പോസ്റ്റുകള്‍

ക്ഷണിക്കപ്പെടാത്തവരുടെ വിരുന്ന്

" യേശു വീണ്ടും ഉപമകൾവഴി അവരോടു സംസാരിച്ചു: സ്വര്ഗ്ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിന് സദൃശ്യം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യന്മാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു. വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ വിരുന്ന് സജ്ജമായിരിക്കുന്നു: എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോട് ചെന്ന് പറയുവിൻ. എന്നാൽ, ക്ഷണിക്കപ്പെട്ടവർ അത് വകവയ്ക്കാതെ ഒരുവൻ വയലിലേക്കും വേറൊരുവൻ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവർ ആ  ഭൃത്യ ന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവ് ക്രുദ്ധനായി, സൈന്യത്തെ അയച്ചു ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവൻ ഭ്രുത്യന്മാരോട് പറഞ്ഞു: വിവാഹവിരുന്നു തയ്യാറായിരിക്കുന്നു; എന്നാൽ ക്ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു. അതിനാൽ നിങ്ങൾ വഴിക്കവലകളിൽ ചെന്ന് അവിടെ കണ്ടെത്തിയവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ. ആ ഭൃത്യന്മാർ നിരത്തുകളിൽ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ കണ്ടെത്തിയവരെയെല്ലാം വി...

ഇത് നീതിയാണോ?

"സ്വർഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമ സ്ഥ നു സദൃശ്യം. ദിവസം ഒരു ദനാറവീതം വേതനം നൽകാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്ത സ്ഥ ലത്തു അലസരായി നില്ക്കുന്നതുകണ്ട് അവരോട് പറഞ്ഞു: നിങ്ങളും  മുന്തിരിത്തോ ട്ടത്തി ലേക്കു  ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും  മുന്തിരിത്തോ ട്ടത്തി ലേക്കു  പോയി. ആറാം മണിക്കൂറിലും ഒൻപതാംമണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവൻ ഇതുപോലെത്തന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ  പുറത്തേ ക്കിറ ങ്ങിയപ്പോഴും അവിടെ ചിലർ നിൽക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നിൽക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്നവർ മറുപടി നൽകി. അവൻ പറഞ്ഞു: നിങ്ങളും  മുന്തിരിത്തോ ട്ടത്തി ലേക്കു  ചെല്ലുവിൻ. വൈകുന്നേരമായപ്പോൾ മുന്തിരിതോട്ടത്തിന്റെ ഉടമ സ്ഥ ൻ കാര്യ സ്ഥ നോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവർക്കു തുടങ്ങി ആദ്യം വന്നവർക്കുവരെ കൂലി കൊടുക്കുക. പതിനൊന്ന...

സൂചിക്കുഴയിലെ ഒട്ടകം

"യേശു ശിഷ്യന്മാരോട് അരുളിചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ധനവാനു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്. വീണ്ടും ഞാൻ  നിങ്ങളോടു പറയുന്നു, ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യന്മാർ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കിൽ രക്ഷപെടാൻ ആർക്കു സാധിക്കും? യേശു അവരെനോക്കിപ്പറഞ്ഞു: മനുഷ്യർക്ക്‌ ഇത് അസാധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്." (മത്തായി 19:23-26) വിചിന്തനം  പല സുവിശേഷഭാഗങ്ങളിലും ഈശോ ധനവാന്മാരെ ഒട്ടേറെ വിമർശിച്ചിരുന്നതായി കാണുവാൻ സാധിക്കും. ഇന്നത്തെ വചനത്തിലൂടെ ഈശോ പറയുന്നത് ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം ഒരു ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടന്നുപോകാൻ സാധിക്കും എന്നാണ്. ഇത് കേൾക്കുന്പോൾ മനസ്സിൽ ചോദ്യങ്ങളുയരുന്നത് സ്വാഭാവികം മാത്രം. എന്താണ് യേശു പറഞ്ഞതിനർത്ഥം? ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുകയെന്നാൽ തികച്ചും അസംഭാവ്യമായ കാര്യമാണ്. അപ്പോൾ ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതും ഒരിക്കലും സംഭവിക്കില്ലെന്നാണോ ഈശോ പറയുന്നത്? സന്പത്തുള്ളതുകൊണ്ടുമാത്രം  ഒരാൾക്ക...

