പോസ്റ്റുകള്‍

ദൈവത്തിന്റെ കൃപാവരത്തിനായുള്ള യാചനകൾ

"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ."  (മത്തായി 6:11-13) വിചിന്തനം  പിതാവായ ദൈവത്തെ ലോകമെങ്ങുമുള്ള ജനങ്ങൾ ആരാധിക്കുകയും സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യണം എന്ന പുത്രനായ ദൈവത്തിന്റെ ആഗ്രഹമാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ അല്ലെങ്കിൽ കർതൃപ്രാർത്ഥനയിലൂടെ ഈശോ വെളിപ്പെടുത്തുന്നത്. ഏഴു യാചനകൾ അല്ലെങ്കിൽ സ്തുതിപ്പുകളായിട്ടാണ് ദൈവാത്മാവ് ഈ പ്രാർത്ഥനയിലൂടെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നത്. ഇവയിൽ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു ( പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന ). അവസാനത്തെ നാലെണ്ണം നമ്മുടെ ദുരിതങ്ങളെയും ദൌർബല്യങ്ങളെയും അവിടുത്തെ കൃപാവരത്തിനു സമർപ്പിച്ചുകൊണ്ടുള്ള യാചനകളാണ്. കരുണാമയനായ പിതാവിന്റെ പരിപാലന പ്രതീക്ഷിച്ചുകൊണ്ട് നമ്മൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ പൂരിതമാകുന്നതിനാണ് ദൈവത്തിന്റെ " നാമം പൂജിതമാകണം ", " രാജ്യം വരണം ", " ത...

പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന

" നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ; സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ." (മത്തായി 6:9-10) വിചിന്തനം  യഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല ഈശോ ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ഗുരുവും മാതൃകയുമായ കർത്താവായ യേശുക്രിസ്തുവിന്റെ അധരങ്ങളിൽനിന്നും വന്ന പ്രാർത്ഥന ആയതിനാൽ തിരുസഭ ഇതിനെ കർതൃപ്രാർത്ഥന എന്നു വിളിക്കുന്നു. അതുകൊണ്ടുതന്നെ ഇത് സഭയിലെ ഏറ്റവും ഉൽകൃഷ്ടമായ പ്രാർത്ഥനയാണ്. യാതൊരു വളച്ചുകെട്ടുമില്ലാതെ പുത്രസഹജമായ ആശ്രയബോധത്തോടും, സന്തോഷപൂർവകമായ ഉറപ്പോടും എളിമനിറഞ്ഞ ധീരതയോടും സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തോടെയും ഉരുവിടാവുന്ന ഒന്നാണ്  കർതൃപ്രാർത്ഥന. ഈ പ്രാർത്ഥനയിലൂടെയാണ് പുത്രനായ ദൈവം സ്വർഗ്ഗസ്ഥനായ ദൈവത്തെ " പിതാവേ " എന്നു വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. സുവിശേഷത്തിലുടനീളം ഈശോ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് " എന്റെ പിതാവ് " എന്നാണ്. എന്നാൽ,  കർതൃപ്രാർത്ഥന...

പ്രാർത്ഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്

"നിങ്ങൾ പ്രാർത്ഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ, നീ  പ്രാർത്ഥിക്കുന്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട്  പ്രാർത്ഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.  പ്രാർത്ഥിക്കുന്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ  പ്രാർത്ഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദികുന്നതിനുമുന്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു." (മത്തായി 6:5-8) വിചിന്തനം   ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ ഒരിക്കൽകൂടി മതാനുഷ്ടാനങ്ങളുടെ ശരിയായ ഉദ്ദേശത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ തന്റെ ശിഷ്യരെ പ്രേരിപ്പിക്കുകയാണ്. യഹൂദ ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ആചാരങ്ങളിൽ ഒന്നായിരുന്നു ദിവസേന മൂന്നുനേരം പ്രാർത്ഥിക്കുന്നത്. പ്രാർത്ഥിക്കുന്ന വേളകളിൽ തങ്ങൾ ദൈവത്തിനു പ്രീതികരമായ ഒരു കാര്യമാണ് ...

നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും

" മറ്റുള്ളവരെ കാണിക്കാൻവേണ്ടി അവരുടെ മുന്പിൽവച്ച് നിങ്ങളുടെ സൽക്കർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മറ്റുള്ളവരിൽനിന്നും പ്രശംസ ലഭിക്കാൻ കപട നാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുന്പോൾ നിന്റെ മുന്പിൽ കാഹളം മുഴക്കരുത്‌. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ധർമ്മദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും." (മത്തായി 6:1-4) വിചിന്തനം  യഹൂദർ മതാനു ഷ്ഠാ നങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ തന്റെ ശിഷ്യരെ ദൈവത്തിനു പ്രീതികരമായവിധം ധർമ്മദാനം നിർവഹിക്കാൻ പഠിപ...

പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ

" അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ നിങ്ങൾക്കെന്തു പ്രതിഫലമാണ് ലഭിക്കുക? ചുങ്കക്കാർപോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങൾ അഭിവാദനം ചെയ്യുന്നുള്ളൂവെങ്കിൽ വിശേഷവിധിയായി എന്താണു നിങ്ങൾ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ." (മത്തായി 5:43-48) വിചിന്തനം  എന്താണ് ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദ...

മരണത്തിൽ മാത്രം അവസാനിക്കുന്ന ഉടന്പടി

" ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്കു ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ. എന്നാൽ,ഞാൻ നിങ്ങളോടു പറയുന്നു:പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു." (മത്തായി 5:31,32) വിചിന്തനം  ഭൂമിയിൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് ദൈവം വളരെയധികം വില കല്പിക്കുന്നുണ്ട്. നസ്രത്തിലെ തിരുക്കുടുംബത്തിലൂടെ, തന്റെ ഏകാജാതന്റെ ആഗമനത്തിനായി ദൈവം ലോകത്തെ ഒരുക്കിയത് ഇതിന്റെ വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ഈ ലോകത്തിൽ, ജോസഫും മേരിയും ചേർന്നൊരുക്കിയ, സന്തോഷവും സമാധാനവും സംരക്ഷണവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിലാണ് മനുഷ്യനായ ദൈവം വളർന്നുവന്നത്. ഏതൊരു സമൂഹത്തിന്റെയും അന്തസത്ത ആ സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ നിർവചനങ്ങളിൽ നിന്നുമാണ് രൂപം കൊള്ളുന്നത്‌. എല്ലാ കുടുംബബന്ധങ്ങളുടെയും അടിസ്ഥാനം ഒരു സ്ത്രീയും ഒരു പുരുഷനുമാണ്. അതുകൊണ്ടാണ് ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ, ഒരു പുരുഷന് ഒരു സ്ത്രീ എന്ന് ദൈവം പ്രകൃതിയിൽ നിക്ഷേപിച്ച സ്വാഭാവി...

പ്രവൃത്തിയാലല്ലാത്ത പാപം

"വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലതുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചുഴന്നെടുത്തു എറിഞ്ഞു കളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിലോന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ പതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്." (മത്തായി 5:27-30) വിചിന്തനം  പഴയനിയമ ജനതയ്ക്ക് പാപമെന്നാൽ നിയമത്തിന്റെ ലംഘനമായിരുന്നു. എഴുതപ്പെട്ട കല്പനകൾ വാക്കാലും പ്രവൃത്തിയാലും പാലിക്കുന്നവരെ നീതിമാന്മാരായിക്കണ്ട്, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി കരുതി, എല്ലാവരും ആദരിച്ചിരുന്നു. പാപമില്ലാതെ എങ്ങിനെ ജീവിക്കാം എന്ന് യഹൂദജനത്തെ വ്യക്തമായി പഠിപ്പിക്കുന്നതിനായി, നിയമജ്ഞർ സദാസമയവും മോശയിലൂടെ ലഭിച്ച ദൈവകൽപനകളെ അപഗ്രഥിച്ചും വ്യാഖ്യാനംചെയ്തും ഇരുന്നിരുന്നു. തത്ഫലമായി ആയിരക്കണക്കിനു നിയമങ്ങളും പതിനായിരക്കണക്കിനു നിയന്ത്രണങ്ങളും യഹൂദരു...