പോസ്റ്റുകള്‍

രക്ഷപെട്ടുവെന്ന് നിശ്ചയിച്ചുറപ്പിക്കരുത്

"ഗലീലിയക്കാരായ ഏതാനുംപേരുടെ ബലികളിൽ അവരുടെ രക്തംകൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടുപേർ, അന്നു ജറുസലേമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും." (ലൂക്കാ 13:1-5) വിചിന്തനം  റോമാസാമ്രാജ്യത്തെ പ്രതിനിധീകരിച്ചു, ജറുസലേം ഉൾപ്പെടുന്ന യൂദാപ്രവിശ്യ ഭരിച്ചിരുന്നത് പന്തിയോസ് പീലാത്തോസ് ആയിരുന്നു. യഹൂദരുടെ തലസ്ഥാനമായ ജറുസലേമിൽ ഉണ്ടാകുന്ന ഏതൊരു രാഷ്ട്രീയ നീക്കവും റോമാസാമ്രാജ്യത്തിന് തലവേദനയാകുമെന്നു അറിയാമായിരുന്നതിനാൽ അവിടെ വളരെ കർക്കശമായിട്ടാണ് പീലാത്തോസ് നിയമം നടപ്പിലാക്കിയിരുന്നത്. കലാപത്തിനുതകുന്ന എന്തെങ്കിലും നീക്കങ്ങൾ ആരെങ്കിലും നടത്തുന്...

വഴിയിൽ വച്ചുതന്നെ ശത്രുവുമായി രമ്യതപ്പെടുക

"എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്ക് പോകുന്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായാധിപന്റെ അടുത്തേക്ക് കൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏൽപ്പിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു." (ലൂക്കാ 12:57-59) വിചിന്തനം  പരസ്പരം സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഒരു കല്പനയുടെ രൂപത്തിൽ ദൈവം യഹൂദജനത്തിനു നല്കിയിരുന്നു. " നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " (ലേവ്യർ 19:18) എന്ന സഹോദരസ്നേഹത്തിന്റെ കല്പന അനുസരിക്കുന്ന കാര്യത്തിൽ യഹൂദർ വളരെ താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവരുടെ ഇടയിൽ അയൽക്കാരൻ എന്നത് വളരെ ഇടുങ്ങിയ അർത്ഥമുള്ള ഒരു വാക്കായിരുന്നു. തന്റെ തൊട്ടടുത്ത് താമസിക്കുന്നവരും, തന്റെതന്നെ ഗോത്രത്തിൽപ്പെട്ട താൻ നിരന്തരം ഇടപഴകുന്നവരും ആയിട്ടുള്ളവരെ മാത്രമേ യഹൂദർ അയൽക്കാരനായി പരിഗണിച്ചിരുന്നുള്ളൂ. ഇതുമ...

ദൈവത്തിന്റെ സാമീപ്യം വിവേചിച്ചറിയണം

"അവൻ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റടിയ്ക്കുന്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തതെന്തുകൊണ്ട്?" (ലൂക്കാ 12:54-56) വിചിന്തനം ചില പ്രത്യേക ദിശയിൽനിന്നും മേഘങ്ങൾ ഉയരുന്നതും ചില പ്രത്യേക രീതിയിൽ കാറ്റ് വീശുന്നതും തുടങ്ങി അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ആസ്പദമാക്കി വരാൻപോകുന്ന കാലാവസ്ഥയെക്കുറിച്ച് ഏറെക്കുറെ ധാരണകൾ ഉണ്ടാക്കാൻ എല്ലാക്കാലങ്ങളിലും മനുഷ്യർക്ക്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ ഈശോ പരിസ്ഥിതിയിലെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞു ജീവിതത്തിൽ വിവേകപൂർവമായ തീരുമാനങ്ങളും മുൻകരുതലുകളും എടുക്കാൻ മനുഷ്യർക്കുള്ള കഴിവിനെ ചൂണ്ടിക്കാട്ടി, യാഹൂദജനത്തെ കുറ്റം വിധിക്കുകയാണ്. വരുവാനിരിക്കുന്ന മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെ ദൈവം ധാരാളം മുന്നറിയിപ്പുകൾ തന്റെ ജനത്തിനു നൽകിയിരുന്നു. ആ പ്രവചനങ്ങളുടെ എല്ലാം വ്...

ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്

"ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടുപേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിഅമ്മ മരുമകൾക്കും മരുമകൾ അമ്മായിഅമ്മയ്ക്കും എതിരായും ഭിന്നിക്കും." (ലൂക്കാ 12:49-53) വിചിന്തനം ഈ ലോകത്തിലും ജനതകൾക്കിടയിൽ ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് ബൈബിളിലെ അഗ്നി പ്രതിനിധാനം ചെയ്യുന്നത്. പഴയനിയമത്തിൽ അഗ്നി ദൈവത്തിന്റെ സാന്നിധ്യമായി മോശയ്ക്ക് അനുഭവപ്പെട്ടു (പുറപ്പാട് 3:2). പിന്നീട്, ദൈവത്തിന്റെ മഹത്വമായും (എസെക്കിയേൽ 1:4, 1:13), ദൈവദാസരെ സംരക്ഷിക്കുന്ന സൈനീക വ്യൂഹമായും (2 രാജാക്കന്മാർ 6:17), എല്ലാ അശുദ്ധിയെയും തുടച്ചുനീക്കുന്ന ദൈവീക ശക്തിയാ...

നിങ്ങൾ ആകുലചിത്തരാകേണ്ടാ

"വീണ്ടും അവൻ ശിഷ്യരോട് അരുളിചെയ്തു: അതിനാൽ, ഞാൻ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ടാ. എന്തെന്നാൽ, ജീവൻ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. കാക്കകളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈർഖ്യം ഒരു മുഴംകൂടി നീട്ടാൻ നിങ്ങളിൽ ആർക്കു സാധിക്കും? ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാൻ നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്? ലില്ലികലെ നോക്കുവിൻ: അവ നൂൽ നൂൽക്കുകയൊ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാൻ നിങ്ങളോടു പറയുന്നു: സോളമൻ പോലും അവന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല! എന്തു തിന്നുമെന്നൊ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ട...

പരിശുദ്ധാത്മാവിനെ നിന്ദിക്കരുത്

"ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുന്പിൽ എന്നെ തള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരുശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുന്പിലും അവർ നിങ്ങളെ കൊണ്ടുപോകുന്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണ് പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും." (ലൂക്കാ 12:8-12) വിചിന്തനം മനുഷ്യർക്ക്‌ സങ്കൽപ്പിക്കാൻ കഴിയുന്നതിനും അതീതമാണ് ദൈവത്തിന്റെ കരുണയും സ്നേഹവും. അതുകൊണ്ടുതന്നെയാണ് യേശുവിനെ മനസ്സിലാക്കുവാനോ ആദരിക്കുവാനോ സ്നേഹിക്കുവാനോ ഒട്ടേറെപ്പേർക്കു കഴിയാതെ പോകുന്നത്. " ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനു...

നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു

"എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ. എന്നാൽ, നിങ്ങൾ ആരെ ഭയപ്പെടണമെന്നു ഞാൻ മുന്നറിയിപ്പ് തരാം. കൊന്നതിനു ശേഷം നിങ്ങളെ നരകത്തിലേക്കു തള്ളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, ഞാൻ പറയുന്നു, അവനെ ഭയപ്പെടുവിൻ. അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വിൽക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളേക്കാൾ വിലയുള്ളവരാണ്." (ലൂക്കാ 12:4-7) വിചിന്തനം കള്ളം പറയാനും പ്രവർത്തിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന  ഘ ടകമാണ് ഭയം. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു കരുതും എന്നുള്ള ഭയം പലപ്പോഴും നമുക്കില്ലാത്ത മേന്മകൾ ഉണ്ടെന്നു ഭാവിക്കാൻ നമ്മെ പ്രേരിപ്പിക്കാറുണ്ട്. നമ്മുടെ യഥാർത്ഥ അവസ്ഥ മറച്ചുവച്ച്, കെട്ടിചമച്ച ജീവിതശൈലി ഉപയോഗിച്ച് മറ്റുള്ളവരുടെ മുൻപിൽ പ്രശംസാ പാത്രമാകാൻ വെന്പൽകൊള്ളുന്ന പ്രകൃതം നമ്മിലെല്ലാം ഉണ്ട്. മറ്റുള്ളവരുടെ മുൻപിൽ ഒരു നല്ല വ്യക്തിത്വത്തിനു ഉടമയാണെന്നു ഭാവിക്കുകയും,...