പോസ്റ്റുകള്‍

പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതൻ

"യേശു വീണ്ടും കടൽത്തീരത്തേക്കു പോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിച്ചു. അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവൻ ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുന്പോൾ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയുംകൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു. അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതുകണ്ട് ഫരിസേയരിൽപ്പെട്ട ചില നിയമജ്ഞർ ശിഷ്യരോടു ചോദിച്ചു: അവൻ ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ ഭക്ഷിക്കുന്നതെന്ത്? ഇതുകേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്." (മർക്കോസ് 2:13-17) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിൽ, പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്ന ഈശോയെ ആണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ സംഭവത്തിലൂടെ, ഒരു ക്രിസ്തുശിഷ്യൻ തന്റെ സമൂഹത്തിലുള്ള മറ്റുള്ളവരുമായി എപ്രകാരം ഇടപഴകണം എന്ന് ഈശോ കാണിച്ചുതരുന്നുണ്ട്. സമൂഹത്തില...

തളർവാതരോഗിയുടെ സുഹൃത്തുക്കൾ

"കുറെദിവസങ്ങൾ കഴിഞ്ഞ്, യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ട് എന്ന വാർത്ത‍ പ്രചരിച്ചു. വാതിൽക്കൽപോലും നിൽക്കാൻ സ്ഥലം തികയാത്തവിധം നിരവധി ആളുകൾ അവിടെക്കൂടി. അവൻ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോൾ, നാലുപേർ ഒരു തളർവാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസംകണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു." (മർക്കോസ് 2:1-5) വിചിന്തനം  സ്വയം യേശുവിന്റെ അടുത്തെത്താൻ കഴിയാത്ത ഒരു സുഹൃത്തിനെ അസാധാരണമായ പ്രവർത്തികളിലൂടെ അവിടുത്തെ മുന്പിൽ എത്തിക്കുന്ന നാലുപേരുടെ വിശ്വാസമാണ് ഇന്നത്തെ വചനഭാഗത്തിന്റെ കേന്ദ്രബിന്ദു. ശാരീരിക വൈകല്യം മൂലം സ്വയം ഈശോയെ സമീപിക്കാൻ സാധിക്കാതിരുന്ന ആ തളർവാതരോഗിയുടെ അവസ്ഥയെ, നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ പലരുടെയും ജീവിതാവസ്ഥയുമായി പലപ്പോഴും തുലനം ചെയ്യാൻ സാധിക്കും. ആത്മാവിന്റെ വൈകല്യങ്ങളായ പാപങ്ങളും മനസ്സിന്റെ വൈകല്യമായ...

നിനക്കു ശുദ്ധിയുണ്ടാകട്ടെ

"ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. അവൻ കരുണതോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ." (മർക്കോസ് 1:40-42) വിചിന്തനം  യഹൂദജനം കുഷ്ഠരോഗികളെ അശുദ്ധരായിക്കണ്ട് അവർക്ക് സമൂഹത്തിൽനിന്നു ഭ്രഷ്ട് കല്പിച്ചിരുന്നു. ഗ്രാമത്തിനു വെളിയിൽ ബന്ധുക്കളിൽനിന്നും മിത്രങ്ങളിൽനിന്നും അകന്ന് ദുരിതപൂർണ്ണമായ ഒരു ജീവിതമാണ് അവർ നയിച്ചിരുന്നത്. ഒരാവശ്യത്തിനും മറ്റുള്ളവരെ സമീപിക്കാൻ അവർക്ക് അനുവാദം ഇല്ലായിരുന്നു - കുഷ്ഠരോഗികൾ അടുത്തുവരുന്നത്‌ കണ്ടാൽ മറ്റുള്ളവർ ഭയം നിമിത്തം അവരെ കല്ലെറിയുന്നത്‌ സാധാരണമായിരുന്നു. അതിനാൽ, സൌഖ്യത്തിനായി യേശുവിനെ സമീപിച്ച കുഷ്ഠരോഗി കാട്ടിയത് വലിയൊരു സാഹസമാണ്. എന്നാൽ ജീവഹാനി ഭയക്കാതെ യേശുവിനെ സമീപിക്കാൻ അയാളെ സഹായിച്ചത്, യേശുവിന് തന്നെ സുഖപ്പെടുത്താൻ കഴിയും എന്നുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. യേശുവാകട്ടെ കരുണാപൂർവം അയാളെ കൈനീട്ടി സ്പർശിച്ച്‌ സുഖപ്പെടുത്തി. ഈശോയുടെ സ്പർശനത്തിന് ശരീരത്തിന്റെയും ആത്മാവിന്റെയും അശുദ്ധി അകറ്റി പരിപൂർണ്ണ സൌഖ്യം നല...

