പോസ്റ്റുകള്‍

ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു

"യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയിൽകയറി അവിടെ ഇരുന്നു. തത്സമയം മുടന്തർ, വികലാംഗർ, അന്ധർ, ഊമർ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങൾ അവിടെ വന്ന്‌ അവരെ അവന്റെ കാൽക്കൽ കിടത്തി. അവൻ അവരെ സുഖപ്പെടുത്തി. ഊമർ സംസാരിക്കുന്നതും വികലാംഗർ സുഖം പ്രാപിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ച പ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവർ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നോടുകൂടെയാണ്; അവർക്കു ഭക്ഷിക്കാൻ യാതൊന്നുമില്ല. വഴിയിൽ അവർ തളർന്നുവീഴാൻ ഇടയുള്ളതിനാൽ ആഹാരം നല്കാതെ അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സുവരുന്നില്ല. (മത്തായി 15:29-32) വിചിന്തനം  ഈശോയുടെ ഭൂമിയിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ പ്രവർത്തികളും, പാപത്തിനടിപ്പെട്ടുപോയ തന്റെ സൃഷ്ടിയോട്‌ ദൈവം  കാണിക്കുന്ന കരുണയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചത് ചതഞ്ഞ ഞാങ്ങണ മുറിക്കാനോ, മങ്ങിയ തിരി കെടുത്താനോ അല്ല (cf. ഏശയ്യാ 42:3); മറിച്ച്, ...

സമാധാനത്തിന്റെ ഉപകരണം

"ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല." (ലൂക്കാ 10:21-24) വിചിന്തനം ഈ ഭൂമിയിൽ ഈശോയുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഒട്ടേറെ തിരസ്കരണങ്ങളും അവഹേളനങ്ങളും പ്രതികൂലസാഹചര്യങ്ങളും കടന്നു വന്നിരുന്നു. എങ്കിലും, അവയ്ക്കെല്ല...

നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല

"യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപൻ അവന്റെ അടുക്കൽവന്ന് യാചിച്ചു: കർത്താവേ, എന്റെ ഭൃത്യൻ തളർവാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടിൽ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാൻ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോൾ ശതാധിപൻ പ്രതിവചിച്ചു: കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നു പറയുന്പോൾ അവൻ പോകുന്നു. അപരനോട് വരുക എന്നു പറയുന്പോൾ അവൻ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുന്പോൾ അവൻ അതു ചെയ്യുന്നു. യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്‌, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും ഞാൻ കണ്ടിട്ടില്ല. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പ...

മനുഷ്യപുത്രന്റെ ആഗമനം

"നോഹയുടെ ദിനങ്ങൾപോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനു മുന്പുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസംവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. അപ്പോൾ രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും മറ്റെയാൾ അവശേഷിക്കും. രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും, മറ്റവൾ അവശേഷിക്കും. നിങ്ങളുടെ കർത്താവ് ഏതുദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ." (മത്തായി 24:37-42) വിചിന്തനം  മനുഷ്യർക്ക് അനുഭവിക്കാൻ പ്രയാസമുള്ള പീഡകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് കാത്തിരിപ്പിന്റെ വേദന. ഏറെക്കാലമായിട്ടു കാണാൻ കൊതിച്ചിരിക്കുന്ന ഒരു വ്യക്തി പ്രതീക്ഷിച്ച സമയത്തു എത്താതിരിക്കുന്പോൾ, അല്ലെങ്കിൽ ഏറെക്കാലമായി നടന്നുകാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അനിശ്ചിതമായി നീണ്ടുപോകുന്പോൾ എല്ലാം അസഹീനമായ ആകാംക്ഷയാൽ വീർപ്പുമുട്ടുന്നവരാണ്‌ നാമെല്ലാം. കലഹങ്ങളും അടിമത്തവും അവസാനിപ്പിച്ച്, വാളുകളെ കൊഴുക്കളായും കുന...

