പോസ്റ്റുകള്‍

യേശുവിൽ ദൈവത്തെ കണ്ടെത്തണം

" അവൻ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്പോൾ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്കിയത് ആരാണ്? യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങൾ എന്നോട് ഉത്തരം പറഞ്ഞാൽ എന്തധികാരത്താലാണ് ഞാൻ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു? സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ? അവർ പരസ്പരം ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ എന്തുകൊണ്ടു നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാൽ, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു. അതിനാൽ, അവർ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അപ്പോൾ അവൻ പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല." (മത്തായി 21:23-27) വിചിന്തനം  ദേവാലയത്തിൽ പഠിപ്പിക്കുന്നതിനുള്ള യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന യഹൂദ പ്രമാണികളെയാണ് ഇന്നത്തെ വചനഭാഗം നമുക്ക് മുന്പാകെ വയ്ക...

സന്തോഷിക്കുവിൻ, കർത്താവ് അടുത്തെത്തിയിരിക്കുന്നു

"യേശു പന്ത്രണ്ടു ശിഷ്യന്മാർക്കും നിർദ്ദേശങ്ങൾ നല്കിയതിനുശേഷം അവരുടെ പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു. യോഹന്നാൻ കാരാഗൃഹത്തിൽ വച്ച് ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ." (മത്തായി 11:1-6) വിചിന്തനം  മനുഷ്യപുത്രനു വഴിയൊരുക്കാൻ പിതാവായ ദൈവത്താൽ അയക്കപ്പെട്ട സ്നാപകയോഹന്നാന്റെ ദൗത്യം അവസാനിക്കേണ്ട സമയം ആയി. ഹേറോദോസിന്റെ കാരാഗൃഹത്തിൽ കഴിയുന്ന സ്നാപകന് അതിൽ തെല്ലും കു ണ്‌ഠി തമില്ല. എന്നാൽ, യോഹന്നാന്റെ ശിഷ്യന്മാരുടെ അവസ്ഥ അതല്ല; അവർ ദുഃഖിതരാണ്. അവരുടെ ദുഃഖമകറ്റി മനസ്സിനു സന്തോഷം പ്രദാനം ചെയ്യാൻ ഉത്തമമായ മാർഗ്ഗം, സന്തോഷത്തിന്റെ ഉറവിടം എവിടെയാണെന്ന്...

പുനർസ്ഥാപനത്തിന്റെ മുന്നോടി

"മലയിൽനിന്നു ഇറങ്ങുന്പോൾ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ നിങ്ങൾ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ആദ്യം എലിയാ വരണമെന്ന് നിയമജ്ഞർ പറയുന്നത് എന്തുകൊണ്ട്? അവൻ പറഞ്ഞു: എലിയാ വന്ന് എല്ലാം പുനസ്ഥാപിക്കുക തന്നെ ചെയ്യും. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, എലിയാ വന്നുകഴിഞ്ഞു. എങ്കിലും അവർ അവനെ മനസ്സിലാക്കിയില്ല. തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരിൽനിന്നു പീഡകൾ ഏൽക്കാൻ പോകുന്നു. സ്നാപകയോഹന്നാനെപ്പറ്റിയാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി." (മത്തായി 17:9-13) വിചിന്തനം  വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ദൈവം എക്കാലവും മനുഷ്യന് നല്കിയിരുന്നു. സ്നാപകയോഹന്നാനും ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു - വരാനിരിക്കുന്ന രക്ഷകനായി മനുഷ്യഹൃദയങ്ങളിൽ പാതയോരുക്കുക എന്ന സൂചനയാണ് സ്നാപകനിലൂടെ ദൈവം മനുഷ്യനു നൽകിയത്. മാനസാന്തരപ്പെട്ടു വഴികൾ നേരെയാക്കുക എന്ന സന്ദേശമാണ് സ്നാപകനിലൂടെ ദൈവത്തിന്റെ ആത്മാവ്, ലോകത്തിന്റെ വ്യഗ്രതകളിൽ മുഴുകി ദൈവത്തിന്റെ വ...

പാപികളുടെ സ്നേഹിതനായ മനുഷ്യൻ!

"ഈ തലമുറയെ എന്തിനോടാണ്‌ ഞാൻ ഉപമിക്കേണ്ടത്‌? ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങൾ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികൾക്കു സമാനമാണ് ഈ തലമുറ. യോഹന്നാൻ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവൻ പിശാചു ബാധിതനാണെന്നു അപ്പോൾ അവർ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ അവർ പറയുന്നു: ഇതാ, ഭോജന പ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ! എങ്കിലും ഞാനം അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു." (മത്തായി 11:16-19) വിചിന്തനം   ചന്തസ്ഥലത്തു കൂട്ടംകൂടിയിരുന്നു  നേരംപോക്കിനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും  നിരർത്ഥകമായ കാര്യങ്ങൾ ചെയ്തിരുന്ന കുട്ടികൾ യേശുവിന്റെ കേൾവിക്കാർക്ക് സുപരിചിതർ ആയിരുന്നു. വലിയ വിവാഹവും അതിനോടനുബന്ധിച്ചുള്ള ആഘോഷം നടക്കുന്നുവെന്ന നാട്യേന കുഴലൂതുകയും, ഒരു മരണവീട്ടിലെന്നപോലെ വിലാപഗാനം ആലപിക്കുകയും ചെയ്യുന്നത് ഒക്കെ അവരുടെ നേരംപോക്കു...

