവേ, അത് ശരിയാണ്. എങ്കിലും, മേശക്കുകീഴെനിന്ന് നായ്ക്കളും മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവൻ അവളോട്‌ പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. അവൾ വീട്ടിലേക്കു പോയി. കുട്ടി കട്ടിലിൽ ഇരിക്കുന്നത് അവൾ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു." (മർക്കോസ് 7:24-30) വിചിന്തനം  ഈശോയുടെ, അതുവഴി ദൈവത്തിന്റെ, വളരെ വ്യസ്ത്യസ്തമായ ഒരുവശം അതിഭാവുകങ്ങൾ ...

കളകൾ വേർതിരിക്കപ്പെടുന്ന ദിനം വരും

"മറ്റൊരുപമ അവൻ അവരോട് പറഞ്ഞു: ഒരുവൻ വയലിൽ നല്ല വിത്തുവിതക്കുന്നതിനോട് സ്വർഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രു കടന്നുവന്ന്, ഗോതന്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമ സ്ഥ നോട് ചോദിച്ചു: യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇത് ചെയ്തത്. വേലക്കാർ ചോദിച്ചു: ഞങ്ങൾ പോയി കളകൾ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ; കളകൾ പറിച്ചെടുക്കുന്പോൾ അവയോടൊപ്പം ഗോതന്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും. കൊയ്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്ത് ഞാൻ കൊയ്ത്തുകാരോട് പറയും: ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കി വയ്ക്കുവിൻ; ഗോതന്പ് എന്റെ ധാന്യപ്പുരയിൽ സംഭരിക്കുവിൻ." (മത്തായി 13:24-30) വിചിന്തനം  സമൂഹത്തിൽ തിന്മ അഴിഞ്ഞാടുന്പോഴും, കള്ളത്തരം പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുന്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അന...

വഴിതെറ്റിപ്പോയ ആട്

"ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരിന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവൻ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കേ, അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റിഒൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുന്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിൽ എത്തുന്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടി പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതാപം ആവശ്യമില്ലാത്ത  തൊണ്ണൂറ്റിഒൻപതു നീതിമാരെക്കുറിച്ചു എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു" (ലൂക്കാ 15:1-7) വിചിന്തനം  ഒരു ഗുരു എന്ന നിലയിൽ യേശുവിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് യഹൂദരുടെ ഇടയിലുണ്ടായിരുന്നത്. എന്നാൽ യേശുവാകട്ടെ, ജനങ്ങളുടെ മുൻപിൽ പേരുണ്ടാക്കാൻവേണ്ടി അല്ലായിരുന്നു ഒന്നും പ്രവർത്തിച്ചിരു...

കൃത്രിമമില്ലാത്ത ജീവിതം

"വ്യാജമായി ആണയിടരുത്; കർത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂർവ്വികരോട് കല്പിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: ആണയിടുകയേ അരുത്. സ്വർഗ്ഗത്തെകൊണ്ട് ആണയിടരുത്; അത് ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീ ഠ മാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാണോ കറുപ്പിക്കാനോ നിനക്ക് സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നു വരുന്നു" (മത്തായി 5:33-37) വിചിന്തനം  ഓരോരുത്തരും അവരുടെ വാക്കിലും പ്രവർത്തിയിലും പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും ആത്മാർ ത്ഥ തയെക്കുറിച്ചുമാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വാക്കുകൾക്കു ഒട്ടേറെ പ്രാധാന്യം നൽകേണ്ട അവസരങ്ങളിൽ, അയാൾ പറയുന്നത് സത്യമാണെന്ന് ഉറപ്പാക്കാൻ, അയാളെകൊണ്ട് ആണയിടിയിക്കുന്ന രീതി ഇന്നത്തെ സമൂഹത്തിലെന്നപോലെ യേശുവിന്റെ കാലത്തെ യഹൂദരിലും നിലവിലുണ്ടായിരുന്നു. സ്വർഗ്ഗത്തെയും ഭൂമിയെയും ജറുസ...

ഇടവിടാതെ പ്രാർത്ഥിക്കുവിൻ

" ഭഗ്നാശരാകാതെ എപ്പോഴും പ്രാർ ത്ഥി ക്കണം എന്ന് കാണിക്കാൻ യേശു അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിതരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അത് ഗൌനിച്ചില്ല. പിന്നീട് അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്ല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്ക് നീതി നടത്തികൊടുക്കും. അല്ലെങ്കിൽ അവൾ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തികൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തികൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും മനുഷ്യപുത്രൻ വരുന്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" (ലൂക്കാ 18:1-8) വിചിന്തനം  സുവിശേഷത്തിലുടനീളം നാം കാണുന്ന ഒ...