പോസ്റ്റുകള്‍

രാജാവിന്റെ മകൻ നികുതി കൊടുക്കണമോ?

"അവർ കഫർണാമിലെത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിന്റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവൻ പറഞ്ഞു: ഉവ്വ്. പിന്നീട് വീട്ടിലെത്തിയപ്പോൾ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ആരിൽനിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരിൽ നിന്നോ അന്യരിൽനിന്നോ? അന്യരിൽ നിന്ന് - പത്രോസ് മറുപടി പറഞ്ഞു. യേശു തുടർന്നു: അപ്പോൾ പുത്രന്മാർ സ്വതന്ത്രരാണല്ലോ; എങ്കിലും അവർക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ നീ കടലിൽപോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ്‌ തുറക്കുന്പോൾ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്കു കൊടുക്കുക." (മത്തായി 17:24-27) വിചിന്തനം  ക്രിസ്തുവിന്റെ ശിഷ്യർ സമൂഹത്തോടും സാമൂഹിക നിയമങ്ങളോടും എങ്ങിനെയാണ് പ്രതികരിക്കേണ്ടത്? മറ്റെല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുകയും ദൈവീക കല്പനകൾ പാലിക്കാൻ ഉത്സുകത കാണിക്കുകയും ചെയ്യേണ്ട ക്രിസ്തുശിഷ്യരിൽ പലപ്പോഴും സാമൂഹിക പ്രതിബദ്ധതകൾ ആശയക്കുഴപ്പം  സൃഷ്ടിക്കാറുണ്ട്. യേശുവിൽ നിന്നും ദേവാലയനികുതി ആവശ്യപ്പെട്ട് അധികൃതർ പ്രധാനശിഷ്യനായ പ...

സഹോദരനെ ശാസിക്കുക; പക്ഷേ, അവനോട് ക്ഷമിക്കുക

" നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുവിൻ. നിന്റെ സഹോദരൻ തെറ്റുചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്‌താൽ നീ അവനോടു ക്ഷമിക്കണം" (ലൂക്കാ 17:3-4) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിലൂടെ രണ്ടു കാര്യങ്ങളാണ് ഈശോ തന്റെ ശിഷ്യരിൽനിന്നും ആവശ്യപ്പെടുന്നത്. ഒന്നാമതായി, നമ്മൾ മറ്റുള്ളവരുടെ പവൃത്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സഹോദരൻ ചെയ്യുന്നത് തെറ്റായ പ്രവൃത്തി ആണെങ്കിൽ അതിലെ തിന്മ അവന് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നാം ബാധ്യ സ്ഥ രാണ്. രണ്ടാമതായി, അവൻ തെറ്റുമനസ്സിലാക്കി പശ്ചാത്തപിച്ചാൽ അവനോടു പരിമിതികളില്ലാതെ ക്ഷമിക്കണം. എന്നാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നമുക്കെപ്പോഴും തെറ്റുപറ്റുന്ന രണ്ടു മേഖലകളാണ് ഇവ രണ്ടും.  മറ്റുള്ളവരിലെ തിന്മകൾ കാണുന്പോൾ, അത് തെറ്റാണെന്ന ഉത്തമബോധ്യം ഉണ്ടെങ്കിൽപോലും,  തുറന്നുപറയാൻ മടികാണിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ അവർ കേൾക്കാതെ അവലോകനം ചെയ്യുവാനും...

സഹതാപവും അനുകന്പയും

"യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകന്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്തായി 9:35-38) വിചിന്തനം  യേശു തന്റെ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും രോഗികളെയും ആകുലരെയും സുഖപ്പെടുത്തി അവർക്ക് ആശ്വാസം നൽകുവാനുമാണ്. ലക്ഷ്യബോധമില്ലാതെ പാപാന്ധകാരത്തിൽ ഉഴലുന്ന ജനക്കൂട്ടങ്ങളാണ് യേശുവിനെ എല്ലാറ്റിടത്തും എതിരേറ്റിരുന്നത്. അവരെ നയിക്കുവാൻ ഭരമേൽപ്പിക്കപ്പെട്ടിരുന്ന പുരോഹിതരും നിയമജ്ഞരുമൊക്കെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ഉത്സുകരായിരുന്നു. ജനങ്ങളുടെ വേദനയിൽ ചിലപ്പോഴൊക്കെ അവർ സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ സഹതാപം ഒരിക്കലും ജനങ്ങളുടെ വേ...

