പോസ്റ്റുകള്‍

ധനവാനായ ലാസർ - രണ്ടാം ഭാഗം

"അവൻ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ ക നിയണമേ! തന്റെ വിരൽതുന്പ് വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയയ്ക്കേണമേ ! ഞാൻ ഈ അഗ്നിജ്വാലയിൽ കിടന്നു യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു മകനേ, നീ ഓർമ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൌകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും  സ്ഥാപി ക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുകയില്ല." (ലൂക്കാ 16:24-27) വിചിന്തനം  ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ നമ്മുടെ കാഴ്ച്ചപ്പാടുകൾക്ക് ദൈവത്തിന്റെ കാഴ്ച്ചപ്പാടുകളുമായുള്ള അന്തരങ്ങളാണ് ഈശോ ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ വൈപരീത്യങ്ങളിലൂടെയാണ് ഈശോ ഈ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്‌. ധനവാനായ ഒരു വ്യക്തിയിലൂടെയും അതീവ ദരിദ്രനും രോഗിയും ആർക്കും വേണ്ടാത്തവനുമായ ലാസറിലൂടെയും ആദ്യം ഈശോ നമ്മെ പഠിപ്പിച്ചത് ജീവിതത്തിലെ സുഖദുഃഖങ്ങൾ  തമ്മിലുള്ള വൈപരീത്യ...

ധനവാനായ ലാസർ - ഒന്നാം ഭാഗം

"ഒരു ധനവാൻ ഉണ്ടായിരുന്നു.  ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച്‌ ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ട് വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക്‌ സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുന്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു." (ലൂക്കാ 16:19 - 23) വിചിന്തനം  സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നല്ല ചുറ്റുപാടുകളിൽ ജീവിക്കാനാകുന്പോൾ അത് ദൈവാനുഗ്രഹമാണെന്നും, ജീവിതത്തിൽ കഷ്ടതകളുണ്ടാകുന്പോൾ ദൈവകോപമാണെന്നും എല്ലാക്കാലത്തുമുള്ള  മനുഷ്യർ കരുതിയിരുന്നു. ഈ ലോകത്തിലെ സഹനങ്ങൾ നമ്മിൽ ഒട്ടേറെപ്പേർക്ക് ഉത്തരമില്ലാത്ത ഒരു സമസ്യയായി മാറാറുണ്ട്. വിശ്വാസജീവിതം നയിക്കുന്നവർക്കുപോലും സഹനങ്ങൾ പലപ്പോഴും വീഴ്ചക്ക് കാരണമാകാറുമുണ്...

രാജാവിന്റെ മകൻ നികുതി കൊടുക്കണമോ?

"അവർ കഫർണാമിലെത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിന്റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവൻ പറഞ്ഞു: ഉവ്വ്. പിന്നീട് വീട്ടിലെത്തിയപ്പോൾ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ആരിൽനിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരിൽ നിന്നോ അന്യരിൽനിന്നോ? അന്യരിൽ നിന്ന് - പത്രോസ് മറുപടി പറഞ്ഞു. യേശു തുടർന്നു: അപ്പോൾ പുത്രന്മാർ സ്വതന്ത്രരാണല്ലോ; എങ്കിലും അവർക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ നീ കടലിൽപോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ്‌ തുറക്കുന്പോൾ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്കു കൊടുക്കുക." (മത്തായി 17:24-27) വിചിന്തനം  ക്രിസ്തുവിന്റെ ശിഷ്യർ സമൂഹത്തോടും സാമൂഹിക നിയമങ്ങളോടും എങ്ങിനെയാണ് പ്രതികരിക്കേണ്ടത്? മറ്റെല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുകയും ദൈവീക കല്പനകൾ പാലിക്കാൻ ഉത്സുകത കാണിക്കുകയും ചെയ്യേണ്ട ക്രിസ്തുശിഷ്യരിൽ പലപ്പോഴും സാമൂഹിക പ്രതിബദ്ധതകൾ ആശയക്കുഴപ്പം  സൃഷ്ടിക്കാറുണ്ട്. യേശുവിൽ നിന്നും ദേവാലയനികുതി ആവശ്യപ്പെട്ട് അധികൃതർ പ്രധാനശിഷ്യനായ പ...

