പോസ്റ്റുകള്‍

വലയിലുള്ളതെല്ലാം വിലയുള്ളതല്ല

" സ്വർഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോൾ അവർ അത് കരയ്ക്കു വലിച്ചുകയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കുകയും അഗ്നികുണ്‍ ഡത്തിലേക്ക് എറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും. നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ, അവൻ ചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു. അവൻ തുടർന്നു: സ്വർഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീരുന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ." (മത്തായി 13:47-52) വിചിന്തനം  കോരുവല ഉപയോഗിച്ച് മീൻപിടിക്കുന്ന സന്പ്രദായം യേശുവിന്റെ കാല ഘ ട്ടത്തിൽ പലസ്തീനാ പ്രദേശങ്ങളിൽ സർവസാധാരണം ആയിരുന്നു. വല വെള്ളത്തിൽ ഇട്ടതിനുശേഷം വള്ളം വെള്ളത്തിലൂടെ ഏറെദൂരം തുഴയുന്നതുവഴി, നല്ലതോ ചീത്തയോ എന്ന വ്യത്യാസമില്ലാതെ ആ വള്ളത്തിന്റെ പാതയിലുള്ളതെല്ലാം വലയിൽ അടിഞ്ഞിരുന്നു. വല നിറയുന്പോൾ അത് കരയ്ക്കടുപ്പിക്കുകയു...

മൂന്ന് ഇടങ്ങഴി മാവിലെ പുളിമാവ്‌

"വേറോരുപമ അവൻ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശ്യം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുന്പോൾ അത് മറ്റു ചെടികളേക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായി തീരുന്നു. മറ്റൊരുപമ അവൻ അവരോടു അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴി മാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശ്യമാണ് സ്വർഗ്ഗരാജ്യം. ഇതെല്ലാം യേശു ഉപമകൾവഴിയാണ് ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാൻ ഉപമകൾവഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഡമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചകവചനം പൂർത്തിയാക്കാനായിരുന്നു ഇത്." (മത്തായി 13: 31-35) വിചിന്തനം  സ്വർഗ്ഗരാജ്യം എന്തെന്ന് ഗ്രഹിക്കുവാനോ, അവിടെ എന്തെല്ലാം ഉണ്ടെന്നു വിഭാവനം ചെയ്യുവാനോ മനുഷ്യബുദ്ധിക്ക് ആവില്ല. എങ്കിലും, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ, അനുദിന ജീവിതത്തിൽ സർവസാധാരണമായ ഒട്ടേറെ വസ്തുക്കളുമായി ഈശോ സ്വർഗ്ഗരാജ്യത്തെ തുലനം ചെയ്യുന്നുണ്ട്. വാക്കുകൾക്കതീതമായ ദൈവരാജ്യ...

കുറഞ്ഞ വിലയ്ക്ക് അമൂല്യമായത് ലഭിക്കും

"സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വർഗ്ഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുന്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46) വിചിന്തനം  വിൽക്കപ്പെടുന്ന വസ്തുവകകളുടെ വില, പ്രത്യേകിച്ച് ഭൂമി പോലുള്ളവയുടെ, നിശ്ചയിക്കുന്നത് വിൽക്കുന്ന വ്യക്തിയുടെയും വാങ്ങുന്ന വ്യക്തിയുടെയും ആവശ്യമനുസരിച്ചാണ്. അത്യാവശ്യത്തിനു വിൽക്കുന്ന വ്യക്തി നടപ്പുവിലയേക്കാൾ കുറച്ചും, അത്യാവശ്യം കൊണ്ടോ വസ്തുവിന്റെ ഭാവി സാധ്യത മനസ്സിലാക്കിയോ വാങ്ങുന്ന വ്യക്തി പലപ്പോഴും നടപ്പുവിലയേക്കാൾ കൂടുതലും നൽകാൻ തയ്യാറായെന്നു വരാം. ഇന്നത്തെ വചനഭാഗത്തിലെ വയലും രത്നവും പ്രത്യക്ഷത്തിൽ കാണുന്നതിലുമേറെ വിലയുള്ളതാണ്. അമൂല്യമായ ഒരു നിധി മറ്റൊരാളുടെ വയലിൽ കണ്ടെത്തുന്ന വ്യക്തിയുടെയും വളരെ വിലമതിക്കുന്ന ഒരു രത്നം മറ്റൊരാളുടെ കൈവശം കണ്ടെത്തുന്ന വ്യാപാരിയുടെയും അവ സ്ഥ  ഒന്നുതന്നെയാണ്. വിൽക്കുന്ന വ്യക്തികൾ നിധിയുടെ...

