പോസ്റ്റുകള്‍

അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ

"യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവൻ പറഞ്ഞു: സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ." (മർക്കോസ് 1:14-15) വിചിന്തനം   ഹെറോദേസ് രാജാവ് ബന്ധനസ്ഥനാക്കിയതോടെ രക്ഷകന് വഴിയൊരുക്കാൻ അയക്കപ്പെട്ട  സ്നാപകയോഹന്നാന്റെ പരസ്യ പ്രഘോഷണങ്ങൾ അവസാനിച്ചു. ഒപ്പംതന്നെ, മാനവരാശിക്ക് നിത്യജീവൻ പ്രദാനം ചെയ്യാൻ മാംസമായി അവതരിച്ച വചനം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു പരസ്യജീവിതം ആരംഭിക്കുകയും ചെയ്തു. ദൈവവുമായി രമ്യതപ്പെട്ടു സമാധാനം പുനർസ്ഥാപിക്കുന്നതും (എഫേസോസ് 6:15), പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരപ്പെടുത്തുന്നതും (കൊളോസോസ് 1:23), ദൈവത്തിന്റെ കൃപ പൂർണ്ണമായും മനസ്സിലാക്കാൻ സഹായിക്കുന്നതും (കൊളോസോസ് 1:6), എല്ലാവരെയും വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാക്കുന്നതും (എഫേസോസ് 3:6), ജീവനും അനശ്വരതയും വെളിപ്പെടുത്തുന്നതും (2 തിമൊത്തെയോസ് 1:10), രക്ഷയുടെ സദ്‌വാർത്തയും (എഫേസോസ് 1:13) ആയ സുവിശേഷമാണ് ഈശോ പ്രസംഗിച്ചത്. സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യത്തിലെ അംഗങ്ങളാകുവാൻ എന്...

അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു

"യേശു യോഹന്നാനിൽനിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽനിന്നു ജോർദ്ദാനിൽ അവന്റെ അടുത്തേക്ക് വന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു. സ്നാനംകഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറി. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗ്ഗത്തിൽനിന്നു കേട്ടു." (മത്തായി 3:13-17) വിചിന്തനം  ഒരു വ്യക്തിയുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭംകുറിക്കുന്നത് മാമ്മോദീസായിലൂടെയാണ്. ജനിച്ചിട്ടു ആഴ്ചകൾ മാത്രം കഴിഞ്ഞ ഒരു ശിശുവിനും, പാപകരമായ ഒരു ജീവിതശൈലി ജീവിതകാലം മുഴുവൻ പിന്തുടർന്നതിനുശേഷം മരണത്തിന്റെ പടിവക്കിലെത്തിയിരിക്കുന്ന ഒരു വൃദ്ധനും, ഒരുപോലെ, മാമ്മോദീസാ എന്ന കൂദാശ ഒരു പുതിയ ജനനത്തിനുള്ള വാതിൽ തുറന്നുകൊടുക്കുന്നു, അവരെ പ്രകൃത്യതീതമായ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്ക...

ജ്ഞാനത്തിലും പ്രായത്തിലും വളർന്ന യേശു

"യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ 2:52) വിചിന്തനം  പന്ത്രണ്ടാം വയസ്സിൽ ജറുസലെം ദൈവാലയത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ഈശോയുടെ പിന്നീടുള്ള പതിനെട്ടു വർഷത്തെ ജീവിതത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഏക സൂചനയാണ് ഇന്നത്തെ വചനഭാഗം. ഒരേ സമയം പരിപൂർണ്ണ മനുഷ്യനും ദൈവവുമായ ഈശോ ഭൂമിയിൽ നയിച്ച ജീവിതം അതിന്റെ മുഴുവനായും മനസ്സിലാക്കുക മനുഷ്യബുദ്ധിക്ക് അതീതമായ കാര്യമാണ്. എങ്കിലും നസ്രത്തിലെ ഈശോയുടെ ജീവിതം എപ്രകാരമായിരുന്നു എന്ന് അവശ്യം ഗ്രഹിക്കാൻ വേണ്ടതെല്ലാം ഈ വചനത്തിലൂടെ പരിശുദ്ധാത്മാവ് നമുക്ക് നൽകുന്നുണ്ട്.  എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമാണ് ദൈവം. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ യേശുവിൽ ജ്ഞാനം അതിന്റെ സന്പൂർണ്ണതയിൽ എല്ലാക്കാലവും ഉണ്ടായിരുന്നു. ഒപ്പം, സമയത്തിന്റെ പരിധിക്ക് അതീതമായി നിലകൊള്ളുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രായം എന്ന ഒന്ന് ഇല്ലായിരുന്നുതാനും. അതിനാൽ, ജ്ഞാനത്തിലും പ്രായത്തിലും വളർന്നത് യേശുവിന്റെ മനുഷ്യസ്വഭാവമാണ്. വളർത്തുപിതാവായ ജോസഫിൽനിന്നും ആശാരിപ്പണിയും, ആത്മാർത്ഥയും സത്യസന്ധതയും അടിസ്ഥാനമാ...

