പോസ്റ്റുകള്‍

നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു

"യേശു തോണിയിൽക്കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവർ ഒരു തളർവാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവൻ തളർവാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞു: ഇവൻ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങൾ ഗ്രഹിച്ച് യേശു ചോദിച്ചു: നിങ്ങൾ ഹൃദയത്തിൽ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണിത്. അനന്തരം, അവൻ തളർവാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ്, നിന്റെ ശയ്യയുമെടുത്തു വീട്ടിലേക്കു പോവുക. അവൻ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യർക്ക്‌ ഇത്തരം അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി." (മത്തായി 9:1-8) വിചിന്തനം  രോഗികൾക്ക് സൌഖ്യം നൽകുന്ന അത്ഭുതപ്രവർത്തകനായ യേശുവിനെക്കുറിച്ചുള്ള കേട്ടറിവായിരിക്കണം ഒരു തളർവാതരോഗിയെ അവിടുത്തെ പക്കൽ കൊണ്ടുവരാൻ ചിലരെ പ്രേരിപ്പിച്ചത്. എന്നാൽ യേശു...

വ്യഥകളിൽനിന്നും വിമോചനം

"വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിൻതുടർന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തുപോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ  സ്ഥിതി  മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്. അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽമാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്നവൾ വിചാരിച്ചിരുന്നു. തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താൻ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവൾക്കു ശരീരത്തിൽ അനുഭവപ്പെട്ടു. യേശുവാകട്ടെ, തന്നിൽനിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞു പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്? ശിഷ്യന്മാർ അവനോടു പറഞ്ഞു: ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നത് കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പർശിച്ചത് എന്ന് നീ ചോദിക്കുന്നുവോ? ആരാണ് അത് ചെയ്തതെന്നറിയാൻ അവൻ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞു ഭയന്നുവിറച്ച് അവന്റെ കാൽക്കൽവീണ് സത്യം തുറന്നു പറഞ്ഞ...

പ്രയോജനമില്ലാത്ത ദാസൻ

"നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലിൽനിന്നു തിരിച്ചു വരുന്പോൾ അവനോട്, നീ ഉടനെവന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക. കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോട് നിങ്ങൾ നന്ദി പറയുമോ? ഇതുപോലെതന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ" (ലൂക്കാ 17: 7-10) വിചിന്തനം  ഈ ഉപമയിലെ ഭൃത്യനാകാൻ താല്പര്യമുള്ളവരായി നമ്മിലാരുംതന്നെ ഉണ്ടാവില്ല. സാധാരണഗതിയിൽ നമ്മൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് അതുമൂലം നമുക്കെന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകാനാണ്. ചെയ്യുന്ന ജോലിക്ക് കൂലി പ്രതീക്ഷിക്കാത്തവരായി നമ്മളിൽ ആരുംതന്നെ ഉണ്ടാവില്ല. ദൈവരാജ്യത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ പലപ്പോഴും വളരെ ക്ലേശം നിറഞ്ഞതാണ്‌. ശാരീരികവും മാനസികവും സാന്പത്തികവുമായി ഒട്ടേറെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തിനുവേണ്ടി അദ്ധ്വാനി...

ധനവാനായ ലാസർ - മൂന്നാം ഭാഗം

"അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക്‌ അയക്കണമേ എന്ന് ഞാൻ അപക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ  സ്ഥല ത്ത് വരാതിരിക്കേണ്ടതിന് അവൻ അവർക്ക് സാക്ഷ്യം നൽകട്ടെ. അബ്രാഹം പറഞ്ഞു: അവർക്ക് മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേൾക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല. മരിച്ചവരിൽ ഒരുവൻ ചെന്നുപറഞ്ഞാൽ അവർ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്മാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്കു ബോധ്യമാവുകയില്ല." (ലൂക്കാ 17:27-31) വിചിന്തനം   ധനവാന്റെയും ലാസറിന്റെയും ഉപമയുടെ ആദ്യഭാഗത്തിലൂടെ സുഖദുഖങ്ങൾ തമ്മിലുള്ള വൈപരീത്യവും, രണ്ടാം ഭാഗത്തിലൂടെ സ്വർഗ്ഗവും നരകവും തമ്മിലുള്ള അന്തരവും നമ്മൾ കണ്ടു. ഈ ഉപമയുടെ അവസാന ഭാഗത്തിലൂടെ നമ്മൾ ചിന്തിക്കുന്നത്, ധനവാനായ ആ വ്യക്തിയെ നരകത്തിൽ എത്തിച്ച പാപത്തെക്കുറിച്ചാണ്. അയാളുടെ പാപത്തെപ്പറ്റി സുവിശേഷകൻ എടുത്തൊന്നും പറയുന്നില്ല. നമ്മൾ കാണുന്ന ധനവാൻ സ്വന്തം സന്പത്തു കൊണ്ട് സുഖമായി ജീവിക്കുന്ന വ്യക്തിയാണ്. അയാൾ ആരിൽ നി...

