പോസ്റ്റുകള്‍

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ, വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്‌. അതിലേ കടന്നുപോകുന്നവർ വളരെയാണുതാനും. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം." (മത്തായി 7:13-14) വിചിന്തനം   ക്ലേശം നിറഞ്ഞ ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയിൽ നമ്മെ സഹായിക്കുന്ന, അതുവഴി നമുക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുമെന്നു കരുതുന്ന, കുറുക്കുവഴികൾ  നിരന്തരം അന്വേഷിക്കുന്നരാണ് നാമെല്ലാവരും. അതിനെന്ന നാട്യേന ലോകം ധാരാളം വഴികൾ നമുക്കായി തുറന്നുതരുന്നുമുണ്ട്.  ഇന്നു ലോകത്തിൽ ഏറ്റവും അധികം വിപണന സാധ്യത ഉള്ള മേഖലയാണ്, മനുഷ്യന് അവന്റെ അനുദിനജീവിതത്തിലെ പ്രവൃത്തികൾ എളുപ്പമാക്കി കൊടുക്കുന്ന ഉൽപന്നങ്ങൾ.  എല്ലാറ്റിലും എളുപ്പവഴികൾ തേടാൻ ശീലിച്ച മനുഷ്യർ, ദൈവത്തിലേക്കും അതുവഴി നിത്യജീവനിലേക്കുമുള്ള കുറുക്കുവഴികൾ തേടുന്നതും സ്വാഭാവികം മാത്രമാണ്. തെറ്റായ വിശ്വാസരീതികളിലൂടെയും, ശരിയെന്നു തോന്നുന്ന പ്രത്യയ ശാസ്ത്രങ്ങളിലൂടെയും, സ്വന്തം പ്രവർത്തികളിലൂടെയാണ് നീതീകരിക്കപ്പെടുക എന്ന അഹങ്കാരത്ത...

സ്നേഹം കൊടുക്കാനുള്ളതാണ്

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും." (മത്തായി 7:12) വിചിന്തനം  അനുദിന ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഒട്ടേറെ വേദനകൾക്ക് കാരണം മറ്റുള്ളവർ നമ്മോട് ഇടപഴകുന്ന രീതിയിൽ നമുക്കുള്ള അതൃപ്തിയാണ്. മറ്റുള്ളവർ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ, നമ്മെ സ്നേഹിക്കണമെന്നും നമ്മോട് പ്രത്യേകമായ താത്‌പര്യം കാട്ടണമെന്നും ആഗ്രഹിക്കാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ഈ ആഗ്രഹത്തിന് എതിരായി ഉണ്ടാവുന്ന തിക്താനുഭവങ്ങളാണ് നമ്മെ പലപ്പോഴും ദുഖത്തിന്റെ നിലയില്ലാകയങ്ങളിലേക്ക് തള്ളിയിടുന്നത്. ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ല എന്ന പരാതി ബാഹ്യമായി നമ്മൾ പലപ്പോഴും മറക്കുമെങ്കിലും, അവയുണ്ടാക്കുന്ന ആന്തരികമുറിവുകൾ നാമറിയാതെ നമ്മുടെ ജീവിതത്തെ ഒട്ടേറെ രീതിയിൽ ബാധിക്കാറുണ്ട്. അപകർഷതാബോധം മുതൽ വിവിധതരം ശാരീരികമായ അസംതൃപ്തികൾ മുതൽ മാനസികമായ ആസക്തികൾവരെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ പലപ്പോഴും ഉരുൾത്തിരിയുന്നത്  ആവശ്യത്തിനു സ്നേഹം ലഭിക്കുന്നില്ലെന്ന ധാരണയിൽ നിന്...

നന്മയായതു നൽകുന്ന ദൈവം

"ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ, മീൻ ചോദിച്ചാൽ പാന്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും." (മത്തായി 7:7-11) വിചിന്തനം  പ്രാർത്ഥന എന്നാൽ പലർക്കും പലതാണ് - ആരാധിക്കാനും സ്തുതിക്കാനും നന്ദിപറയാനും സഹായം ചോദിക്കാനുമൊക്കെ നമ്മൾ പ്രാർത്ഥനകൾ ഉപയോഗിക്കുന്നു. ഒരു വിശ്വാസിയുടെ എല്ലാ പ്രാർത്ഥനകളും സർവശക്തനായ ദൈവവുമായി നടത്തുന്ന സംഭാഷണങ്ങൾ തന്നെയാണ്. ഏതൊരു സംഭാഷണത്തിനും കുറഞ്ഞത്‌ രണ്ടുപേരെങ്കിലും ആവശ്യമുണ്ട്, രണ്ടുപേരിൽനിന്നും പ്രതികരണങ്ങളും ആവശ്യമുണ്ട്. ദൈവവുമായുള്ള മൂന്നുതരം സംഭാഷണങ്ങളും അവയ്ക്ക് ദൈവം നൽകുന്ന പ്രതികരണങ്ങളുമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് വെളിപ്പെടുത്തി തരുന്നത്.  ചോദ...