എല്ലാവരും നിന്നെ അന്വേഷിക്കുന്നു

"അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ അവർ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവൻ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്ക് പോകാം.അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാൻ വന്നിരിക്കുന്നത്. സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവൻ ഗലീലിയിൽ ഉടനീളം സഞ്ചരിച്ചു." (മർക്കോസ് 1:35-39) വിചിന്തനം ഒരു കാലിത്തൊഴുത്തിൽ ജനിച്ചുവീണ ഈശോ, ദരിദ്രരായ മാതാപിതാക്കൾക്കൊപ്പം കഠിനാധ്വാനം ചെയ്ത്, ആരാലും അറിയപ്പെടാതെയും, യാതൊരുവിധത്തിലുള്ള പ്രത്യേക പരിഗണനകൾ ലഭിക്കാതെയുമാണ് നസറത്തിൽ വളർന്നുവന്നത്. എന്നാൽ, ഇന്നത്തെ വചന ഭാഗത്ത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈശോയെക്കുറിച്ച്, പത്രോസ് ശ്ലീഹായിലൂടെയും കൂട്ടാളികളിലൂടെയും നമ്മോടു പറയുകയാണ്‌, " എല്ലാവരും നിന്നെ അന്വേഷിക്കുന്നു ".ഇന്നത്തെ ലോകത്തിലും, കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങൾക്കുടമയായവർ മുതൽ കരളലിയിക്കുന്ന കഷ്ടതകൾ അനുഭവിക്കുന്നവർ വരെയുള്ള എല്ലാത്തരം മനുഷ്യരെയും സംബന്ധിച്ചിടത്ത...

അവന്റെ പ്രശസ്തി പെട്ടെന്നു വ്യാപിച്ചു

"അവർ കഫർണാമിൽ എത്തി. സാബത്തുദിവസം അവൻ സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്. അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ അവിടെ ഉണ്ടായിരുന്നു. അവൻ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധൻ. യേശു അവനെ ശാസിച്ചു: നിശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. ആശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തിൽ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്! അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ! അശുദ്ധാത്മാക്കളോടുപോലും അവൻ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു." (മർക്കോസ് 1:21-28) വിചിന്തനം   ഗലീലിയിലും സമീപപ്രദേശങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് തന്റെ പരസ്യജീവിതം ആരംഭിച്ച യേശു ആരാണെന്ന് ആ പ്രബോധനങ്ങൾ ശ്രവിച്ച യഹൂദർ അത്ഭുതപ്പെട്ടു.സാധാരണ അവർക്ക് പ്രബോധനങ്ങൾ നൽകുന്ന ...

അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ

"യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവൻ പറഞ്ഞു: സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ." (മർക്കോസ് 1:14-15) വിചിന്തനം   ഹെറോദേസ് രാജാവ് ബന്ധനസ്ഥനാക്കിയതോടെ രക്ഷകന് വഴിയൊരുക്കാൻ അയക്കപ്പെട്ട  സ്നാപകയോഹന്നാന്റെ പരസ്യ പ്രഘോഷണങ്ങൾ അവസാനിച്ചു. ഒപ്പംതന്നെ, മാനവരാശിക്ക് നിത്യജീവൻ പ്രദാനം ചെയ്യാൻ മാംസമായി അവതരിച്ച വചനം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു പരസ്യജീവിതം ആരംഭിക്കുകയും ചെയ്തു. ദൈവവുമായി രമ്യതപ്പെട്ടു സമാധാനം പുനർസ്ഥാപിക്കുന്നതും (എഫേസോസ് 6:15), പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരപ്പെടുത്തുന്നതും (കൊളോസോസ് 1:23), ദൈവത്തിന്റെ കൃപ പൂർണ്ണമായും മനസ്സിലാക്കാൻ സഹായിക്കുന്നതും (കൊളോസോസ് 1:6), എല്ലാവരെയും വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാക്കുന്നതും (എഫേസോസ് 3:6), ജീവനും അനശ്വരതയും വെളിപ്പെടുത്തുന്നതും (2 തിമൊത്തെയോസ് 1:10), രക്ഷയുടെ സദ്‌വാർത്തയും (എഫേസോസ് 1:13) ആയ സുവിശേഷമാണ് ഈശോ പ്രസംഗിച്ചത്. സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യത്തിലെ അംഗങ്ങളാകുവാൻ എന്...

അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു

"യേശു യോഹന്നാനിൽനിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽനിന്നു ജോർദ്ദാനിൽ അവന്റെ അടുത്തേക്ക് വന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു. സ്നാനംകഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറി. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗ്ഗത്തിൽനിന്നു കേട്ടു." (മത്തായി 3:13-17) വിചിന്തനം  ഒരു വ്യക്തിയുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭംകുറിക്കുന്നത് മാമ്മോദീസായിലൂടെയാണ്. ജനിച്ചിട്ടു ആഴ്ചകൾ മാത്രം കഴിഞ്ഞ ഒരു ശിശുവിനും, പാപകരമായ ഒരു ജീവിതശൈലി ജീവിതകാലം മുഴുവൻ പിന്തുടർന്നതിനുശേഷം മരണത്തിന്റെ പടിവക്കിലെത്തിയിരിക്കുന്ന ഒരു വൃദ്ധനും, ഒരുപോലെ, മാമ്മോദീസാ എന്ന കൂദാശ ഒരു പുതിയ ജനനത്തിനുള്ള വാതിൽ തുറന്നുകൊടുക്കുന്നു, അവരെ പ്രകൃത്യതീതമായ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്ക...