പോസ്റ്റുകള്‍

മർത്തയോ മറിയമോ?

"അവർ പോകുന്നവഴി അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. മർത്താ എന്ന പേരുള്ള ഒരുവൾ അവനെ സ്വഭവനത്തിൽ സ്വീകരിച്ചു. അവൾക്കു മറിയം എന്നു പേരായ ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു. മർത്തയാകട്ടെ പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവൾ അവന്റെ അടുത്തുചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോടു പറയുക. കർത്താവ്‌ അവളോട്‌ പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും  ഉത്കണ്ഠാകു ലയും അസ്വ സ്ഥ യുമായിരിക്കുന്നു. ഒന്ന് മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല. (ലൂക്കാ 10:38-42) വിചിന്തനം  യേശുക്രിസ്തുവിന്റെ സാന്നിധ്യം രണ്ടുവ്യക്തികളിലുണ്ടാക്കിയ പ്രതികരണമാണ് ഇന്നത്തെ വചനത്തിലെ പ്രതിപാദ്യവിഷയം. സഹോദരിമാരെങ്കിൽ കൂടിയും തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങൾക്ക് ഉടമകളാണ് മർത്തയും മറിയവും. യേശുവെന്ന അത്ഭുതപ്രവർത്തകനായ മനുഷ്യനെ മാത്രമേ മർത്താ തിരിച്ചറിയുന്നുള്ളൂ. കേവലം ലൗകീകമായ ദൃഷ്ടിയിൽ കൂടി യേ...

യഥാർത്ഥമായ ഉപവാസം

"നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. (മത്തായി 6:16-18) വിചിന്തനം  പാപങ്ങൾ ചെയ്ത് ദൈവത്തിൽ നിന്നകന്നുപോയി എന്ന ബോധ്യം ലഭിച്ച അവസരങ്ങളിലൊക്കെ ഇസ്രായേൽജനം ഉപവാസത്തിലൂടെയായിരുന്നു പാപങ്ങൾക്ക്‌ പ്രായശ്ചിത്തം ചെയ്തിരുന്നത്. വസ്ത്രംകീറി ചാരം പൂശി ചാക്കുടുത്ത് അവർ പാപപ്പൊറുതിക്കായി പ്രാർത്ഥിച്ചിരുന്നു. കാലക്രമേണ ദൈവത്തിന്റെ കരുണയെ ദുരുപയോഗം ചെയ്യുന്ന ഒരു പ്രഹസനമായി ഉപവാസം മാറി. ദൈവകൃപയിലേക്ക് തിരികെ വരാനുള്ള ഒരവസരമായി ഉപവാസത്തെ കണ്ടിരുന്ന അവ സ്ഥ യിൽനിന്നും മാറി, തന്റെ പാപം കണ്ടുപിടിക്കപ്പെട്ടു എന്നുവരുന്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരുപാധിയായി അത് മാറി. എന്നാൽ പുറംമോടികൾ കണ്ടു മയങ്ങുന്നവനല്ല ദൈവം, തന്റെ ഇഷ്ടജനത്തിന്റെ കാപട്യം കണ്ട് വ...

ലോകത്തിന്റെ പ്രകാശം

"യേശു വീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോൾ ഫരിസേയർ പറഞ്ഞു: നീ തന്നെ നിനക്കു സാക്ഷ്യം നൽകുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാൻ തന്നെ എനിക്ക് സാക്ഷ്യം നല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങൾ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്‌. ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോട് കൂടെയുണ്ട്. രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്ന് നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് ഞാൻ തന്നെ സാക്ഷ്യം നല്കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്കുന്നു. അപ്പോൾ അവർ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങൾ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്ന...

ദൈവത്തെ മുഖംമൂടി ആക്കരുത്

"അവൻ ഇങ്ങനെ  പഠിപ്പിച്ചു: നിങ്ങൾ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിൻ. നീണ്ട മേലങ്കികൾ ധരിച്ചുനടക്കാനും പൊതുസ്ഥലങ്ങളിൽ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളിൽ മുഖ്യ സ്ഥാ നങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ, അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഖമായി പ്രാർത്ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവർക്കു കൂടുതൽ കഠിനമായ ശിക്ഷാവിധി ലഭിക്കും." (മർക്കോസ് 12:38-40) വിചിന്തനം  യഹൂദരുടെ ഇടയിൽ നിയമജ്ഞർക്ക് വലിയ  സ്ഥാ നമാണ് ഉണ്ടായിരുന്നത്. മോശയിലൂടെ ദൈവം ഇസ്രായേൽ ജനത്തിന് നൽകിയ കൽപനകൾ വ്യാഖാനിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ഉത്തരവാദിത്വം. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുന്നതിനും, തന്നേപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്നതിനുമായി ദൈവം നൽകിയ നിർദ്ദേശങ്ങളെ, ദൈവസ്നേഹത്തിന്റെ ആഴം ഗ്രഹിക്കാൻ കഴിയാതെപോയ ജനത കർക്കശമായ നിയമങ്ങളാക്കി മാറ്റി. ദൈവത്തിന്റെ കരുണയിലൂടെയല്ല, മറിച്ചു നിയമത്തിന്റെ അണുവിട തെറ്റാതെയുള്ള പാലനത്തിലൂടെയാണ് നീതീകരിക്കപ്പെടുന്നതെന്ന് തെറ്റിദ്ധരിച്ച യഹൂദർ, കൽപനകൾ പാലിക്കുന്നതിന് അവരുടെ ജീവിതത്തിൽ ഒട്ടേറെ പ്രാധാന്യം നൽകിയിരുന്നു....