യേശുവിന്റെ വിധേയത്വം

"പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽവന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:51) വിചിന്തനം ഈശോയെ ജറുസലെം ദേവാലയത്തിൽ കാണാതായ സംഭവത്തിനുശേഷം പിന്നീടുള്ള അവിടുത്തെ ജീവിതം എപ്രകാരം ഉള്ളതായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കണം എന്ന ദൈവത്തിന്റെ ആഗ്രഹമാണ്, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ സുവിശേഷകന്റെ വാക്കുകളിൽ ഇന്നു നമ്മൾ കാണുന്നത്. മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച യേശുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ ഉറവിടം തീർച്ചയായും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ തന്നെ ആയിരിക്കണം. യേശുവിന്റെ ഭൂമിയിലെ ജീവിതം മുഴുവൻ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ്. " എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം"  (യോഹന്നാൻ 4:34). അനുസരണമെന്ന ആത്മീയഭോജനമായിരുന്നു ഭൂമിയിൽ ഈശോയുടെ ജീവൻ നിലനിർത്തിയിരുന്ന ഭക്ഷണം. ഇന്നത്തെ ലോകത്തിലും, തന്റെ ആത്മാവിനെ പരിപോഷിപ്പിച്ചുകൊണ്ട് ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു യോഗ്യതയാണ് അനുസരണം. ...

അവർ ജറുസലെമിലേക്ക് തിരിച്ചുപോയി

"യേശുവിന്റെ മാതാപിതാക്കന്മാർ ആണ്ടുതോറും പെസഹാത്തിരുന്നാളിന് ജറുസലെമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ച് അവർ തിരുന്നാളിനു പോയി. തിരുന്നാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാസംഘത്തിന്റെകൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്ക് തിരിച്ചുപോയി. മൂന്നുദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു." (ലൂക്കാ 2:41-47) വിചിന്തനം  യേശു ആരെന്നു വ്യക്തമായി അറിയാമായിരുന്ന യൌസേപ്പ് പിതാവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ പരമപ്രധാനമായ ദൗത്യം ഈശോയുടെ സംരക്ഷണവും പരിപാലനവും ആയിരുന്നു. യേശുവിനെക്കൂടാതെ അവരുടെ ജീവിതത്തിനോ പ്രവർത്തികൾക്കോ യാതൊരു അർത്ഥവും ഉണ്ടായിരുന്നില്ല. എന്നിട്ടും, യേശുവിന്റെ...

ഈജിപ്തിലേക്കു പാലായനം

"അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക; ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി; ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തിൽനിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തതു പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്." (മത്തായി 2:13-15) വിചിന്തനം  സ്തുതികളും കാഴ്ചവസ്തുക്കളുമായി ദൈവപുത്രനെ ആരാധിക്കാൻ പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ മാതാവിലും യൌസേപ്പ് പിതാവിലും അത്യധികം ആഹ്ലാദം ജനിപ്പിച്ചിരുന്നിരിക്കണം. എന്നാൽ, ആ സന്തോഷവുമായി ഉറങ്ങാൻ കിടന്ന പരിശുദ്ധ അമ്മയെ വിളിച്ചെഴുന്നേല്പ്പിച്ചത്‌ യൌസേപ്പ് പിതാവിന്റെ ഉത്‌കണ്ഠ നിറഞ്ഞ വിളികളാണ്. കർത്താവിന്റെ ദൂതന്റെ മുന്നറിയിപ്പ് കേട്ട് ഈജിപ്തിലേക്ക് പാലായനം ചെയ്യുന്ന തിരുക്കുടുംബത്തിനു മുന്നിൽ ദുർഘടങ്ങൾ ഏറെയായിരുന്നു. പരിചിതമല്ലാത്ത വഴികളിലൂടെ ദിവസങ്ങളോളം നീണ്ട...

പൊന്നും കുന്തുരുക്കവും മീറയും

"അവർ ഭവനത്തിൽ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുന്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ച്ചയർപ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി." (മത്തായി 2:11-12) വിചിന്തനം  പൌരസ്ത്യ ദേശത്തുനിന്നും എത്തിയ ജ്ഞാനികൾ,  ക്ലേശകരമായ ഒരു യാത്രക്ക് ശേഷം,  മനുഷ്യകുലത്തിനു മുഴുവൻ രക്ഷ നല്കുന്നതിനായി പിറന്ന രക്ഷകനായ ദൈവത്തെ കണ്ടെത്തുന്നത് ഒരു പുൽക്കുടിലിലാണ്! എന്നാൽ, പരിസരത്തിന്റെ പോരായ്മകളോ അവിടെ സന്നിഹിതരായിരുന്നവരുടെ രൂപഭാവങ്ങളോ അവരെ നിരാശരാക്കുന്നില്ല. തങ്ങളുടെ യാത്ര ഫലദായകമായി എന്നു തിരിച്ചറിഞ്ഞ അവർ, മറ്റൊന്നും ശ്രദ്ധിക്കാതെ, അത്യധികം ആനന്ദത്തോടെ രക്ഷകനായ ദൈവത്തെ കുന്പിട്ട് ആരാധിക്കുകയാണ് ചെയ്തത്. സർവ മഹത്വത്തിന്റെയും ഉടയവനായ ദൈവം പലപ്പോഴും നമുക്ക് മുന്പിലും പ്രത്യക്ഷപ്പെടുന്നത്, നമ്മുടെ സങ്കൽപ്പങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായ ചുറ്റുപാടുകളിലായിരിക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായല്ലാതെ ദ...