പോസ്റ്റുകള്‍

വിലപിക്കുന്നവർ ഭാഗ്യവാന്മാർ

" വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും." (മത്തായി 5:4) വിചിന്തനം  പാപകരമായ ലോകത്തിൽ ജീവിക്കുന്പോഴും വിശുദ്ധിയിലേക്കുള്ള പടവുകൾ എങ്ങിനെ കയറാം എന്നുള്ള ചോദ്യത്തിന് ഏറ്റവും വ്യക്തമായ ഉത്തരമാണ് യേശുവിന്റെ മലയിലെ പ്രസംഗം. യേശുവിന്റെ ആഗമനംവരെ, ദൈവഹിതമനുസരിച്ചുള്ള ഒരു ജീവിതരീതിയെക്കുറിച്ചു യഹൂദജനം അറിഞ്ഞിരുന്നത്, പ്രവാചകന്മാരിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ദൈവദാസരിലൂടെയും ആയിരുന്നു. എന്നാൽ, അവരിലൂടെ വെളിപ്പെട്ടുകിട്ടിയ കല്പനകളും നിർദ്ദേശങ്ങളും പലപ്പോഴും ഭയത്തിന്റെ പുറങ്കുപ്പായം അണിഞ്ഞവ ആയിരുന്നു. പ്രവാചകരിലൂടെയും പ്രമാണങ്ങളിലൂടെയും വെളിപ്പെടാതെപോയ ദൈവസ്നേഹം യഹൂദർക്ക് മാത്രമല്ല, ലോകമെന്പാടുമുള്ള ജനതകൾക്ക് യുഗാന്ത്യംവരെ നിലനിൽക്കുന്ന തരത്തിൽ വെളിപ്പെടുത്തികൊടുക്കുക എന്ന ക്ലേശകരമായ ദൗത്യം തന്റെ ഏകാജാതനെയാണ് പിതാവായ ദൈവം ഭരമേല്പ്പിച്ചത്. വിശുദ്ധിയിലേക്കുള്ള വഴി മനുഷ്യരുടെ പ്രവർത്തികളിലോ നേട്ടങ്ങളിലോ അധിഷ്ടിതമല്ലെന്നും, ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ് മനുഷ്യരെ രക്ഷിച്ച് സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ പങ്കാളികളാക്കുന്നതെന്നുമുള്ള സന്ദേശം ഈശോ മലയിലെ പ്രസംഗത്തിലൂടെ വ്യക്തമാ...

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ

"ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്." (മത്തായി 5:1-3) വിചിന്തനം  (നവംബർ മാസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാനായി തിരുസഭ പ്രത്യേകം നീക്കി വച്ചിരിക്കുന്ന സമയമാണ്. വിശ്വാസത്തോടെ മരിച്ച്, സ്വർഗ്ഗരാജ്യത്തിൽ ഇനിയും എത്തിയിട്ടില്ലാത്ത ആത്മാക്കൾക്കുവേണ്ടി സഭാമാതാവ് ദൈവത്തിന്റെ കരുണ യാചിക്കുന്ന ഈ വേളയിൽ, ആ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം, നമ്മുടെ ആത്മാവിന്റെ അവസ്ഥയെക്കുറിച്ചുകൂടി പരിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. സ്വർഗ്ഗവും നരകവും കേവലം മരണാനന്തരമുള്ള അവസ്ഥകൾ മാത്രമല്ലെന്നും, ഈ ലോകത്തിൽ ജീവിച്ചിരിക്കുന്പോൾതന്നെ നമ്മൾ അവയിലൊന്നിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നും ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശോ തന്റെ മലയിലെ പ്രസംഗത്തിന്റെ തുടക്കത്തിൽ, സുവിശേഷ ഭാഗ്യങ്ങളിലൂടെ,  ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ഭൂമിയിലെ ജീവിതം പൂർത്തിയാക്കി സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ എന്നന...

എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ

"അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്‌? നിന്റെ പിതാവും ഞാനും ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോട് പറഞ്ഞതെന്തെന്നു അവർ ഗ്രഹിച്ചില്ല... അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:48-51b) വിചിന്തനം  പരിശുദ്ധ അമ്മയെക്കുറിച്ച് ധാരാളമായി യാതൊന്നും ബൈബിളിൽ പറയുന്നില്ല. ഇക്കാരണത്താൽ ഒട്ടനവധി ക്രൈസ്തവർക്ക് തങ്ങളുടെ വ്യക്തിജീവിതത്തിലും പ്രാർത്ഥനാജീവിതത്തിലും പരിശുദ്ധ കന്യാമറിയത്തിനു അർഹതപ്പെട്ട സ്ഥാനം നൽകാൻ കഴിയാതെ പോകുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ ഈശോയുടെ അമ്മയുടെ ജീവിതത്തെക്കുറിച്ച് നമുക്കറിയേണ്ടതെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട്. പാലസ്തീനായിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ അംഗമായ മറിയത്തിനു സ്വപ്നം കാണുവാൻപോലും സാധിക്കാത്ത കൃപകളാണ് ദൈവമാതാവാകുവാനുള്ള തിരഞ്ഞെടുപ്പുവഴി ലഭിച്ചത്. ഒന്നും തന്റെ മേന്മ അല്ലെന്നും, ...

ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക

"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെ അടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അതു കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടെയാണ്? സീസറിന്റേത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ച് വിസ്മയിച്ചു." (മർക്കോസ് 12:13-17) വിചിന്തനം ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴികൾ പഠിപ്പിച്ചിരുന്ന യേശു, യഹൂദപ്രമാണികൾക്കും പുരോഹിതർക്കും ഒരു വലിയ തലവേദനയായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, യേശുവിനെ നശിപ്പിക്കാൻ വളരെ തന്ത്രപൂർവമാണ് അവർ പദ്ധ്യതി തയ്യാറാക്കുന്നത്. റോമാക്കാർക്ക് നികുതി കൊടുക്കുന്നത് യഹൂദരുടെ ഇടയിലെ വലിയ ഒരു വിവാദവിഷയം ആയിരുന്നു. തങ്ങളുടെ ന...

എല്ലാറ്റിലും പ്രധാനമായ കൽപന

"ഒരു നിയമജ്ഞൻ വന്ന് അവരുടെ വിവാദം കേട്ടു. അവൻ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കൽപന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ മനസ്സോടും, പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കൽപന: നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയേക്കാൾ വലിയ കൽപനയൊന്നുമില്ല. നിയമജ്ഞൻ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞത് ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയൽക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാൾ മഹനീയമാണെന്നും അങ്ങു പറഞ്ഞത് സത്യമാണ്. അവൻ ബുദ്ധിപൂർവം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തിൽനിന്നു അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല." (മർക്കോസ് 12:28-34) വിചിന്തനം  യേശുവിന്റെ എല്ലാ പ്രബോധനങ്ങളും സ...

അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു

"ഒരു സാബത്തിൽ അവൻ ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തന്റെ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്‌? മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല." (ലൂക്കാ 14:1-6) വിചിന്തനം സാധാരണ രീതിയിൽ നമ്മൾ ഒരു വ്യക്തിയെ ഭക്ഷണത്തിനു ക്ഷണിക്കുന്നത് അയാളുമായുള്ള സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഈശോയെ ഭക്ഷണത്തിനു ക്ഷണിച്ച യഹൂദപ്രമാണിയുടെയും സുഹൃത്തുക്കളുടെയും യഥാർത്ഥ മാനസികാവസ്ഥ, "അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു" എന്ന ഒരു വചനത്തിൽ നിന്നും വ്യക്തമാണ്. യേശുവിനോടുള്ള സ്നേഹമോ ആദരവോ ഒന്നുമല്ല അവിടുത്തെ ക്ഷണിക്കാൻ അവരെ പ്രേരിപ്പിച്ചത്. എങ്ങിനെയും യേശുവിൽ കുറ്റം കണ്ടെത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഈശോ അവരു...

ചിറകിൻകീഴിൽ ചേർത്തുനിർത്താൻ ആഗ്രഹിക്കുന്ന ദൈവം

"അപ്പോൾത്തന്നെ ചില ഫരിസേയർ വന്ന് അവനോടു പറഞ്ഞു: ഇവിടെനിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാൻ ഒരുങ്ങുന്നു. അവൻ പറഞ്ഞു: നിങ്ങൾ പോയി ആ കുറുക്കനോട് പറയുവിൻ; ഞാൻ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേയ്ക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല." (ലൂക്കാ 13:31-35) വിചിന്തനം തന്റെ പീഡാനുഭവത്തിനു ഒരുക്കമായി യൂദായുടെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു ജറുസലേമിലേക്ക...