ധനവാനായ ലാസർ - രണ്ടാം ഭാഗം

"അവൻ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ ക നിയണമേ! തന്റെ വിരൽതുന്പ് വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയയ്ക്കേണമേ ! ഞാൻ ഈ അഗ്നിജ്വാലയിൽ കിടന്നു യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു മകനേ, നീ ഓർമ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൌകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും  സ്ഥാപി ക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുകയില്ല." (ലൂക്കാ 16:24-27) വിചിന്തനം  ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ നമ്മുടെ കാഴ്ച്ചപ്പാടുകൾക്ക് ദൈവത്തിന്റെ കാഴ്ച്ചപ്പാടുകളുമായുള്ള അന്തരങ്ങളാണ് ഈശോ ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ വൈപരീത്യങ്ങളിലൂടെയാണ് ഈശോ ഈ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്‌. ധനവാനായ ഒരു വ്യക്തിയിലൂടെയും അതീവ ദരിദ്രനും രോഗിയും ആർക്കും വേണ്ടാത്തവനുമായ ലാസറിലൂടെയും ആദ്യം ഈശോ നമ്മെ പഠിപ്പിച്ചത് ജീവിതത്തിലെ സുഖദുഃഖങ്ങൾ  തമ്മിലുള്ള വൈപരീത്യ...

ധനവാനായ ലാസർ - ഒന്നാം ഭാഗം

"ഒരു ധനവാൻ ഉണ്ടായിരുന്നു.  ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച്‌ ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ട് വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക്‌ സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുന്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു." (ലൂക്കാ 16:19 - 23) വിചിന്തനം  സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നല്ല ചുറ്റുപാടുകളിൽ ജീവിക്കാനാകുന്പോൾ അത് ദൈവാനുഗ്രഹമാണെന്നും, ജീവിതത്തിൽ കഷ്ടതകളുണ്ടാകുന്പോൾ ദൈവകോപമാണെന്നും എല്ലാക്കാലത്തുമുള്ള  മനുഷ്യർ കരുതിയിരുന്നു. ഈ ലോകത്തിലെ സഹനങ്ങൾ നമ്മിൽ ഒട്ടേറെപ്പേർക്ക് ഉത്തരമില്ലാത്ത ഒരു സമസ്യയായി മാറാറുണ്ട്. വിശ്വാസജീവിതം നയിക്കുന്നവർക്കുപോലും സഹനങ്ങൾ പലപ്പോഴും വീഴ്ചക്ക് കാരണമാകാറുമുണ്...

രാജാവിന്റെ മകൻ നികുതി കൊടുക്കണമോ?

"അവർ കഫർണാമിലെത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിന്റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവൻ പറഞ്ഞു: ഉവ്വ്. പിന്നീട് വീട്ടിലെത്തിയപ്പോൾ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ആരിൽനിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരിൽ നിന്നോ അന്യരിൽനിന്നോ? അന്യരിൽ നിന്ന് - പത്രോസ് മറുപടി പറഞ്ഞു. യേശു തുടർന്നു: അപ്പോൾ പുത്രന്മാർ സ്വതന്ത്രരാണല്ലോ; എങ്കിലും അവർക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ നീ കടലിൽപോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ്‌ തുറക്കുന്പോൾ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്കു കൊടുക്കുക." (മത്തായി 17:24-27) വിചിന്തനം  ക്രിസ്തുവിന്റെ ശിഷ്യർ സമൂഹത്തോടും സാമൂഹിക നിയമങ്ങളോടും എങ്ങിനെയാണ് പ്രതികരിക്കേണ്ടത്? മറ്റെല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുകയും ദൈവീക കല്പനകൾ പാലിക്കാൻ ഉത്സുകത കാണിക്കുകയും ചെയ്യേണ്ട ക്രിസ്തുശിഷ്യരിൽ പലപ്പോഴും സാമൂഹിക പ്രതിബദ്ധതകൾ ആശയക്കുഴപ്പം  സൃഷ്ടിക്കാറുണ്ട്. യേശുവിൽ നിന്നും ദേവാലയനികുതി ആവശ്യപ്പെട്ട് അധികൃതർ പ്രധാനശിഷ്യനായ പ...