പോസ്റ്റുകള്‍

അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം

"ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരിൽനിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത് ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.  ഇങ്ങനെ, ജറെമിയാ പ്രവാചകൻവഴി അരുളി ചെയ്യപ്പെട്ടതു പൂർത്തിയായി: റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ, അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു." (മത്തായി 2:16-18) വിചിന്തനം  ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ പലപ്പോഴും ഉത്തരമില്ലാത്ത കടംകഥകളാണ്. പ്രത്യേകിച്ച്, നിഷ്കളങ്കരും നിസ്സഹായരുമായ മനുഷ്യർ അനുഭവിക്കുന്ന ദുരവസ്ഥകളും വേദനകളും നമ്മിൽ ഒട്ടേറെ ചിന്താകുഴപ്പങ്ങളും സംശയങ്ങളും ജനിപ്പിക്കാറുണ്ട്. ഒട്ടേറെ ആളുകൾക്ക് ദൈവത്തെയും മനുഷ്യനോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തെയുംപറ്റി മനസ്സിലാക്കാൻ സഹനം തടസ്സമാകാറുണ്ട്. ഇന്നത്തെ വചനഭാഗത്തിൽ, പ്രത്യക്ഷ്യത്തിൽ നീതിരഹിതവും അനാവശ്യവും ആയ ഒരു കൂട്ടക്കൊലയെപ്പറ്റിയാണ് നമ...

ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു

" ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല." (യോഹന്നാൻ 1:1-5) വിചിന്തനം  ഗലീലിയിലെ പട്ടണമായ ബെത് സെയിദാ ആയിരുന്നു സെബദീപുത്രന്മാരായ യോഹന്നാന്റെയും യാക്കോബിന്റെയും ജന്മദേശം. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു യോഹന്നാൻ. ഇതുമൂലമായിരിക്കാം, യേശു സുവിശേഷത്തിലുടനീളം യോഹന്നാനോട് ഒരു പ്രത്യേക വാത്സല്യം കാണിക്കുന്നത്. യുവാവായ യോഹന്നാന്, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച്, വലിയ ജനക്കൂട്ടത്തിന്റെ അകന്പടിയോടെ പാലസ്തീനായിൽ ചുറ്റി സഞ്ചരിച്ചിരുന്ന യേശു ഒരു അത്ഭുത കഥാപാത്രമായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, പരിശുദ്ധ അമ്മയുടെ കൈപിടിച്ച് കാൽവരി മലയിലെ ത്യാഗബലിക്ക് സാക്ഷ്യം വഹിച്ച യോഹന്നാനിൽ ആ ദൃശ്യം ഒട്ടേറെ ആശയകുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നിരിക്കണം. കുരിശിൽ കിടന്നുകൊണ്ട് തന്റെ പ്രിയശിഷ്യന്...

എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ?

"ഹേറൊദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത് ലെഹെമിൽ യേശു ജനിച്ചപ്പോൾ പൌരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജറുസലെമിലെത്തി. അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി  ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രംകണ്ട് ആരാധിക്കാൻ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹെറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവൻ പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവർ പറഞ്ഞു: യൂദയായിലെ ബേത് ലെഹെമിൽ. പ്രവാചകൻ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത് ലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളിൽ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽനിന്നാണ് ഉത്ഭവിക്കുക." (മത്തായി 2:1-6) വിചിന്തനം  ഒട്ടനവധിയായ പ്രതീക്ഷകൾക്കും മാസങ്ങൾനീണ്ട ഒരുക്കങ്ങൾക്കുംശേഷം ക്രിസ്തുമസ് വന്നുപോയി. ആഘോഷങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞു, സമ്മാനങ്ങൾ പഴകി, സന്തോഷം മങ്ങി; ഓർമ്മകൾ അയവിറക്കിക്കൊണ്ട് ലോകം അതിന്റെ പതിവ് രീതികളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിലാണ് പൌരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികൾ ഹേറോദെസ...