യേശുവിന്റെ അധികാരം

"യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്." (മത്തായി 7:28) വിചിന്തനം  അധികാരം എന്നത് വളരെ ശക്തമായ ഒരു പദമാണ് - ആജ്ഞാശക്തിയുള്ള, അംഗീകാരം ആവശ്യപ്പെടുന്ന, ഭയമുളവാക്കുന്ന, അച്ചടക്കത്തിനായി നിർബന്ധിക്കുന്ന ഒരു വാക്കാണത്‌. ഈ ലോകത്തിൽ അധികാരമെന്നാൽ ഒരു സ്ഥാനമാണ് - രാജാക്കന്മാർ അധികാരത്തിലേക്ക് ജനിച്ചു വീഴുന്നു, ജനപ്രതിനിധികൾക്ക് അധികാരം കുറേക്കാലത്തേക്ക് മാത്രം അനുവദിച്ചു കിട്ടുന്നു. ലോകം നൽകുന്ന അധികാരത്തിന്റെ ശ്രദ്ധേയമായ വസ്തുത അതു ലോകത്തിനു തിരിച്ചെടുക്കാൻ ആകും എന്നുള്ളതാണ്. രാജാക്കന്മാരുടെ അധികാരം അവരേക്കാൾ ശക്തരായവർ അവരിൽനിന്നും എടുത്തുമാറ്റിയെന്നുവരാം; തങ്ങളുടെ കാലാവധി കഴിയുന്പോൾ ജനപ്രതിനിധികളും അധികാരമില്ലാത്തവരുടെ അവസ്ഥയിലേക്ക് മടങ്ങുന്നു. യഹൂദരുടെ ഇടയിൽ നിയമജ്ഞർക്ക് ഒട്ടേറെ അധികാരങ്ങൾ ഉണ്ടായിരുന്നു. ദൈവകല്പനകൾ വ്യാഖ്യാനം ചെയ്തു ജനങ്ങൾക്ക്‌ വിവരിച്ചു കൊടുക്കുന്നവർ എന്ന നിലയിൽ സമൂഹത്തിലെ ശരിയേത് തെറ്റേത് എന്നു നിശ്ചയിച്ചിരുന്നത് അവരാണ്. എങ്കിലും അവരുടെ അധിക...

പാറമേൽ സ്ഥാപിതമായ ഭവനം

"എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു." (മത്തായി 7:24-27)   വിചിന്തനം  ബാഹ്യാനുഷ്ടാനങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കിയ ഈശോ തന്റെ ഗിരിപ്രഭാഷണം അവസാനിപ്പിച്ചത് ഒരു ഉപമയിലൂടെയാണ്. തന്റെ വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലവും, തന്നെ ശ്രവിചതിനുശേഷം അവ സ്വീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാകാനിരിക്കുന്ന അപകടവും വ്യക്തമാക്കുകയാണ് യേശുവിന്റെ ഈ ഉപമയുടെ ഉദ്ദേശം.  ഈ ഉപമ പലപ്പോഴും നമ്മുടെ മന...

അനീതി പ്രവർത്തിക്കുന്നവരേ അകന്നുപോകുവിൻ

"കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ." (മത്തായി 7:21-23) വിചിന്തനം  ഈശോ ഗിരിപ്രഭാഷണത്തിലൂടെ കാപട്യങ്ങളില്ലാതെ ദൈവത്തിനു പ്രീതികരമായ ഒരു ജീവിതം എങ്ങിനെ നയിക്കാമെന്ന് തന്റെ വചനം ശ്രവിക്കാൻ താല്പര്യം കാണിച്ച എല്ലാവർക്കുമായി വെളിപ്പെടുത്തിക്കൊടുത്തു. ദൈവകൃപകളിലൂടെ വിജ്ഞാനവും വിവേകവും കൈകൊണ്ട്, ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാനും, ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി, സ്നേഹത്തോടെയും കരുണയോടെയും മറ്റുള്ളവരോട് പെരുമാറാനും ആവശ്യമായ പ്രബോധനങ്ങളാണ് മലയിലെ പ്രസംഗത്തിലൂടെ ഈശോ ലോകത്തിനു മുഴുവനുമായി തന്നത്. ഇന്നത്തെ വചനം ഈശോ ഗിരിപ്രഭാഷണം ഉപസംഹരിച്...