ഇല്ലായ്മയിൽനിന്നും സമൃദ്ധിയിലേക്ക്

ഇമേജ്
വിചിന്തനം  യേശുവിന്റെ വ്യക്തി ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു സ്നാപക യോഹന്നാൻ. പരിശുദ്ധ അമ്മയുടെ ഇളയമ്മയായ എലിസബത്തിന്റെ മകനായ സ്നാപകനെ ഈശോയുടെ വരവിനു പാതയോരുക്കുവാൻ  പിതാവായ ദൈവം  തിരഞ്ഞെടുത്ത്  അയച്ചതായിരുന്നു. ഹേറോദോസ് രാജാവ് സ്നാപകനെ ശിരസ്സറത്തു കൊന്നു എന്ന വാർത്ത ഈശോയെ തീർച്ചയായും ദുഃഖത്തിൽ ആഴ്ത്തിയിട്ടുണ്ടാവും. ആ വേദനയകയറ്റാനും മറ്റുമായി ഒരു വിജന സ്ഥലത്തേക്ക് തനിച്ചു പോകുകയാണ് ഈശോ ചെയ്തത്. എന്നാൽ, യേശു അവിടെയുണ്ടെന്ന് ഗ്രഹിച്ച ജനങ്ങൾ തങ്ങളുടെ വേദനകളും ആകുലതകളും രോഗങ്ങളുമായി അവിടെയും യേശുവിനെ തിരഞ്ഞെത്തി. അൽപ സമയമെങ്കിലും ഏകാന്തത ആഗ്രഹിച്ച യേശുവിനു പക്ഷേ ആ ജനക്കൂട്ടത്തോട്‌ അനുകന്പ തോന്നി. തന്റെ സ്വകാര്യ ദുഃഖങ്ങൾ മാറ്റിവച്ച് ഈശോ അവരെ സഹായിക്കുവാൻ തുടങ്ങി. നമ്മുടെ ജീവിതത്തിലും വേദനാജനകമായ ഒട്ടേറെ അവസരങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഈ അവസരങ്ങളുമായി രമ്യപ്പെടാൻ ഏകാന്തത നമ്മൾ ആഗ്രഹിക്കാറുണ്ട്. അല്ലെങ്കിൽ ക്ഷീണംമൂലം പലപ്പോഴും കുറേ സമയം മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒറ്റക്കായിരിക്കുവാൻ നമ്മൾ കൊതിക്കാറുണ്ട്. ഈ അവസരങ്ങളിലൊക്...