പകരം നൽകാനില്ലാത്തവരുടെ ആതിഥേയൻ

"തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുന്പോൾ നിന്റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവർ നിന്നെ പകരം ക്ഷണിക്കുകയും അത് നിനക്ക് പ്രതിഫലമാവുകയും ചെയ്യും. എന്നാൽ, നീ സദ്യ നടത്തുന്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാൽ, പകരം നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല. നീതിമാന്മാരുടെ പുനരു ത്ഥാ നത്തിൽ നിനക്കു പ്രതിഫലം ലഭിക്കും."(ലൂക്കാ 14:12-14) വിചിന്തനം  ആ ഘോ ഷാവസരങ്ങളിൽ അതിനോടനുബന്ധിച്ചു വിരുന്നു നല്കുന്ന പതിവ് മനുഷ്യസംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാണ്. സുവിശേഷത്തിൽത്തന്നെ, യേശു ഒട്ടേറെ വിരുന്നുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. ക്ഷണിക്കുന്ന വ്യക്തിയുടെ നിലയോ വിലയോ അവ സ്ഥ യോ ഒന്നും യേശുവിനു വിരുന്നിൽ പങ്കെടുക്കുന്നതിനു തടസ്സമായി നിന്നിരുന്നില്ല. സമൂഹത്തിലെ ഉന്നതർ മുതൽ പാപികളോടും ചുങ്കക്കാരോടുമൊപ്പം വരെ ഭക്ഷണം കഴിക്കാൻ യേശു സമയം കണ്ടെത്തിയിരുന്നു. ഇത് പലപ്പോഴും യഹൂദപ്രമാണികളിൽ ചിന്താകുഴപ്പം സൃഷ്ടിച്ചിരുന്നു. കാരണം അവർ വിരുന്നിനു മറ്റ...

മലകളെ മാറ്റുന്ന വിശ്വാസം

"പ്രഭാതത്തിൽ നഗരത്തിലേക്ക് പോകുന്പോൾ അവനു വിശന്നു. വഴിയരികിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ, അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോട് പറഞ്ഞു: ഇനി ഒരിക്കലും നിന്നിൽ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ അത്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങിനെ എന്നു ചോദിച്ചു. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താൽ അത്തിവൃക്ഷത്തോട്‌ ഞാൻ ചെയ്തത് മാത്രമല്ല നിങ്ങൾക്ക് ചെയ്യാൻ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലിൽ ചെന്നു വീഴുക എന്ന് നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാർ ത്ഥി ക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും." (മത്തായി 21:18-22) വിചിന്തനം  ഫലങ്ങളില്ല്ലാതെ നിറയെ ഇലകളുമായി തഴച്ചുവളർന്നു നിന്നിരുന്ന അത്തിമരം യേശുവിന്റെ വാക്കുകളുടെ ഫലമായി ഉടൻതന്നെ ഉണങ്ങിപ്പോയി. നമ്മെ സംബന്ധിച്ചിടത്തോളം എന്താണീ ഫലം തരാത്ത, എന്നാൽ ഇലകളാൽ മൂടപ്പെട്ട അത്തിവൃക്ഷം? നമ്മിലെ സ്വഭാവവൈകല്യങ്ങൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള അത്തിമരങ്ങളുമായി ഒട്ടേറെ സാമ്യമു...

ഉയർച്ചയിലേക്കുള്ള വഴി

 "ക്ഷണിക്കപ്പെട്ടവർ പ്രമുഖ സ്ഥാ നങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖ സ്ഥാ നത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നേക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവന്  സ്ഥലം  കൊടുക്കുക എന്നു നിന്നോട് പറയും. അപ്പോൾ നീ ലജ്ജിച്ച്, അവസാനത്തെ  സ്ഥാന ത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുന്പോൾ അവസാനത്തെ  സ്ഥാന ത്ത് പോയി ഇരിക്കുക. ആതിഥേയൻ വന്നു നിന്നോട്, സ്നേഹിതാ, മുന്പോട്ട് കയറിയിരിക്കുക എന്നു പറയും. അപ്പോൾ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുന്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും ."(ലൂക്കാ 14:7-11) വിചിന്തനം  പ്രഥമദൃഷ്ടിയിൽ, പാലിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്നത്തെ വചനഭാഗം. നമ്മിൽ ആരാണ് ഏറ്റവും ഒടുവിലത്തെ ആളാവാൻ ഇഷ്ടപ്പെടുന്നത്? ഇതു വായിക്കുന്ന പലരിലും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, യേശുവിന്റെ വചനങ്ങൾ പാലിച്ചു ജീവിക...