പോസ്റ്റുകള്‍

ജോലിയുടെ കൂലിയും വ്യക്തിയുടെ മൂല്യവും

"ഒരു സാബത്തുദിവസം യേശു ഗോതന്പുവയലിലൂടെ കടന്നുപോകുന്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരിൽ ചിലർ ചോദിച്ചു: സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്? അവൻ മറുപടി പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദേവാലത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ. അവൻ അവരോടു പറഞ്ഞു: മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്." (ലൂക്കാ 6:1-5 ) വിചിന്തനം  ശിഷ്യന്മാരുടെ തെറ്റ് ചൂണ്ടിക്കാട്ടിയ ഫരിസേയരുടെ അടുക്കൽ ന്യായീകരണമായി ഈശോ ചൂണ്ടിക്കാട്ടുന്നത് ദാവീദും അനുചരന്മാരും വിശന്നപ്പോൾ എന്തുചെയ്തു എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ്. ഇവിടെ പലപ്പോഴും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, സാബത്തിൽ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ യഹൂദർക്ക് സാബത്തിൽ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. മാത്രവുമല്ല, കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും സാബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു. അങ്ങിനെ...

വില ഒരൽപം കൂടുതലാണോ?

"വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തുവന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയേയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. ഗോപുരം പണിയാൻ  ഇച്ഛിക്കു ന്പോൾ അത് പൂർത്തിയാക്കാൻ വേണ്ടവക തനിക്കുണ്ടോയെന്ന് അതിന്റെ ചിലവ് ആദ്യമേതന്നെ കണക്കു കൂട്ടിനോക്കാത്തവർ നിങ്ങളിൽ ആരുണ്ട്‌? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാൻ കഴിയാതെ വരുന്പോൾ കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരെ വരുന്നവനെ പതിനായിരംകൊണ്ട് നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോട് യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അത് സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുന്പോൾത്തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക...

പുതിയ തോൽക്കുടങ്ങൾ

"അവർ അവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിന്റെ ശിഷ്യർ തിന്നുകുടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്നാൽ, മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും. അവൻ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തിൽനിന്നു കഷണം കീറിയെടുത്ത്‌ പഴയ വസ്ത്രത്തോട്‌ ചേർക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരികയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങൾ ഭേദിച്ച് ഒഴുകിപ്പോവുകയും തോൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിച്ചു വയ്ക്കേണ്ടത്. പഴയ വീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണ് മെച്ചം എന്നല്ലേ പറയുന്നത്." (ലൂക്കാ 5:33-39) വിചിന്തനം  ചില രീതികളും ചിന്താഗതികളുമൊക്കെ ക്രമേണ നമ്മുടെ ജീവിതചര്യയുടെ ഒരു ഭാഗം തന്നെയായി ക...

വലയിലുള്ളതെല്ലാം വിലയുള്ളതല്ല

" സ്വർഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോൾ അവർ അത് കരയ്ക്കു വലിച്ചുകയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കുകയും അഗ്നികുണ്‍ ഡത്തിലേക്ക് എറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും. നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ, അവൻ ചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു. അവൻ തുടർന്നു: സ്വർഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീരുന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ." (മത്തായി 13:47-52) വിചിന്തനം  കോരുവല ഉപയോഗിച്ച് മീൻപിടിക്കുന്ന സന്പ്രദായം യേശുവിന്റെ കാല ഘ ട്ടത്തിൽ പലസ്തീനാ പ്രദേശങ്ങളിൽ സർവസാധാരണം ആയിരുന്നു. വല വെള്ളത്തിൽ ഇട്ടതിനുശേഷം വള്ളം വെള്ളത്തിലൂടെ ഏറെദൂരം തുഴയുന്നതുവഴി, നല്ലതോ ചീത്തയോ എന്ന വ്യത്യാസമില്ലാതെ ആ വള്ളത്തിന്റെ പാതയിലുള്ളതെല്ലാം വലയിൽ അടിഞ്ഞിരുന്നു. വല നിറയുന്പോൾ അത് കരയ്ക്കടുപ്പിക്കുകയു...

മൂന്ന് ഇടങ്ങഴി മാവിലെ പുളിമാവ്‌

"വേറോരുപമ അവൻ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശ്യം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുന്പോൾ അത് മറ്റു ചെടികളേക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായി തീരുന്നു. മറ്റൊരുപമ അവൻ അവരോടു അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴി മാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശ്യമാണ് സ്വർഗ്ഗരാജ്യം. ഇതെല്ലാം യേശു ഉപമകൾവഴിയാണ് ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാൻ ഉപമകൾവഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഡമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചകവചനം പൂർത്തിയാക്കാനായിരുന്നു ഇത്." (മത്തായി 13: 31-35) വിചിന്തനം  സ്വർഗ്ഗരാജ്യം എന്തെന്ന് ഗ്രഹിക്കുവാനോ, അവിടെ എന്തെല്ലാം ഉണ്ടെന്നു വിഭാവനം ചെയ്യുവാനോ മനുഷ്യബുദ്ധിക്ക് ആവില്ല. എങ്കിലും, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ, അനുദിന ജീവിതത്തിൽ സർവസാധാരണമായ ഒട്ടേറെ വസ്തുക്കളുമായി ഈശോ സ്വർഗ്ഗരാജ്യത്തെ തുലനം ചെയ്യുന്നുണ്ട്. വാക്കുകൾക്കതീതമായ ദൈവരാജ്യ...

