പോസ്റ്റുകള്‍

പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ

" അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ നിങ്ങൾക്കെന്തു പ്രതിഫലമാണ് ലഭിക്കുക? ചുങ്കക്കാർപോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങൾ അഭിവാദനം ചെയ്യുന്നുള്ളൂവെങ്കിൽ വിശേഷവിധിയായി എന്താണു നിങ്ങൾ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ." (മത്തായി 5:43-48) വിചിന്തനം  എന്താണ് ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദ...

മരണത്തിൽ മാത്രം അവസാനിക്കുന്ന ഉടന്പടി

" ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്കു ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ. എന്നാൽ,ഞാൻ നിങ്ങളോടു പറയുന്നു:പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു." (മത്തായി 5:31,32) വിചിന്തനം  ഭൂമിയിൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് ദൈവം വളരെയധികം വില കല്പിക്കുന്നുണ്ട്. നസ്രത്തിലെ തിരുക്കുടുംബത്തിലൂടെ, തന്റെ ഏകാജാതന്റെ ആഗമനത്തിനായി ദൈവം ലോകത്തെ ഒരുക്കിയത് ഇതിന്റെ വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ഈ ലോകത്തിൽ, ജോസഫും മേരിയും ചേർന്നൊരുക്കിയ, സന്തോഷവും സമാധാനവും സംരക്ഷണവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിലാണ് മനുഷ്യനായ ദൈവം വളർന്നുവന്നത്. ഏതൊരു സമൂഹത്തിന്റെയും അന്തസത്ത ആ സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ നിർവചനങ്ങളിൽ നിന്നുമാണ് രൂപം കൊള്ളുന്നത്‌. എല്ലാ കുടുംബബന്ധങ്ങളുടെയും അടിസ്ഥാനം ഒരു സ്ത്രീയും ഒരു പുരുഷനുമാണ്. അതുകൊണ്ടാണ് ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ, ഒരു പുരുഷന് ഒരു സ്ത്രീ എന്ന് ദൈവം പ്രകൃതിയിൽ നിക്ഷേപിച്ച സ്വാഭാവി...

പ്രവൃത്തിയാലല്ലാത്ത പാപം

"വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലതുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചുഴന്നെടുത്തു എറിഞ്ഞു കളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിലോന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ പതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്." (മത്തായി 5:27-30) വിചിന്തനം  പഴയനിയമ ജനതയ്ക്ക് പാപമെന്നാൽ നിയമത്തിന്റെ ലംഘനമായിരുന്നു. എഴുതപ്പെട്ട കല്പനകൾ വാക്കാലും പ്രവൃത്തിയാലും പാലിക്കുന്നവരെ നീതിമാന്മാരായിക്കണ്ട്, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി കരുതി, എല്ലാവരും ആദരിച്ചിരുന്നു. പാപമില്ലാതെ എങ്ങിനെ ജീവിക്കാം എന്ന് യഹൂദജനത്തെ വ്യക്തമായി പഠിപ്പിക്കുന്നതിനായി, നിയമജ്ഞർ സദാസമയവും മോശയിലൂടെ ലഭിച്ച ദൈവകൽപനകളെ അപഗ്രഥിച്ചും വ്യാഖ്യാനംചെയ്തും ഇരുന്നിരുന്നു. തത്ഫലമായി ആയിരക്കണക്കിനു നിയമങ്ങളും പതിനായിരക്കണക്കിനു നിയന്ത്രണങ്ങളും യഹൂദരു...

നിയമത്തിന്റെ പൂർത്തീകരണം

"നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു." (മത്തായി 5:17-20) വിചിന്തനം  പത്തുപ്രമാണങ്ങളിലൂടെ നൽകപ്പെട്ട കൽപനകൾ, ഓരോ വ്യക്തിയുടെയും ദൈവവിളിക്ക് അനുസൃതമായ അടിത്തറ അവരിൽ പാകുന്നു. ദൈവത്തിന്റെ മാർഗ്ഗങ്ങൾ മനുഷ്യൻ അറിയുന്നതിനും, അങ്ങിനെ തിന്മയിൽനിന്നും അകന്ന്, പരിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ ഒരു ജീവിതം നയിക്കാൻ ദൈവകല്പനകളും അതുവഴി സംസ്ഥാപിതമായ നിയമങ്ങളും നമ്മെ സ...