ബലിമൃഗം

"അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവൻ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുന്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നല്കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലം കൊണ്ട് സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ വസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാൻ അത് കാണുകയും ഇവൻ ദൈവപുത്രനാണ്‌ എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (യോഹന്നാൻ 1:29-34) വിചിന്തനം  പുരോഹിതനായ സക്കറിയായുടെയും പരിശുദ്ധ അമ്മയുടെ ബന്ധുവായ എലിസബത്തിന്റെയും മകനായിരുന്നു സ്നാപക യോഹന്നാൻ. അതിനാൽ നന്നേ ചെറുപ്പം മുതൽ യോഹന്നാന് യേശുവിനെ അറിയാമായിരിക്കണം. എന്നാൽ, യേശുവിന്റെ മന...

ജീവജലത്തിന്റെ അരുവികൾ

 "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല." (യോഹന്നാൻ 7:37-39) വിചിന്തനം  യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഘോ ഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു മുന്പുള്ള നാൽപതു വർഷങ്ങൾ കൂടാരങ്ങളിൽ വസിച്ചതിന്റെയും, ആ സമയത്ത് കർത്താവിന്റെ ചൈതന്യം അവരോടൊപ്പം സഞ്ചരിച്ച് അവരെ കാത്തുപരിപാലിച്ചതിന്റെയും ഓർമ്മ ആചരിക്കുവാൻ ലോകമെന്പാടുമുള്ള യഹൂദർ ഒരാഴ്ച നീളുന്ന ഈ തിരുനാളിൽ സംബന്ധിച്ചിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങൾ ഈ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടിരുന്നു. ഒന്നാമതായി, ദേവാലയത്തിനുചുറ്റും  വലിയ തീപന്തങ്ങൾ  സ്ഥാ പിച്ച് അവ  തി...

നല്ലതാണ്, പക്ഷേ ഞങ്ങൾക്കു വേണ്ടാ!

"യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോൾ ശവക്കല്ലറകളിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പിശാചുബാധിതർ അവനെ കണ്ടുമുട്ടി. ആർക്കും ആ വഴി സഞ്ചരിക്കാൻ സാധിക്കാത്തവിധം അവർ അപകടകാരികളായിരുന്നു. അവർ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിനുമുന്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ? അവരിൽനിന്ന് അല്പമകലെ ഒരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കൾ അവനോട് അപേക്ഷിച്ച്: നീ ഞങ്ങളെ പുറത്താക്കുന്നെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്കയക്കണമേ! അവൻ പറഞ്ഞു: പോയ്ക്കൊള്ളുവിൻ. അവ പുറത്തു വന്നു പന്നികളിൽ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവൻ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലിൽ മുങ്ങിച്ചത്തു. പന്നിമേയ്ക്കുന്നവർ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാക്കാര്യങ്ങളും, പിശാചുബാധിതർക്കു സംഭവിച്ചതും അറിയിച്ചു. അപ്പോൾ, പട്ടണംമുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടുവന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു." (മത്തായി 8:28-34) വിചിന്തനം  ഗദറായാരുടെ ദേശത്ത് ആൾക്കാരെ വഴിനടക്കാൻപോലും അനുവദിക്കാതെ ഒട്ടേറെ ബുദ്ധിമുട്ടിച്ചിരുന്ന അപകടകാ...

എല്ലാവരും രക്ഷപെടുമോ?

"ഏതു സ്ത്രീയാണ് തനിക്കു പത്തു നാണയം ഉണ്ടായിരിക്കെ, അതിൽ ഒന്നു നഷ്ടപ്പെട്ടാൽ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടു കിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുന്പോൾ അവൾ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടി പറയും: എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു." (ലൂക്കാ 15:8-10) വിചിന്തനം  പാപം ചെയ്യുന്ന മനുഷ്യൻ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം അല്ലായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവൻ എന്നും തന്നോടൊപ്പം ആയിരിക്കണം എന്ന ആഗ്രഹവുമായാണ്. എന്നാൽ സൃഷ്ടിച്ച് ഏറെ വൈകുന്നതിനുമുന്പു ദൈവം മനസ്സിലാക്കി മനുഷ്യന്റെ ഹൃദയം പാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന്. എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ പറുദീസയിൽ ജീവിച്ചപ്പോഴും അതിനുപരിയായ എന്തോ ഉണ്ടെന്നും അത് കൈക്കലാക്കണമെന്നുമുള്ള ചിന്തയായിരുന്നു മനുഷ്യഹൃദയത്തെ നയിച്ചിരുന്നത്. പാപം ഭൂമിയിൽ പെരുകിയപ്പോൾ "ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു" (ഉൽ...