കുറഞ്ഞ വിലയ്ക്ക് അമൂല്യമായത് ലഭിക്കും

"സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വർഗ്ഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുന്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46) വിചിന്തനം  വിൽക്കപ്പെടുന്ന വസ്തുവകകളുടെ വില, പ്രത്യേകിച്ച് ഭൂമി പോലുള്ളവയുടെ, നിശ്ചയിക്കുന്നത് വിൽക്കുന്ന വ്യക്തിയുടെയും വാങ്ങുന്ന വ്യക്തിയുടെയും ആവശ്യമനുസരിച്ചാണ്. അത്യാവശ്യത്തിനു വിൽക്കുന്ന വ്യക്തി നടപ്പുവിലയേക്കാൾ കുറച്ചും, അത്യാവശ്യം കൊണ്ടോ വസ്തുവിന്റെ ഭാവി സാധ്യത മനസ്സിലാക്കിയോ വാങ്ങുന്ന വ്യക്തി പലപ്പോഴും നടപ്പുവിലയേക്കാൾ കൂടുതലും നൽകാൻ തയ്യാറായെന്നു വരാം. ഇന്നത്തെ വചനഭാഗത്തിലെ വയലും രത്നവും പ്രത്യക്ഷത്തിൽ കാണുന്നതിലുമേറെ വിലയുള്ളതാണ്. അമൂല്യമായ ഒരു നിധി മറ്റൊരാളുടെ വയലിൽ കണ്ടെത്തുന്ന വ്യക്തിയുടെയും വളരെ വിലമതിക്കുന്ന ഒരു രത്നം മറ്റൊരാളുടെ കൈവശം കണ്ടെത്തുന്ന വ്യാപാരിയുടെയും അവ സ്ഥ  ഒന്നുതന്നെയാണ്. വിൽക്കുന്ന വ്യക്തികൾ നിധിയുടെ...

ഇല്ലായ്മയിൽനിന്നും സമൃദ്ധിയിലേക്ക്

ഇമേജ്
വിചിന്തനം  യേശുവിന്റെ വ്യക്തി ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു സ്നാപക യോഹന്നാൻ. പരിശുദ്ധ അമ്മയുടെ ഇളയമ്മയായ എലിസബത്തിന്റെ മകനായ സ്നാപകനെ ഈശോയുടെ വരവിനു പാതയോരുക്കുവാൻ  പിതാവായ ദൈവം  തിരഞ്ഞെടുത്ത്  അയച്ചതായിരുന്നു. ഹേറോദോസ് രാജാവ് സ്നാപകനെ ശിരസ്സറത്തു കൊന്നു എന്ന വാർത്ത ഈശോയെ തീർച്ചയായും ദുഃഖത്തിൽ ആഴ്ത്തിയിട്ടുണ്ടാവും. ആ വേദനയകയറ്റാനും മറ്റുമായി ഒരു വിജന സ്ഥലത്തേക്ക് തനിച്ചു പോകുകയാണ് ഈശോ ചെയ്തത്. എന്നാൽ, യേശു അവിടെയുണ്ടെന്ന് ഗ്രഹിച്ച ജനങ്ങൾ തങ്ങളുടെ വേദനകളും ആകുലതകളും രോഗങ്ങളുമായി അവിടെയും യേശുവിനെ തിരഞ്ഞെത്തി. അൽപ സമയമെങ്കിലും ഏകാന്തത ആഗ്രഹിച്ച യേശുവിനു പക്ഷേ ആ ജനക്കൂട്ടത്തോട്‌ അനുകന്പ തോന്നി. തന്റെ സ്വകാര്യ ദുഃഖങ്ങൾ മാറ്റിവച്ച് ഈശോ അവരെ സഹായിക്കുവാൻ തുടങ്ങി. നമ്മുടെ ജീവിതത്തിലും വേദനാജനകമായ ഒട്ടേറെ അവസരങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഈ അവസരങ്ങളുമായി രമ്യപ്പെടാൻ ഏകാന്തത നമ്മൾ ആഗ്രഹിക്കാറുണ്ട്. അല്ലെങ്കിൽ ക്ഷീണംമൂലം പലപ്പോഴും കുറേ സമയം മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒറ്റക്കായിരിക്കുവാൻ നമ്മൾ കൊതിക്കാറുണ്ട്. ഈ അവസരങ്ങളിലൊക്...