പോസ്റ്റുകള്‍

എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്

"അവൻ ഊമനായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോൾ ആ ഊമൻ സംസാരിച്ചു. ജനങ്ങൾ അത്ഭുതപ്പെട്ടു. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.വേറെ ചിലർ അവനെ പരീക്ഷിക്കുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങൾ അറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: അന്തച്ചിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തച്ചിദ്രമുള്ള ഭവനവും വീണുപോകും. സാത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങിനെ നിലനിൽക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ട് പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവകരം കൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവൽ നിൽക്കുന്പോൾ അവന്റെ വസ്തുക്കൾ സുരക്ഷിതമാണ്. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ അവൻ ആശ്...

മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും

"അവൻ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർദ്ധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതൻ യാത്രാമധ്യേ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ നിർബന്ധം നിമിത്തം എഴുന്നേറ്റു അവന് വേണ്ടതു നൽകും. ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും." (ലൂക്കാ 11:5-9) വിചിന്തനം  സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിനു ശേഷം, ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ശിഷ്യന്മാരെ തുടർന്നു പഠിപ്പിക്കുകയാണ്. ദൈവത്തിനു നമ്മോട് യാതൊരുവിധ കടപ്പാടുകളും ഇല്ല. ദൈവത്തെ സ്നേഹിക്കാനും സ്നേഹിക്ക...

പിതാവായ ദൈവം

"അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. അവൻ അരുളിച്ചെയ്തു: നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ." (ലൂക്കാ 11:1-4) വിചിന്തനം  ഒട്ടനവധി അവസരങ്ങളിൽ ഈശോ തന്റെ ശിഷ്യരെ വിട്ട് തനിയെ പ്രാർത്ഥനക്കായി ചിലവഴിച്ചിരുന്നു; ചില അവസരങ്ങളിൽ ഈശോ രാത്രിമുഴുവൻ പ്രാർത്ഥിച്ചിരുന്നുവെന്ന് സുവിശേഷത്തിൽ കാണാവുന്നതാണ് (cf. ലൂക്കാ 6:12). പിതാവായ ദൈവവുമായി ചിലവഴിച്ചിരുന്ന ആ വേളകളിലെല്ലാം ഈശോ അനുഭവിച്ചിരുന്ന ആനന്ദത്തിനു സാക്ഷികളായിരുന്ന ശിഷ്യന്മാർ, യേശുവിനെപ്പോലെ പ്രാർത്ഥിക്കാൻ ആഗ്രഹിച്ചത്‌ സ്വാഭാവികം മാത്രം. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന ശിഷ്യരുടെ അപേക്ഷയോട് ഈശോ പ്രതികരിച്ചത് 'സ്വർഗ്ഗസ്ഥനായ പിതാവേ...

ആരാണ് എന്റെ അയൽക്കാരൻ?

"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും. അവൻ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവർത്തിക്കുക നീ ജീവിക്കും." (ലൂക്കാ 10:25-28) വിചിന്തനം  യേശുവിന്റെ പ്രബോധനങ്ങളെക്കുറിച്ച് ധാരാളം സംശയങ്ങൾ അക്കാലത്തെ ഫരിസേയരുടെയും നിയമജ്ഞരുടെയും ഇടയിൽ ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ, അവർ അവസരം കിട്ടുന്പോഴെല്ലാം ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ പരീക്ഷിച്ചിരുന്നു.  മോശയിലൂടെ ദൈവം തന്റെ ജനത്തിനു നൽകിയ കല്പനകൾ സ്നേഹത്തിന്റെ ഭാഷയിൽ ഈശോ ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ അത് കാപട്യങ്ങളിലൂടെയും സ്വാർത്ഥതയിലൂടെയും നിയമജ്ഞർ നിയമത്തിനു നൽകിയ വ്യാഖ്യാനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.  ഇന്നത്തെ വചനഭാഗത്തിൽ,   തന്നെ പരീക്ഷിക്കുകയാണ് നിയമജ്ഞന്റെ...

ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ!

"അപ്പോൾ അപ്പസ്തോലന്മാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ! കർത്താവു പറഞ്ഞു: നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലിൽചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും." (ലൂക്കാ 17:5-6) വിചിന്തനം  മറ്റുള്ളവർക്ക് നന്മ ചെയ്യണം എന്ന ആഗ്രഹം സ്വാഭാവിക നിയമത്തിന് എതിരാണ്; സ്വന്തം നന്മയും സുരക്ഷയും മാത്രം കാംക്ഷിക്കുന്നതാണ് പ്രകൃതി നിയമം. മറ്റുള്ളവരെ സ്നേഹിക്കുവാനും അവരുടെ തെറ്റുകൾ പൊറുക്കുവാനും ഒക്കെയുള്ള അവബോധങ്ങൾ പ്രകൃത്യേതരമായ ഒന്നാണ്. ഇത്തരത്തിലുള്ള ബോധ്യങ്ങളും ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളുമൊക്കെ നമ്മിൽ നിക്ഷേപിച്ചിരിക്കുന്നത്  ദൈവമല്ലാതെ മറ്റാരുമല്ല.  വ്യവസ്ഥകളില്ലാതെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കേണ്ടതിനെക്കുറിച്ചാണ്  ഇന്നത്തെ വചനഭാഗത്തിന് തൊട്ടുമുൻപായി ഈശോ തന്റെ  ശിഷ്യന്മാരെ ഉപദേശിക്കുന്നത്. സ്വാർത്ഥത നിറഞ്ഞ മനുഷ്യപ്രകൃതിക്ക് മറ്റുള്ളവരോട് കാരണംകൂടാതെ ക്ഷമിക്കുവാൻ സാധിക്കുകയില്ല. ഈശോ ആഗ്രഹിക്കുന്നതുപോലുള്ള ക്ഷമ മനുഷ്യന് അഗ്രാഹ്യമാണെന്ന് തിരിച്ചറിഞ്ഞ ശിഷ്യന്മാർ ഉടന...

സൌഭാഗ്യങ്ങളെ തിരിച്ചറിഞ്ഞ് സന്തോഷിക്കണം

"ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല." (ലൂക്കാ 10:21-24) വിചിന്തനം യേശുവിന്റെ വാക്കുകളനുസരിച്ച് ദൈവരാജ്യത്തിന്റെ ശുശൂഷകൾക്കായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോയ എഴുപത്തിരണ്ടുപേർ തിരിച്ചെത്തി തങ്ങളുടെ വിജയങ്ങളെക്കുറിച്ചു വിവരിച്ചപ്...

നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു

"എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്പ്പെടുന്നു. അവൻ പറഞ്ഞു: സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ പതിക്കുന്നത് ഞാൻ കണ്ടു. ഇതാ, പാന്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ." (ലൂക്കാ 10:17-20) വിചിന്തനം  ഈശോ താൻ പോകാനിരുന്ന പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി തനിക്കുമുന്പേ അയച്ചവരുടെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗം. അവർ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം യേശുവിന്റെ നാമം കേട്ടപ്പോൾ പിശാചുക്കൾ പോലും അവർക്ക് കീഴടങ്ങി എന്നാണു അവർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തിയത്. അവരുടെ സന്തോഷത്തിൽ അവരോടൊപ്പം സന്തോഷിക്കുന്ന ഈശോയെ ആണ് നാമിവിടെ കാണുന്നത്. എന്നാൽ, ഈശോയും മറ്റ് എഴുപത്തിരണ്ടുപേരും സന്തോഷിക്കുന്നത് വ്യത്യസ്ഥമായ കാര്യങ്ങൾക്കാണെന്...