വചനമാകുന്ന മുത്തുകൾ

"വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക്‌ ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം." (മത്തായി 7:6) വിചിന്തനം  പാപത്തോടു പ്രതിപത്തിയുള്ള ഒരു ഹൃദയവുമായി മറ്റുള്ളവരെ വിധിക്കുകയോ, അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയോ ചെയ്യരുത് എന്നു വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞതിനുശേഷം, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു പ്രബോധനമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നല്കുന്നത്. എന്നാൽ, ഉപദേശം നല്കുന്നതിനോടും മറ്റുള്ളവരെ തിരുത്തുന്നതിനോടും ചേർന്നുനിൽക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവാണ് ഒരു വാചകത്തിൽ ഒതുങ്ങുന്ന ഈ ഉപമയിൽ അടങ്ങിയിരിക്കുന്നത്.  വിശുദ്ധമായതും മുത്തുകളും   ഇവ രണ്ടും ഒന്നിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെ സംബന്ധിച്ചല്ലാത്ത ഒന്നിനെയും വിശുദ്ധം എന്നു പറയുവാൻ സാധിക്കുകയില്ല.അതുപോലെതന്നെ, ആദിമ നൂറ്റാണ്ടുകളിൽ മുത്തുകളും രത്നങ്ങളും വളരെ വിലയേറിയ സന്പാദ്യങ്ങളായിരുന്നു. ജനങ്ങൾ അവയ്ക്കു നൽകിയിരുന്ന മൂല്യം മനസ്സിലാക്കി ഈശോ സ്വർഗ്ഗര...

അപ്പോൾ നിനക്കു കാഴ്ച തെളിയും

"നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്‌? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ എന്ന് എങ്ങിനെ പറയും?കപടനാട്യക്കാരാ,ആദ്യംസ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും." (മത്തായി 7:3-5) വിചിന്തനം മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ സദാ അവലോകനം ചെയ്യുന്നവരാണ് നമ്മൾ. വിമർശിക്കപ്പെടുവാൻ തീരെ താല്പര്യമില്ലാത്ത നമ്മൾ പക്ഷേ മറ്റുള്ളവരെ വിമർശിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. മിക്കവാറും അവസരങ്ങളിൽ മറ്റുള്ളവർ ചെയ്യുന്ന ശരികളേക്കാൾ അധികമായി അവരുടെ പ്രവർത്തികളിലെ പോരായ്മകളിലേക്കായിരിക്കും ഇത്തരം വിലയിരുത്തലുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഇപ്രകാരമുള്ള വിമർശനങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തലുകളായി നമ്മൾ പരിഗണിക്കാറില്ല. മറിച്ച്, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതുവഴി അവർക്കെന്തോ വലിയ ഒരു സഹായമാണ് നമ്മൾ ചെയ്യുന്നതെന്ന ചിന്താഗതിയാണ് പലപ്പോഴും നമ്മെ നയിക്കുന്നത്. നമ്മു...

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്

"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും." (മത്തായി 7:1-2) വിചിന്തനം   സാധാരണഗതിയിൽ ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമുക്ക് തോന്നാം സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മെ ഓരോ പ്രവർത്തികളും ചെയ്യിക്കുന്നത് എന്ന്. എന്നാൽ, ഈ വികാരങ്ങളെല്ലാം നമ്മെ പ്രവർത്തികൾക്കായി പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; അവ ചെയ്യണമോ വേണ്ടയോ എന്ന ആത്യന്തിക തീരുമാനം എടുക്കുന്നത് നമ്മിലെ യുക്തിചിന്തകളാണ്.നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് നമ്മുടെ യുക്തിക്ക് ഉപയുക്തമായ കാരണങ്ങളായി പരിണമിക്കുന്നത്. ഒരു വ്യക്തി അല്ലെങ്കിൽ വസ്തുവിനെ നമ്മുടെ അറിവിനു അനുസൃതമായി വിധിക്കുന്പോഴാണ് അവയെക്കുറിച്ച് ധാരണകളും അഭിപ്രായങ്ങളും നമ്മിൽ രൂപം കൊള്ളുന്നത്‌. ഇപ്രകാരം വസ്തുക്കളെയും വ്യക്തികളെയും വിധിക്കുന്നതിനെ ഒഴിവാക്കിയാൽ പി...

നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്

"ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്ക്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!  ഉത്ക്കണ്ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?...നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി." (മത്തായി 6:25-34) വിചിന്തനം  ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാ...