പോസ്റ്റുകള്‍

വഴിതെറ്റിപ്പോയ ആട്

"നിങ്ങൾക്ക് എന്തു തോന്നുന്നു, ഒരാൾക്ക്‌ നൂറു ആടുകൾ ഉണ്ടായിരിക്കെ അതിലൊന്ന് വഴി തെറ്റിപ്പോയാൽ തൊണ്ണൂറ്റൊൻപതിനെയും മലയിൽ വിട്ടിട്ടു അവൻ വഴിതെറ്റിയതിനെ അന്വേഷിച്ചു പോകയില്ലേ? കണ്ടെത്തിയാൽ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത  തൊണ്ണൂറ്റൊൻപതിനെക്കുറിച്ച് എന്നതിനെക്കാൾ അവൻ സന്തോഷിക്കുമെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഇതുപോലെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല." (മത്തായി 18:12-14) വിചിന്തനം  ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽനിന്നും ഒന്ന് കൂട്ടംതെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറിനിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്പോഴാണ്. എല്ലാ ആപത്തുകളിൽനിന്നും തന്നെ പരിരക്ഷിച്ച് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന തന്റെ കൂട്ടായ്മയെയും ഇടയനെയും ഉപേക്ഷിച്ച്, വഴിയരുകിൽ കണ്ടുമുട്ടുന്നവയുടെ ബാഹ്യമോടികളിൽ ആകൃഷ്ടരായി കൂട്ടംവിട്ടുപോകുന്നവർക്ക് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യം ലഭിക്കുന്നത് വളരെ വൈകി ആയിരിക്കും. ആട്ടിൻതോലിട്ട ചെന്നായ ആണ് ശ്രദ്ധ തെറ്റി...

നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു

"ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുന്പോൾ, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യൂദയായിൽനിന്നും ജറൂസലേമിൽനിന്നും ഫരിസേയരും നിയമാദ്ധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താൻ കർത്താവിന്റെ ശക്തി അവനിൽ ഉണ്ടായിരുന്നു. അപ്പോൾ, ചിലർ ഒരു തളർവാതരോഗിയെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു. അവർ അവനെ അകത്ത് യേശുവിന്റെ മുന്പിൽ കൊണ്ടുവരാൻ ശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാത്തതുകൊണ്ട്, അവർ പുരമുകളിൽ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്റെ മുൻപിലേക്ക് ഇറക്കി. അവരുടെ വിശ്വാസംകണ്ട് അവൻ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവൻ ആര്? ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുക? അവരുടെ വിചാരം മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഹൃദയത്തിൽ ചോദിക്കുന്നത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റ് നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട്‌ എന്നു നിങ്ങൾ അറിയേണ്ടതിന് യേശു തളർവാതരോഗിയോടു പറഞ്ഞു: ഞാൻ ന...

കർത്താവിന്റെ വഴിയൊരുക്കുവിൻ

" അക്കാലത്ത് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകൻവഴി ഇങ്ങനെ അരുളിചെയ്യപ്പെട്ടത്‌: മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം - കർത്താവിന്റെ വഴിയൊരുക്കുവിൻ; അവന്റെ പാതകൾ നേരെയാക്കുവിൻ. യോഹന്നാൻ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. ജറുസലേമിലും യൂദയാ മുഴുവനിലും ജോർദ്ദാന്റെ പരിസര പ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദ്ദാൻനദിയിൽവച്ചു അവനിൽനിന്നു സ്നാനം സ്വീകരിച്ചു." (മത്തായി 3:1-6) വിചിന്തനം  രക്ഷകനായ ദൈവം ഭൂമിയിൽ അവതരിക്കാനുള്ള സമയം സമീപിച്ചുകഴിഞ്ഞിരിക്കുന്നു; എന്നാൽ, ആരും അത് ശ്രദ്ധിക്കുന്നില്ല. ലോകത്തിന്റെ കാര്യങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ദൈവജനത്തിന്റെ സ്മൃതിയുടെ ഇരുളടഞ്ഞ കോണുകളിൽ ഇടയ്ക്കെപ്പോഴൊക്കെയോ ലോകത്തിന്റെ കിരീടവും ചെങ്കോലും പേറുന്ന ഒരു രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ ഉടലെടുത്തിരുന്നു. ലോകത്തിന്റെ വിജ്ഞാനത്തെയും ചിന്താധാരകളെയും തകിടം മറിച്ചു കൊണ്ട്, രക...