സത്യം പറയുന്നവനെ തള്ളിയിടരുത്

tbip Xm³ hfÀ¶ kvYeamb \kd¯n h¶p. ]Xnhpt]mse Hcp km_¯pZnhkw Ah³ AhcpsS kn\tKmKn {]thin¨v hmbn¡m³ Fgpt¶äp\n¶p. Gi¿m {]hmNIs³d ]pkvXIw Ah\p \ÂIs¸«p. ]pkvXIw Xpd¶t¸mÄ C{]Imcw FgpXnbncn¡p¶Xv Ah³ Iïp: IÀ¯mhns³d BXvamhv Fs³d ta Dïv. Zcn{Zsc kphntijw Adnbn¡m³ AhnSp¶v Fs¶ A`ntjIw sNbvXncn¡p¶p. _\v[nXÀ¡v tamN\hpw A\v[À¡p ImgvNbpw ASn¨aÀ¯s¸«hÀ¡p kzmX{´yhpw IÀ¯mhn\p kzoImcyamb hXvkchpw{]Jym]n¡m³ AhnSp¶v Fs¶ Ab¨ncn¡p¶p. ]pkvXIw AS¨p ip{iqjIs\ GÂ]n¨Xn\ptijw Ah³ Ccp¶p. kn\tKmKn Dïmbncp¶ FÃmhcpw Ahs\ Däpt\m¡ns¡mïncp¶p. Ah³ AhtcmSp ]dbm³ XpS§n. \n§Ä tI«ncns¡¯s¶ C¶v Cu Xncpshgp¯p \ndthdnbncn¡p¶p. FÃmhcpw Ahs\¸än {]iwkn¨p ]dbpIbpw Ahs³d \mhnÂ\n¶p ]pds¸« Ir]mhNkvkptI«v AZv`pXs¸SpIbpw sNbvXp. Ch³ tPmk^ns³d aI\tà F¶v AhÀ tNmZn¨p. Ah³ AhtcmSp ]dªp: sshZym, \ns¶¯s¶ kpJs¸Sp¯pI F¶ sNmÃv DZv[cn¨psImïv XoÀ¨bmbpw \n§Ä Ft¶mSv I^ÀWman \o sNbvX AZv`pX§Ä ChnsS \ns³d kz´w kvYe¯pw sN¿pI F¶p ]dbpw. F¶mÂ, kXyambn Rm³ \n§tfmSp ]dbp¶p, Hcp {]hmNI\pw kz´w \m«n kzoIcn¡s¸Sp¶nÃ. kXyambn Rm³ \n§tfmSp ]dbp¶p: Genbm{]hmNIs³...

നിങ്ങൾ ആവശ്യത്തിനു എണ്ണ കരുതിവച്ചിട്ടുണ്ടോ?

"സ്വർഗ്ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്തു കന്യകമാർക്കു സദൃശ്യം. അവരിൽ അഞ്ചുപേർ വിവേകശൂന്യരും അഞ്ചുപേർ വിവേകമതികളുമായിരുന്നു. വിവേകശൂന്യകൾ വിളക്കെടുത്തപ്പോൾ എണ്ണ കരുതിയില്ല. വിവേകവതികളാവട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തിരുന്നു. മണവാളൻ വരാൻ വൈകി. ഉറക്കം വരുകയാൽ കന്യകകൾ കിടന്നുറങ്ങി. അർദ്ധരാത്രിയിൽ, ഇതാ, മണവാളൻ! പുറത്തു വന്ന് അവനെ എതിരേൽക്കുവിൻ എന്ന് ആർപ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണർന്ന് വിളക്കുകൾ തെളിച്ചു. വിവേകശൂന്യകൾ വിവേകവതികളോട് പറഞ്ഞു: ഞങ്ങളുടെ വിളക്കുകൾ അണഞ്ഞു പോകുന്നതിനാൽ നിങ്ങളുടെ എണ്ണയിൽ കുറേ ഞങ്ങൾക്കു തരിക. വിവേകവതികൾ മറുപടി പറഞ്ഞു: ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരുമെന്നതിനാൽ നിങ്ങൾ വില്പനക്കാരുടെ അടുത്തു പോയി വാങ്ങിക്കൊള്ളുവിൻ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീടു മറ്റു കന്യകമാർ വന്ന്, കർത്താവേ, കർത്താവേ, ഞങ്ങൾക്കു തുറന്നു തരേണമേ എന്ന് അപേക്ഷിച്ചു. അവൻ പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുക...

വെള്ളയടിച്ച കുഴിമാടങ്ങൾ

"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അ സ്ഥി കളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്ക്‌ നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ നിർമ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങൾ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തത്തിൽ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്നു നിങ്ങൾക്കുതന്നെ എതിരായി സാക്ഷ്യം നൽകുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികൾ നിങ്ങൾ പൂർത്തിയാക്കുവിൻ." (മത്തായി 23:27-32) വിചിന്തനം  ദൈവത്തിന്റെ പേരുപയോഗിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉൽസുകരായിരുന്നു നിയമജ്ഞരും ഫരിസേയരും. തങ്ങൾക്കു പ്രയോജനമുള്ളവരെ സംരക്ഷിക്കുന്നതിനായും ഇഷ്ടമില്ലാത്തവരെ ...