അവർ അതിവേഗം പോയി ശിശുവിനെ കണ്ടു

"ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു; ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പെട്ടെന്ന്, സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം! ദൂതന്മാർ അവരെവിട്ട്, സ്വർഗ്ഗത്തിലേക്ക് പോയപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലെഹെംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ചു തങ്ങളോടു പറയപ്പെട്ട കാര്യങ്ങ...

സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല

"അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുന്പോൾ ആദ്യത്തെ ഈ പേരെഴുത്ത് നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്ക് പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു  സ്ഥ ലം ലഭിച്ചില്ല." (ലൂക്കാ 2:1-7)  വിചിന്തനം  ആയിരക്കണക്കിന് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകത്തിന്റെ രക്ഷകൻ ഭൂജാതനായപ്പോൾ ലോകത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് സുവിശേഷകൻ വിവരിക്കുന്നത് വളരെ ലളിതമായ വാക്കുകളിലൂടെയാണ്, "സ ത്രത്തിൽ അവർക്കു  സ്ഥ ലം ലഭിച്ചില്ല ". ജോസഫിന്റെയും മറിയത്തിന്റെയും ദാരിദ്ര്യം മാത്രമല്ല ഈശോ ഒരു കാലിത്തൊഴുത്...

കർത്താവിന്റെ കരത്തിന്റെ കീഴിൽ

"എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച് ഛേ ദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു" (ലൂക്കാ 1:57-66) വിചിന്തനം  പാപം ചെയ്ത് ദൈവത്തിൽനിന്നും...

പരീക്ഷണങ്ങളും പ്രലോഭനങ്ങളും

പരീക്ഷണങ്ങളും പ്രലോഭനങ്ങളും  (ക്രിസ്തുമതം വളരെ ലളിതമാണ് - മനുഷ്യനായി പിറക്കുകയും, മരിച്ചവരിൽനിന്നും ഉയിർക്കുകയും ചെയ്ത ജീവനുള്ള ദൈവമായ യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനവും, കേന്ദ്രവും, സാരാംശവും. ഇതുപോലെ വേറൊരു മതം ലോകത്തെങ്ങുമില്ല; അതുകൊണ്ടുതന്നെ, ക്രിസ്തുമത വിശ്വാസം വളരെ സങ്കീർണ്ണവുമാണ്. വിശ്വാസത്തെക്കുറിച്ചും ആചാരനുഷ്ടാങ്ങളെക്കുറിച്ചും ധാരാളം സംശയങ്ങൾ പലപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകാറുണ്ട്. എന്തിനാണ് പ്രാർത്ഥിക്കുന്പോൾ മുട്ടുകുത്തുന്നത് എന്ന കുട്ടികളുടെ സംശയം മുതൽ കുന്പസാരത്തിനു വൈദീകൻ ആവശ്യമുണ്ടോ എന്ന മുതിർന്നവരുടെ സംശയങ്ങൾക്കു വരെ ഉത്തരമില്ലാതെ വിഷമിക്കുന്ന ധാരാളംപേർ നമ്മുടെ ഇടയിലുണ്ട്. സംശയങ്ങൾ ഉണ്ടാകുന്പോൾ അവ ചോദിക്കുന്നതു പോയിട്ട്, സംശയങ്ങൾ ഉണ്ടാകുന്നതുപോലും ഒരു പാപമായി ചിത്രീകരിക്കുന്ന ഒരവസ്ഥ നമ്മുടെ ഇടയിൽ നിലവിലുണ്ടുതാനും. എന്നാൽ, സംശയങ്ങൾ രണ്ടു വിധത്തിലാകാം: ഒന്ന്, മനപൂർവം വിശ്വാസത്തെ കരിതേയ്ക്കാനും മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കാനും വേണ്ടി പടച്ചുവിടുന്ന അസംബന്ധങ്ങൾ; രണ്ടാമതായി, ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കൂടുതൽ അറിയണം എന്ന ആഗ്രഹത്ത...