പുതിയൊരു തുടക്കം

" സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്നാപക യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്‌. സ്നാപകയോഹന്നാന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാർ അതു പിടിച്ചടക്കുന്നു. യോഹന്നാൻ വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങൾ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ഇവനാണ് വരാനിരിക്കുന്ന എലിയാ. ചെവിയുള്ളവൻ കേൾക്കട്ടെ." (മത്തായി 11:11-15) വിചിന്തനം  രക്ഷകന്റെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ, ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള വലിയൊരു രഹസ്യം വെളിപ്പെടുത്തുകയാണ്. നിയമങ്ങളും പ്രവചനങ്ങളുംവഴി ദൈവജനത്തെ രക്ഷക്കായി ഒരുക്കിയ പഴയനിയമത്തിന്റെ അവസാനത്തെ കണ്ണിയാണ് സ്നാപകൻ. സ്വർഗ്ഗരാജ്യം സകല ജനതയ്ക്കുമായി തുറന്നു കൊടുത്ത പുതിയ നിയമത്തിന്റെ പടിവാതിലും യോഹന്നാൻ തന്നെയാണ്. അതുകൊണ്ടാണ് സ്നാപകന്റെ നാളുകൾ മുതൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കേണ്ടതിനു ബലപ്രയോഗത്തിന്റെ ആവശ്യമുള്ളതായി ഈശോ പറയുന്നത്. നാമോരുത്തരുടെയും ഹൃദയത്തിൽ നടക്കുന്ന നന്മയും തിന്മയും തമ...

ശാന്തശീലനും വിനീതഹൃദയനുമായ ഈശോ

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30)  വിചിന്തനം  ലോകത്തിന്റെ ദൃഷ്ടിയിൽ നുകം എന്നത് അടിമത്തത്തിന്റെ അടയാളമാണ് - കൃഷിയിടങ്ങളിൽ ഉഴുന്ന കാളകൾ മുതൽ തോളിൽ നുകംവച്ചു ചങ്ങലകളാൽ പൂട്ടപ്പെട്ട അടിമകൾ വരെയുള്ള എല്ലാവരും ഈ അടിമത്തത്തിന്റെ ഭാരംപേറി അധ്വാനിച്ചു തളർന്നവരാണെന്നു യേശുവിന്റെ കേൾവിക്കാർക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, ശാരീരിക അടിമത്തത്തേക്കാൾ ആത്മീയമായ ബന്ധനങ്ങൾമൂലം ക്ലേശിക്കുന്നവരോടാണ്‌ ഈശോ ഇവിടെ സംസാരിക്കുന്നത്. പാപം ആത്മാവിൽ ഏൽപ്പിച്ച ക്ഷതങ്ങൾമൂലം ആത്മീയവും ശാരീരികവുമായ അടിമത്തങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ജനങ്ങൾക്ക്‌ ആശ്വാസം പകരാനാണ് ദൈവം സ്വർഗ്ഗംവിട്ടിറങ്ങി ഭൂമിയിൽ വന്നത്. യേശു നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നുകം അവിടുത്തെ ശിഷ്യത്വമാണ്. അമിത ഭാരത്താൽ നമ്മുടെ...

വഴിതെറ്റിപ്പോയ ആട്

"നിങ്ങൾക്ക് എന്തു തോന്നുന്നു, ഒരാൾക്ക്‌ നൂറു ആടുകൾ ഉണ്ടായിരിക്കെ അതിലൊന്ന് വഴി തെറ്റിപ്പോയാൽ തൊണ്ണൂറ്റൊൻപതിനെയും മലയിൽ വിട്ടിട്ടു അവൻ വഴിതെറ്റിയതിനെ അന്വേഷിച്ചു പോകയില്ലേ? കണ്ടെത്തിയാൽ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത  തൊണ്ണൂറ്റൊൻപതിനെക്കുറിച്ച് എന്നതിനെക്കാൾ അവൻ സന്തോഷിക്കുമെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഇതുപോലെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല." (മത്തായി 18:12-14) വിചിന്തനം  ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽനിന്നും ഒന്ന് കൂട്ടംതെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറിനിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്പോഴാണ്. എല്ലാ ആപത്തുകളിൽനിന്നും തന്നെ പരിരക്ഷിച്ച് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന തന്റെ കൂട്ടായ്മയെയും ഇടയനെയും ഉപേക്ഷിച്ച്, വഴിയരുകിൽ കണ്ടുമുട്ടുന്നവയുടെ ബാഹ്യമോടികളിൽ ആകൃഷ്ടരായി കൂട്ടംവിട്ടുപോകുന്നവർക്ക് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യം ലഭിക്കുന്നത് വളരെ വൈകി ആയിരിക്കും. ആട്ടിൻതോലിട്ട ചെന്നായ ആണ് ശ്രദ്ധ തെറ്റി...