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ

"നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജ്യമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുന്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീ ഡി പ്പിച്ചിട്ടുണ്ട്." (മത്തായി 5:10-12) വിചിന്തനം  എട്ടാം ഭാഗം - സ്വർഗ്ഗരാജ്യത്തെപ്രതി പീഡനമേൽക്കുന്നവർ   നീതിയെക്കുറിച്ച് നാലാമത്തെ സുവിശേഷഭാഗ്യത്തിലും, സ്വർഗ്ഗരാജ്യം ആദ്യംതന്നെയും വാഗ്ദാനം ചെയ്ത ഈശോ, അവസാനത്തെ വാഗ്ദാനത്തെ തുടർന്നുള്ള രണ്ടു വാക്യങ്ങളിലൂടെ ഈ സൌഭാഗ്യത്തിനു കൂടുതൽ വ്യക്തത നൽകുന്നുണ്ട്. നമ്മൾ തുടക്കംമുതൽ അവലംബിച്ച മാർഗ്ഗമനുസരിച്ച്,  ഒന്ന് മറ്റൊന്നിന്റെ തുടർച്ച എന്ന രീതിയിൽ, ഈ എട്ടാമത്തെ സുവിശേഷഭാഗ്യത്തെക്കുറിച്ച് ധ്യാനിക്കുന്പോൾ വ്യക്തമാകുന്ന വസ്തുത, ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെ...

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ

" സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും." (മത്തായി 5:9) വിചിന്തനം  ഏഴാം ഭാഗം - നമുക്കെങ്ങിനെയാണ് സമാധാനം സ്ഥാപിക്കാൻ സാധിക്കുക? സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുന്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത അവസ്ഥയെയാണ്. പക്ഷേ, അതാണോ യഥാർത്ഥത്തിൽ സമാധാനം? പടനിലങ്ങളും രക്തപ്പുഴകളും മാത്രമാണോ സമാധാനത്തിനു അപവാദം? പോർവിളികളുടെയും യുദ്ധകോലാഹലങ്ങളുടെയും അഭാവത്തിലും സമാധാനം ഇല്ലെന്നു നിലവിളിക്കുന്നവരാണ് നമ്മിൽ അധികംപേരും. ലോകത്തിൽ സമാധാനം ഇല്ലെന്നും; അതുമൂലം, നമ്മുടെ സമൂഹത്തിലെ സമാധാനം നഷ്ടപ്പെട്ടുവെന്നും; അതിന്റെ ഫലമായി, നമ്മുടെ കുടുംബങ്ങളിൽ അസമാധാനം വർദ്ധിച്ചെന്നും; അവയെല്ലാം കൂടി നമ്മിലെ സമാധാനം കെടുത്തിക്കളഞ്ഞെന്നുമുള്ള പരാതി നമ്മുടെ അനുദിനജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ഒരല്പം...

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." (മത്തായി 5:8) വിചിന്തനം   ആറാം ഭാഗം - ഹൃദയമാകുന്ന ആത്മീയ നേത്രം   ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്നവർ മ ഠ യന്മാരാണ്; കാരണം, ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണുന്നത്,  എന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരന്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. തെളിവുകളും സിദ്ധാന്തങ്ങളുമുപയോഗിച്ചു ദൈവം ഉണ്ടെന്നും ഇല്ലെന്നും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗ്യം. എന്താണ് ഹൃദയശുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്?  കർദീയഹ്  (Kardeeah) എന്ന ഗ്രീക്ക് പദമാണ് ഹൃദയം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഹൃദയം എന്ന ശാരീരിക അവയവത്തെ ഈ പദംകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്.  കതാരോസ്  (Katharos) എന്ന ഗ്രീക്ക...