പോസ്റ്റുകള്‍

അങ്ങനെയെങ്കിൽ നീ ആരാണ്?

"നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുസലേമിൽനിന്ന് പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാൻ ക്രിസ്തുവല്ല, അവൻ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു. അവർ ചോദിച്ചു: എങ്കിൽപ്പിന്നെ നീ ആരാണ്? എലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു: എങ്കിൽ, നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി. അവർ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കിൽ നീ ആരാണ്? ഞങ്ങളെ അയച്ചവർക്ക് ഞങ്ങൾ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തുപറയുന്നു? അവൻ പറഞ്ഞു: ഏശയ്യാ ദീർഘദർശി പ്രവചിച്ചതുപോലെ, കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണ് ഞാൻ. ഫരിസേയരാണ് അവരെ അയച്ചത്. അവർ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ എലിയായോ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനം നൽകാൻ കാരണമെന്ത്? യോഹന്നാൻ പറഞ്ഞു: ഞാൻ ജലംകൊണ്ടു സ്നാനം നല്കുന്നു. എന്നാൽ, നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മദ്ധ്യേ നിൽപുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല. യോഹന്നാൻ സ്നാനം നല്കികൊണ്ടിരുന്ന ജോർദ്ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്." (യോഹന്നാൻ ...

പരിശുദ്ധ ദൈവമാതാവ്

"ശിശുവിന്റെ പ രിച് ഛേദ നത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുന്പ്, ദൂതൻ നിർദ്ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നൽകി. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂൽ പുത്രന്മാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ ബലി അർപ്പിക്കണം എന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്." (ലൂക്കാ 2:21-24) വിചിന്തനം  രക്ഷാകരകർമ്മത്തിന്റെ ഭാഗമായി ദൈവം മനുഷ്യനായപ്പോൾ, ഭൂമിയിൽ ജന്മമെടുക്കുന്ന ഒരു സാധാരണ മനുഷ്യൻ കടന്നുപോകുന്ന എല്ലാ തലങ്ങളിലൂടെയും ദൈവം കടന്നുപോയി. പിതാവായ ദൈവത്തിനു തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയക്കാൻ ഒരു മനുഷ്യസ്തീയുടെ സഹായം ആവശ്യമായിരുന്നു. ആ തിരഞ്ഞെടുക്കപ്പെടലിന് അർഹയായ മറിയം മാലാഖാ വഴി ലഭിച്ച സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചു. "ഇതാ കർത്താവിന്റെ ദാസി" എന്ന വാക്കുകളോടെ ദൈവഹിതത്തിനു തലകുനിച്ച ആ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ദ...

ഒരു പുതിയ തുടക്കം

"ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്കി. അവർ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ച യിൽനിന്നോ അല്ല. ദൈവത്തിൽനിന്നത്രേ." (യോഹന്നാൻ 1:6-13) വിചിന്തനം  ജീവിതവ്യാപാരങ്ങളിൽ ഉന്നതി പ്രാപിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ചെയ്യുന്ന ഒന്നാണ് കണക്കെടുപ്പ്. ഒരു നിശ്ചിത കാലയളവ് അവസാനിക്കുന്പോൾ നമ്മുടെ പ്രവർത്തനത്തെ വിലയിരുത്തുന്നത് ആ കാലഘട്ടത്തിൽ നാമെന്തു നേടി എന്നു നമുക്ക് മനസ്സിലാക്കി തരുന്നു. ഒപ്പംതന്നെ, വരുംകാലങ്ങളിലുള്ള നമ്മുടെ ...

തകർച്ചകളെ ദൈവത്തിൽ ആശ്രയിക്കാനുള്ള അവസരങ്ങളാക്കണം

"ഫനുവേലിന്റെ പുത്രിയും ആഷേർവംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവൾ കന്യകാപ്രായം മുതൽ ഏഴു വർഷം ഭർത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നു. അവൾ അപ്പോൾത്തന്നെ മുന്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറ ത്തിലേക്ക് മടങ്ങി. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെമേൽ ഉണ്ടായിരുന്നു." (ലൂക്കാ 2:36-40) വിചിന്തനം  നിരവധി  പദ്ധതികൾ നമ്മുടെ ഭാവിജീവിതത്തിനായി വിഭാവനം ചെയ്യുകയും അവയെല്ലാം  ഫലമണി യുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന  അർത്ഥങ്ങൾ ക്ഷണനേരം കൊണ്ട് അപ...

