പോസ്റ്റുകള്‍

ഭാരം കുറഞ്ഞ ചുമട്

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30) വിചിന്തനം  സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. സഹനങ്ങളിൽനിന്നും മോചനത്തിനായി ദൈവസന്നിധിയെ ശരണം വയ്ക്കുന്നവരോടാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ സംസാരിക്കുന്നത്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്ന ഒട്ടനവധിപേരുടെ ഒരു തെറ്റിദ്ധാരണ ദൈവം നമ്മുടെ സഹനങ്ങളെയെല്ലാം എടുത്തുമാറ്റി യാതൊരു വേദനകളും ഇല്ലാത്ത ഒരു ജീവിതം തന്നു നമ്മെ അനുഗ്രഹിക്കുമെന്നാണ്. എന്നാൽ യാതൊരു ഭാരങ്ങളുമില്ലാത്ത ഒരു ജീവിതത്തിലേക്കല്ല ഈശോ...

ഭിന്നിപ്പിക്കുന്ന സ്നേഹം

"ഭൂമിയിൽ സമാധാനമാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാൽ, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാൻ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തിൽപെട്ടവർ തന്നെയായിരിക്കും  ഒരുവന്റെ ശത്രുക്കൾ. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും." (മത്തായി 10:34-39) വിചിന്തനം  ശാന്തശീലനും സമാധാനപ്രേമിയുമായ യേശുക്രിസ്തു ഭൂമിയിലേക്ക്‌ വന്നത് പാപത്തിൽ പൂണ്ടുകിടന്നിരുന്ന മനുഷ്യവർഗ്ഗത്തെ പിതാവായ ദൈവവുമായി സ്നേഹത്തിൽ അനുരൻജിപ്പിക്കുന്നതിനാണ്. സ്നേഹത്തിന്റെ കല്പനയുമായി ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ...

ഭയത്തിൽ നിന്നും മോചനമേകുന്ന ദൈവഭയം

"ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ശിഷ്യൻ ഗുരുവിനെപ്പോലെയും ഭൃത്യൻ യജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്ന് വിളിച്ചെങ്കിൽ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല! നിങ്ങൾ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാൽ മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഡമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു  ഘോഷി ക്കുവിൻ. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട. മറിച്ചു, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗ സ്ഥ നായ പിതാവിന്റെ മുന്പിൽ ഞാനും ഏറ്റു പറയും. മനുഷ്യരു...

മുൻവിധികളില്ലാതെ സഹിഷ്ണുതയോടെ വർത്തിക്കുക

"തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലേമിലേക്ക് പോകാൻ ഉറച്ചു. അവൻ തനിക്കുമുന്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. അവൻ ജറുസലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോൾ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: സ്വർഗ്ഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ? അവൻ തിരിഞ്ഞ് അവരെ ശാസിച്ചു. അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി." (ലൂക്കാ 9:51-56) വിചിന്തനം  വിശുദ്ധ യോഹന്നാൻ ദൈവത്തെ എത്രമാത്രം അടുത്തറിഞ്ഞ ഒരു വ്യക്തിയാണെന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ വ്യക്തമാണ്. ദൈവം സ്നേഹമാണെന്നും, സഹോദരനെ സ്നേഹിക്കാത്തവൻ കൊലപാതകിയാണെന്നും പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ യേശുവിന്റെ പ്രിയശിഷ്യൻ നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തനായ യോഹന്നാനെയാണ് നാം കണ്ടുമുട്ടുന്നത്.  യഹൂദരും സമരിയാക്കാരുമായുള്ള ശത്രുതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. പരസ്പരമുള്ള കൂടിക്കാഴ്ചകൾ പലപ്പോഴും കൈയ്യാങ്കളിയിലാണ് അവസാനി...