സഹോദരനെ ശാസിക്കുക; പക്ഷേ, അവനോട് ക്ഷമിക്കുക

" നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുവിൻ. നിന്റെ സഹോദരൻ തെറ്റുചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്‌താൽ നീ അവനോടു ക്ഷമിക്കണം" (ലൂക്കാ 17:3-4) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിലൂടെ രണ്ടു കാര്യങ്ങളാണ് ഈശോ തന്റെ ശിഷ്യരിൽനിന്നും ആവശ്യപ്പെടുന്നത്. ഒന്നാമതായി, നമ്മൾ മറ്റുള്ളവരുടെ പവൃത്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സഹോദരൻ ചെയ്യുന്നത് തെറ്റായ പ്രവൃത്തി ആണെങ്കിൽ അതിലെ തിന്മ അവന് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നാം ബാധ്യ സ്ഥ രാണ്. രണ്ടാമതായി, അവൻ തെറ്റുമനസ്സിലാക്കി പശ്ചാത്തപിച്ചാൽ അവനോടു പരിമിതികളില്ലാതെ ക്ഷമിക്കണം. എന്നാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നമുക്കെപ്പോഴും തെറ്റുപറ്റുന്ന രണ്ടു മേഖലകളാണ് ഇവ രണ്ടും.  മറ്റുള്ളവരിലെ തിന്മകൾ കാണുന്പോൾ, അത് തെറ്റാണെന്ന ഉത്തമബോധ്യം ഉണ്ടെങ്കിൽപോലും,  തുറന്നുപറയാൻ മടികാണിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ അവർ കേൾക്കാതെ അവലോകനം ചെയ്യുവാനും...

സഹതാപവും അനുകന്പയും

"യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകന്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്തായി 9:35-38) വിചിന്തനം  യേശു തന്റെ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും രോഗികളെയും ആകുലരെയും സുഖപ്പെടുത്തി അവർക്ക് ആശ്വാസം നൽകുവാനുമാണ്. ലക്ഷ്യബോധമില്ലാതെ പാപാന്ധകാരത്തിൽ ഉഴലുന്ന ജനക്കൂട്ടങ്ങളാണ് യേശുവിനെ എല്ലാറ്റിടത്തും എതിരേറ്റിരുന്നത്. അവരെ നയിക്കുവാൻ ഭരമേൽപ്പിക്കപ്പെട്ടിരുന്ന പുരോഹിതരും നിയമജ്ഞരുമൊക്കെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ഉത്സുകരായിരുന്നു. ജനങ്ങളുടെ വേദനയിൽ ചിലപ്പോഴൊക്കെ അവർ സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ സഹതാപം ഒരിക്കലും ജനങ്ങളുടെ വേ...

ബലിമൃഗം

"അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവൻ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുന്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നല്കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലം കൊണ്ട് സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ വസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാൻ അത് കാണുകയും ഇവൻ ദൈവപുത്രനാണ്‌ എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (യോഹന്നാൻ 1:29-34) വിചിന്തനം  പുരോഹിതനായ സക്കറിയായുടെയും പരിശുദ്ധ അമ്മയുടെ ബന്ധുവായ എലിസബത്തിന്റെയും മകനായിരുന്നു സ്നാപക യോഹന്നാൻ. അതിനാൽ നന്നേ ചെറുപ്പം മുതൽ യോഹന്നാന് യേശുവിനെ അറിയാമായിരിക്കണം. എന്നാൽ, യേശുവിന്റെ മന...

ജീവജലത്തിന്റെ അരുവികൾ

 "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല." (യോഹന്നാൻ 7:37-39) വിചിന്തനം  യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഘോ ഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു മുന്പുള്ള നാൽപതു വർഷങ്ങൾ കൂടാരങ്ങളിൽ വസിച്ചതിന്റെയും, ആ സമയത്ത് കർത്താവിന്റെ ചൈതന്യം അവരോടൊപ്പം സഞ്ചരിച്ച് അവരെ കാത്തുപരിപാലിച്ചതിന്റെയും ഓർമ്മ ആചരിക്കുവാൻ ലോകമെന്പാടുമുള്ള യഹൂദർ ഒരാഴ്ച നീളുന്ന ഈ തിരുനാളിൽ സംബന്ധിച്ചിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങൾ ഈ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടിരുന്നു. ഒന്നാമതായി, ദേവാലയത്തിനുചുറ്റും  വലിയ തീപന്തങ്ങൾ  സ്ഥാ പിച്ച് അവ  തി...