തിരുക്കുടുംബം

" ഹെറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽവച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് അനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്ക് പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു." (മത്തായി 2:19-23) വിചിന്തനം  അനാദികാലം മുതൽ മനുഷ്യൻ ഹൃദയത്തിൽ ശ്രവിച്ച ദൈവസ്വരം, മനുഷ്യന്റെ കാതുകൾക്ക് ശ്രവ്യമായപ്പോൾ, അവന്റെ യുക്തിക്ക് ഗ്രാഹ്യമായപ്പോൾ, അതു കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് ജോസഫിനും മറിയത്തിനുമാണ്. മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കുന്നതിനായി ഭൂമിയിൽ ജന്മമെടുത്ത വചനം ആദ്യം ചെയ്തത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനവും മാനുഷികവ്യക...

അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം

"ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരിൽനിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത് ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.  ഇങ്ങനെ, ജറെമിയാ പ്രവാചകൻവഴി അരുളി ചെയ്യപ്പെട്ടതു പൂർത്തിയായി: റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ, അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു." (മത്തായി 2:16-18) വിചിന്തനം  ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ പലപ്പോഴും ഉത്തരമില്ലാത്ത കടംകഥകളാണ്. പ്രത്യേകിച്ച്, നിഷ്കളങ്കരും നിസ്സഹായരുമായ മനുഷ്യർ അനുഭവിക്കുന്ന ദുരവസ്ഥകളും വേദനകളും നമ്മിൽ ഒട്ടേറെ ചിന്താകുഴപ്പങ്ങളും സംശയങ്ങളും ജനിപ്പിക്കാറുണ്ട്. ഒട്ടേറെ ആളുകൾക്ക് ദൈവത്തെയും മനുഷ്യനോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തെയുംപറ്റി മനസ്സിലാക്കാൻ സഹനം തടസ്സമാകാറുണ്ട്. ഇന്നത്തെ വചനഭാഗത്തിൽ, പ്രത്യക്ഷ്യത്തിൽ നീതിരഹിതവും അനാവശ്യവും ആയ ഒരു കൂട്ടക്കൊലയെപ്പറ്റിയാണ് നമ...

ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു

" ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല." (യോഹന്നാൻ 1:1-5) വിചിന്തനം  ഗലീലിയിലെ പട്ടണമായ ബെത് സെയിദാ ആയിരുന്നു സെബദീപുത്രന്മാരായ യോഹന്നാന്റെയും യാക്കോബിന്റെയും ജന്മദേശം. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു യോഹന്നാൻ. ഇതുമൂലമായിരിക്കാം, യേശു സുവിശേഷത്തിലുടനീളം യോഹന്നാനോട് ഒരു പ്രത്യേക വാത്സല്യം കാണിക്കുന്നത്. യുവാവായ യോഹന്നാന്, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച്, വലിയ ജനക്കൂട്ടത്തിന്റെ അകന്പടിയോടെ പാലസ്തീനായിൽ ചുറ്റി സഞ്ചരിച്ചിരുന്ന യേശു ഒരു അത്ഭുത കഥാപാത്രമായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, പരിശുദ്ധ അമ്മയുടെ കൈപിടിച്ച് കാൽവരി മലയിലെ ത്യാഗബലിക്ക് സാക്ഷ്യം വഹിച്ച യോഹന്നാനിൽ ആ ദൃശ്യം ഒട്ടേറെ ആശയകുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നിരിക്കണം. കുരിശിൽ കിടന്നുകൊണ്ട് തന്റെ പ്രിയശിഷ്യന്...