സങ്കടപ്പെടുത്തുന്ന സന്പത്ത്

" ഒരാൾ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മയാണ് പ്രവർത്തിക്കേണ്ടത്? അവൻ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവൻ ഒരുവൻ മാത്രം. ജീവനിൽ പ്രവേശിക്കുവാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക. അവൻ ചോദിച്ചു: ഏതെല്ലാം? യേശു യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാൻ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ, സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സന്പത്തുണ്ടായിരുന്നു." (മത്തായി 19: 16-22) വിചിന്തനം  ഓരോ ആവശ്യങ്ങളുമായി യേശുവിനെ സമീപിച്ച എല്ലാവരും സന്തോഷത്തോടെ തിരിച്ചു പോയതായിട്ടാണ് ബൈബിളിൽ ഉടനീളം നമ്മൾ കാണുന്നത്. എന്നാൽ ഒരിക്കലും അവസാനിക്കില്ലാത്ത സന്തോഷവും സമ...

നാവിനെ നിയന്തിക്കണം

"അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവർ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവൻ സംസാരിക്കുകയും കാണുകയും ചെയ്തു. ജനക്കൂട്ടം മുഴുവൻ അത്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രൻ? എന്നാൽ, ഇതു കേട്ടപ്പോൾ ഫരിസേയർ പറഞ്ഞു: ഇവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തച്ച്ചിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്ത ച് ച്ചി ദ്രമുള്ള നഗരമോ ഭവനമോ നിലനിൽക്കുകയില്ല. സാത്താൻ സാത്താനെ ബഹിഷ്കരിക്കുന്നെങ്കിൽ അവൻ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ  സ്ഥി തി ക്ക് അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ, നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളിൽ വന്നു കഴിഞ്ഞിരിക്കുന്നു. അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യാൻ ആദ്യംതന്നെ അവന...

നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു

"യേശു തോണിയിൽക്കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവർ ഒരു തളർവാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവൻ തളർവാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞു: ഇവൻ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങൾ ഗ്രഹിച്ച് യേശു ചോദിച്ചു: നിങ്ങൾ ഹൃദയത്തിൽ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണിത്. അനന്തരം, അവൻ തളർവാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ്, നിന്റെ ശയ്യയുമെടുത്തു വീട്ടിലേക്കു പോവുക. അവൻ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യർക്ക്‌ ഇത്തരം അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി." (മത്തായി 9:1-8) വിചിന്തനം  രോഗികൾക്ക് സൌഖ്യം നൽകുന്ന അത്ഭുതപ്രവർത്തകനായ യേശുവിനെക്കുറിച്ചുള്ള കേട്ടറിവായിരിക്കണം ഒരു തളർവാതരോഗിയെ അവിടുത്തെ പക്കൽ കൊണ്ടുവരാൻ ചിലരെ പ്രേരിപ്പിച്ചത്. എന്നാൽ യേശു...

വ്യഥകളിൽനിന്നും വിമോചനം

"വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിൻതുടർന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തുപോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ  സ്ഥിതി  മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്. അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽമാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്നവൾ വിചാരിച്ചിരുന്നു. തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താൻ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവൾക്കു ശരീരത്തിൽ അനുഭവപ്പെട്ടു. യേശുവാകട്ടെ, തന്നിൽനിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞു പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്? ശിഷ്യന്മാർ അവനോടു പറഞ്ഞു: ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നത് കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പർശിച്ചത് എന്ന് നീ ചോദിക്കുന്നുവോ? ആരാണ് അത് ചെയ്തതെന്നറിയാൻ അവൻ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞു ഭയന്നുവിറച്ച് അവന്റെ കാൽക്കൽവീണ് സത്യം തുറന്നു പറഞ്ഞ...