പാപിയെ കല്ലെറിയുന്ന മഹാപാപികൾ

"യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവൻ വീണ്ടും ദേവാലയത്തിലേക്ക്‌ വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവൻ ഇരുന്നു അവരെ പഠിപ്പിച്ചു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി. അവർ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കല്പിച്ചിരിക്കുന്നത്. നീ എന്ത് പറയുന്നു? ഇത് അവനിൽ കുറ്റമാരോപിക്കാൻ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതി കൊണ്ടിരുന്നു. അവർ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാൽ അവൻ നിവർന്ന് അവരോടു പറഞ്ഞു: നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ. അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതികൊണ്ടിരുന്നു. എന്നാൽ, ഇതുകേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി  സ്ഥലം വിട്ടു. ഒടുവിൽ യേശുവും നടുവിൽ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോടു ചോദിച്ചു: സ്ത്രീയെ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവൾ പറഞ്ഞു: ഇല്ല, കർത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള...

മർത്തയോ മറിയമോ?

"അവർ പോകുന്നവഴി അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. മർത്താ എന്ന പേരുള്ള ഒരുവൾ അവനെ സ്വഭവനത്തിൽ സ്വീകരിച്ചു. അവൾക്കു മറിയം എന്നു പേരായ ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു. മർത്തയാകട്ടെ പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവൾ അവന്റെ അടുത്തുചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോടു പറയുക. കർത്താവ്‌ അവളോട്‌ പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും  ഉത്കണ്ഠാകു ലയും അസ്വ സ്ഥ യുമായിരിക്കുന്നു. ഒന്ന് മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല. (ലൂക്കാ 10:38-42) വിചിന്തനം  യേശുക്രിസ്തുവിന്റെ സാന്നിധ്യം രണ്ടുവ്യക്തികളിലുണ്ടാക്കിയ പ്രതികരണമാണ് ഇന്നത്തെ വചനത്തിലെ പ്രതിപാദ്യവിഷയം. സഹോദരിമാരെങ്കിൽ കൂടിയും തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങൾക്ക് ഉടമകളാണ് മർത്തയും മറിയവും. യേശുവെന്ന അത്ഭുതപ്രവർത്തകനായ മനുഷ്യനെ മാത്രമേ മർത്താ തിരിച്ചറിയുന്നുള്ളൂ. കേവലം ലൗകീകമായ ദൃഷ്ടിയിൽ കൂടി യേ...

യഥാർത്ഥമായ ഉപവാസം

"നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. (മത്തായി 6:16-18) വിചിന്തനം  പാപങ്ങൾ ചെയ്ത് ദൈവത്തിൽ നിന്നകന്നുപോയി എന്ന ബോധ്യം ലഭിച്ച അവസരങ്ങളിലൊക്കെ ഇസ്രായേൽജനം ഉപവാസത്തിലൂടെയായിരുന്നു പാപങ്ങൾക്ക്‌ പ്രായശ്ചിത്തം ചെയ്തിരുന്നത്. വസ്ത്രംകീറി ചാരം പൂശി ചാക്കുടുത്ത് അവർ പാപപ്പൊറുതിക്കായി പ്രാർത്ഥിച്ചിരുന്നു. കാലക്രമേണ ദൈവത്തിന്റെ കരുണയെ ദുരുപയോഗം ചെയ്യുന്ന ഒരു പ്രഹസനമായി ഉപവാസം മാറി. ദൈവകൃപയിലേക്ക് തിരികെ വരാനുള്ള ഒരവസരമായി ഉപവാസത്തെ കണ്ടിരുന്ന അവ സ്ഥ യിൽനിന്നും മാറി, തന്റെ പാപം കണ്ടുപിടിക്കപ്പെട്ടു എന്നുവരുന്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരുപാധിയായി അത് മാറി. എന്നാൽ പുറംമോടികൾ കണ്ടു മയങ്ങുന്നവനല്ല ദൈവം, തന്റെ ഇഷ്ടജനത്തിന്റെ കാപട്യം കണ്ട് വ...