യേശുവിന് അവരുടെമേൽ അനുകന്പ തോന്നി

"യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകന്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്തായി 9:35-38)  വിചിന്തനം  യേശു തന്റെ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും രോഗികളെയും ആകുലരെയും സുഖപ്പെടുത്തി അവർക്ക് ആശ്വാസം നൽകുവാനുമാണ്. ലക്ഷ്യബോധമില്ലാതെ പാപാന്ധകാരത്തിൽ ഉഴലുന്ന ജനക്കൂട്ടങ്ങളാണ് യേശുവിനെ എല്ലാറ്റിടത്തും എതിരേറ്റിരുന്നത്. അവരെ നയിക്കുവാൻ ഭരമേൽപ്പിക്കപ്പെട്ടിരുന്ന പുരോഹിതരും നിയമജ്ഞരുമൊക്കെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ഉത്സുകരായിരുന്നു. ജനങ്ങളുടെ വേദനയിൽ ചിലപ്പോഴൊക്കെ അവർ സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ സഹതാപം ഒരിക്കലും ജനങ്ങളു...

നിങ്ങൾ വിശ്വസിക്കുന്നുവോ?

"യേശു അവിടെനിന്നു കടന്നുപോകുന്പോൾ, രണ്ട് അന്ധന്മാർ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു. അവൻ ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? ഉവ്വ്, കർത്താവേ, എന്നവർ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവൻ അവരുടെ കണ്ണുകളിൽ സ്പർശിച്ചു. അവരുടെ കണ്ണുകൾ തുറന്നു. ഇത് ആരും അറിയാൻ ഇടയാകരുത് എന്ന് യേശു അവരോടു കർശനമായി നിർദ്ദേശിച്ചു. എന്നാൽ, അവർ പോയി അവന്റെ കീർത്തി നാടെങ്ങും പരത്തി." (മത്തായി 9:27-31) വിചിന്തനം  ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുന്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരംമൂലം ഹൃദയത്തിലെ പ്രകാശം അണഞ്ഞുപോയ ധാരാളംപേർ നമ്മുടെ ഇടയിലുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലെ  സഹനങ്ങളും ദുരിതങ്ങളും ആയിരിക്കാം നമ്മിലെ പ്രകാശത്തെ കെടുത്തി അന്ധകാരാവൃതമായ അവസ്ഥയിലേക്ക് നമ്മെ തള്ളിയിട്ടിരിക്കുന്നത്. ഒട്ടേറെ പ്രാർത്ഥിച്ചിട്ടും, ഏറ...

നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?

"ശിഷ്യന്മാർ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ എവിടെനിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? അവർ പറഞ്ഞു: ഏഴ്, കുറേ ചെറിയ മത്സ്യവും ഉണ്ട്. ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചിട്ട്‌, അവൻ എഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു. ശിഷ്യന്മാർ അതു ജനക്കൂട്ടങ്ങൾക്കു വിളന്പി. അവർ ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷന്മാ രായിരുന്നു. ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവൻ വഞ്ചിയിൽ കയറി മഗദാൻ പ്രദേശത്തേക്കു പോയി." (മത്തായി 15:33-39) വിചിന്തനം  അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ഗലീലിക്കടലിന്റെ തീരത്തു സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ച ഈശോയെ വിട്ടുപിരിയാതെ അനുഗമിച്ചവർ ഒട്ടേറെപ്പേരായിരുന്നു. മൂന്നു ദിവസത്തിനുശേഷം യേശു അവിടെനിന്നും മഗദാൻ പ്രദേശത്തേക്ക് പോകുന്നതിനു മുന്നോടിയായി തന്നോടൊപ്പം ഉണ്ടായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആഗ്രഹിച്ചു. എന്നാൽ, ...

ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു

"യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയിൽകയറി അവിടെ ഇരുന്നു. തത്സമയം മുടന്തർ, വികലാംഗർ, അന്ധർ, ഊമർ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങൾ അവിടെ വന്ന്‌ അവരെ അവന്റെ കാൽക്കൽ കിടത്തി. അവൻ അവരെ സുഖപ്പെടുത്തി. ഊമർ സംസാരിക്കുന്നതും വികലാംഗർ സുഖം പ്രാപിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ച പ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവർ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നോടുകൂടെയാണ്; അവർക്കു ഭക്ഷിക്കാൻ യാതൊന്നുമില്ല. വഴിയിൽ അവർ തളർന്നുവീഴാൻ ഇടയുള്ളതിനാൽ ആഹാരം നല്കാതെ അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സുവരുന്നില്ല. (മത്തായി 15:29-32) വിചിന്തനം  ഈശോയുടെ ഭൂമിയിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ പ്രവർത്തികളും, പാപത്തിനടിപ്പെട്ടുപോയ തന്റെ സൃഷ്ടിയോട്‌ ദൈവം  കാണിക്കുന്ന കരുണയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചത് ചതഞ്ഞ ഞാങ്ങണ മുറിക്കാനോ, മങ്ങിയ തിരി കെടുത്താനോ അല്ല (cf. ഏശയ്യാ 42:3); മറിച്ച്, ...