പോസ്റ്റുകള്‍

പിതാവായ ദൈവം

"അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. അവൻ അരുളിച്ചെയ്തു: നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ." (ലൂക്കാ 11:1-4) വിചിന്തനം  ഒട്ടനവധി അവസരങ്ങളിൽ ഈശോ തന്റെ ശിഷ്യരെ വിട്ട് തനിയെ പ്രാർത്ഥനക്കായി ചിലവഴിച്ചിരുന്നു; ചില അവസരങ്ങളിൽ ഈശോ രാത്രിമുഴുവൻ പ്രാർത്ഥിച്ചിരുന്നുവെന്ന് സുവിശേഷത്തിൽ കാണാവുന്നതാണ് (cf. ലൂക്കാ 6:12). പിതാവായ ദൈവവുമായി ചിലവഴിച്ചിരുന്ന ആ വേളകളിലെല്ലാം ഈശോ അനുഭവിച്ചിരുന്ന ആനന്ദത്തിനു സാക്ഷികളായിരുന്ന ശിഷ്യന്മാർ, യേശുവിനെപ്പോലെ പ്രാർത്ഥിക്കാൻ ആഗ്രഹിച്ചത്‌ സ്വാഭാവികം മാത്രം. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന ശിഷ്യരുടെ അപേക്ഷയോട് ഈശോ പ്രതികരിച്ചത് 'സ്വർഗ്ഗസ്ഥനായ പിതാവേ...

ആരാണ് എന്റെ അയൽക്കാരൻ?

"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും. അവൻ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവർത്തിക്കുക നീ ജീവിക്കും." (ലൂക്കാ 10:25-28) വിചിന്തനം  യേശുവിന്റെ പ്രബോധനങ്ങളെക്കുറിച്ച് ധാരാളം സംശയങ്ങൾ അക്കാലത്തെ ഫരിസേയരുടെയും നിയമജ്ഞരുടെയും ഇടയിൽ ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ, അവർ അവസരം കിട്ടുന്പോഴെല്ലാം ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ പരീക്ഷിച്ചിരുന്നു.  മോശയിലൂടെ ദൈവം തന്റെ ജനത്തിനു നൽകിയ കല്പനകൾ സ്നേഹത്തിന്റെ ഭാഷയിൽ ഈശോ ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ അത് കാപട്യങ്ങളിലൂടെയും സ്വാർത്ഥതയിലൂടെയും നിയമജ്ഞർ നിയമത്തിനു നൽകിയ വ്യാഖ്യാനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.  ഇന്നത്തെ വചനഭാഗത്തിൽ,   തന്നെ പരീക്ഷിക്കുകയാണ് നിയമജ്ഞന്റെ...

ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ!

"അപ്പോൾ അപ്പസ്തോലന്മാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ! കർത്താവു പറഞ്ഞു: നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലിൽചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും." (ലൂക്കാ 17:5-6) വിചിന്തനം  മറ്റുള്ളവർക്ക് നന്മ ചെയ്യണം എന്ന ആഗ്രഹം സ്വാഭാവിക നിയമത്തിന് എതിരാണ്; സ്വന്തം നന്മയും സുരക്ഷയും മാത്രം കാംക്ഷിക്കുന്നതാണ് പ്രകൃതി നിയമം. മറ്റുള്ളവരെ സ്നേഹിക്കുവാനും അവരുടെ തെറ്റുകൾ പൊറുക്കുവാനും ഒക്കെയുള്ള അവബോധങ്ങൾ പ്രകൃത്യേതരമായ ഒന്നാണ്. ഇത്തരത്തിലുള്ള ബോധ്യങ്ങളും ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളുമൊക്കെ നമ്മിൽ നിക്ഷേപിച്ചിരിക്കുന്നത്  ദൈവമല്ലാതെ മറ്റാരുമല്ല.  വ്യവസ്ഥകളില്ലാതെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കേണ്ടതിനെക്കുറിച്ചാണ്  ഇന്നത്തെ വചനഭാഗത്തിന് തൊട്ടുമുൻപായി ഈശോ തന്റെ  ശിഷ്യന്മാരെ ഉപദേശിക്കുന്നത്. സ്വാർത്ഥത നിറഞ്ഞ മനുഷ്യപ്രകൃതിക്ക് മറ്റുള്ളവരോട് കാരണംകൂടാതെ ക്ഷമിക്കുവാൻ സാധിക്കുകയില്ല. ഈശോ ആഗ്രഹിക്കുന്നതുപോലുള്ള ക്ഷമ മനുഷ്യന് അഗ്രാഹ്യമാണെന്ന് തിരിച്ചറിഞ്ഞ ശിഷ്യന്മാർ ഉടന...

സൌഭാഗ്യങ്ങളെ തിരിച്ചറിഞ്ഞ് സന്തോഷിക്കണം

"ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല." (ലൂക്കാ 10:21-24) വിചിന്തനം യേശുവിന്റെ വാക്കുകളനുസരിച്ച് ദൈവരാജ്യത്തിന്റെ ശുശൂഷകൾക്കായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോയ എഴുപത്തിരണ്ടുപേർ തിരിച്ചെത്തി തങ്ങളുടെ വിജയങ്ങളെക്കുറിച്ചു വിവരിച്ചപ്...

നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു

"എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്പ്പെടുന്നു. അവൻ പറഞ്ഞു: സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ പതിക്കുന്നത് ഞാൻ കണ്ടു. ഇതാ, പാന്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ." (ലൂക്കാ 10:17-20) വിചിന്തനം  ഈശോ താൻ പോകാനിരുന്ന പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി തനിക്കുമുന്പേ അയച്ചവരുടെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗം. അവർ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം യേശുവിന്റെ നാമം കേട്ടപ്പോൾ പിശാചുക്കൾ പോലും അവർക്ക് കീഴടങ്ങി എന്നാണു അവർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തിയത്. അവരുടെ സന്തോഷത്തിൽ അവരോടൊപ്പം സന്തോഷിക്കുന്ന ഈശോയെ ആണ് നാമിവിടെ കാണുന്നത്. എന്നാൽ, ഈശോയും മറ്റ് എഴുപത്തിരണ്ടുപേരും സന്തോഷിക്കുന്നത് വ്യത്യസ്ഥമായ കാര്യങ്ങൾക്കാണെന്...

നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു

"കൊറാസീൻ നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളിൽ നടന്ന അത്ഭുതങ്ങൾ ടയിറിലും സീദോനിലും നടന്നിരിന്നുവെങ്കിൽ അവിടുത്തെ ജനങ്ങൾ ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു. ആകയാൽ, വിധിദിനത്തിൽ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനേക്കാൾ സഹനീയമായിരിക്കും. കഫർണാമേ, നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും. നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു." (ലൂക്കാ 10:13-16) വിചിന്തനം   ഗനേസറത്ത് തടാകത്തിന്റെ കരയിലുള്ള പട്ടണങ്ങളായ കൊറാസീനിലും ബെത് സയ് ദായിലും കഫർണാമിലുമൊക്കെ ഈശോ ധാരാളം സമയം ദൈവവചന പ്ര ഘോ ഷണത്തിനായി ചിലവഴിച്ചിരുന്നു. ഒട്ടേറെ അത്ഭുതങ്ങളും രോഗശാന്തികളും പ്രവർത്തിച്ചിട്ടും ആ നാടുകളിലെ ജനങ്ങൾ മാനസാന്തരപ്പെട്ട് അവരുടെ മനസ്സിനെ നവീകരിക്കുന്നതിന് വിമുഖത കാണിച്ചു. ദൈവവചനം കേട്ടിട്ട് അത് തിരസ്കരിക്കുന്നവരുടെ വിധി എത്ര കഠിനമായിരിക്കുമെന്ന് ഇന്നത്തെ വചനത്തിലൂടെ ഈശോ മുന്നറിയിപ്പ് നൽകുകയാണ്. എല്ലാക്കാ...

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

"അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുന്പേ അയച്ചു. അവൻ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയക്കാൻ കൊയ്ത്തിന്റെ നാഥനോട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. പോകുവിൻ. ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ നിങ്ങൾ കൊണ്ടുപോകരുത്. വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും ആ വീടിനു സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രൻ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്ക് തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടിൽത്തന്നെ വസിക്കുവിൻ. വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണല്ലോ. നിങ്ങൾ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തിൽ നിങ്ങൾ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുന്പോൾ നിങ്ങൾക്ക് വിളന്പുന്നത് ഭക്ഷിക്കുവിൻ. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിൻ. ദൈവരാജ...