പോസ്റ്റുകള്‍

അന്ധകാരത്തിൽ ഉദിച്ച പ്രകാശം

"യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. അവൻ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാ പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടത്‌ നിവൃത്തിയാകാൻവേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദ്ദാന്റെ മറുകരയിൽ, സെബുലൂണ്‍, നഫ്താലി പ്രദേശങ്ങൾ - വിജാതീയരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി  ദീപ്തി ഉദയം ചെയ്തു. അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." (മത്തായി 4:12-17) വിചിന്തനം  സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. കളവിനും വഞ്ചനയ്ക്കും ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ആത്മാവിന്റെ ഇരുളിൽ മുഖംമറച്ച്, അധമമോഹങ്ങളുടെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപന് അടിയറ വച്ചു. പാപാന്ധകാരത്തിൽ തപ്പിത്ത...

അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു

"അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു." (മർക്കോസ് 3:20-21) വിചിന്തനം   ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ ഈശോയ്ക്ക് മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ, അവിടുന്നിൽ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് ഈശോ ജീവിച്ചത്. യൌസേപ്പിതാവിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചു...

അടുത്തേക്ക് വിളിക്കുന്ന ദൈവം

"പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവർ, പത്രോസ് എന്ന് അവൻ പേരു നല്കിയ ശിമയോൻ, ഇടിമുഴക്കത്തിന്റെ പുത്രന്മാർ എന്നർത്ഥമുള്ള ബൊ വനെർഗെസ് എന്നു പേരു നൽകിയ സെബദിപുത്രന്മാരായ യാക്കോബും സഹോദരൻ യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയ, മത്തായി, തോമസ്‌, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കരിയോത്താ." (മർക്കോസ് 3:13-19) വിചിന്തനം  ഈശോയുടെ പരസ്യജീവിതത്തിൽ അവിടുത്തെ അനുഗമിച്ചവർ നിരവധിപ്പേരുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവരുടെ ഇടയിൽനിന്നും ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക വഴി, ഭൂമിയിൽ തന്റെ സഭയാകുന്ന പുതിയ ഇസ്രായേൽ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്ക...

അവൻ പലർക്കും രോഗശാന്തി നൽകി

"യേശു ശിഷ്യന്മാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളിൽനിന്നും ജോർദ്ദാന്റെ മറുകരെനിന്നും ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവർത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആൾത്തിരക്കിൽ പെട്ട് ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിർത്താൻ ആവശ്യപ്പെട്ടു. എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി നൽകിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുന്പിൽ വീണ്, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചു പറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവൻ അവയ്ക്ക് കർശനമായ താക്കീതു നൽകി." (മർക്കോസ് 3:7-12) വിചിന്തനം പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. ഇന്നത്തെ വച...

എഴുന്നേറ്റ് നടുവിലേക്ക് വരൂ

"യേശു വീണ്ടും സിനഗോഗിൽ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട്‌ അവൻ പറഞ്ഞു: എഴുന്നേറ്റ് നടുവിലേക്ക് വരൂ. അനന്തരം, അവൻ അവരോടു ചോദിച്ചു: സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം? അവർ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്‌, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവൻ കൈ നീട്ടി; അതു സുഖപ്പെട്ടു. ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാൻവേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി." (മർക്കോസ് 3:1-6) വിചിന്തനം ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. എന്നാൽ, ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ ഹിതമറിഞ്ഞ് അവിടുത്തെ പ്രവർത്തികളോട് സഹകരിക്കാൻ, ദൈവം നമുക്ക് നൽകിയിരിക്കുന്ന വിശ്വാസം നമ്മെ സഹായിക്കു...

സാബത്ത് മനുഷ്യനുവേണ്ടിയാണ്

"ഒരു സാബത്തുദിവസം അവൻ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുന്പോൾ, ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ഫരിസേയർ അവനോടു പറഞ്ഞു: സാബത്തിൽ നിഷിദ്ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട്? അവൻ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അബിയാഥർ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ? അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്." (മർക്കോസ് 2:23-28) വിചിന്തനം ഇന്നത്തെ വചനഭാഗം വായിക്കുന്പോൾ പലർക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ  സാബത്തിൽ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ,  യഹൂദർക്ക് സാബത്തിൽ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും സാബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു.  അതുകൊണ്ട്, കതിരുകൾ പറിച്ചു തിന്ന ക്രിസ്തുശിഷ്യർ...

പഴയ വസ്ത്രത്തിൽ പുതിയ കഷണം

" യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോട് ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാർ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല. മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. ആരും പഴയ വസ്ത്രത്തിൽ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങിനെ ചെയ്‌താൽ തുന്നിച്ചേർത്ത കഷണം അതിൽനിന്നു കീറിപ്പോരുകയും കീറൽ വലുതാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പുതിയ തോൽക്കുടങ്ങളിൽ ഒഴിച്ചുവക്കാറില്ല. അങ്ങിനെ ചെയ്‌താൽ തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ വേണം." (മർക്കോസ് 2:18-22) വിചിന്തനം  കാലങ്ങളായി ശീലിച്ച ചില പ്രവർത്തികൾ നമ്മുടെ ജീവിതചര്യയുടെ ഒരു ഭാഗമായി ക്രമേണ മാറാറുണ്ട്. ആവർത്തനംകൊണ്ടുള്ള പരിചയംമൂലം യാതൊരു അനിശ്ചിതത്ത്വങ്ങളും ആകുലതകളും കൂടാതെ ചെയ്യാൻ സാധിക്കുന്നതുകൊണ്ട് അവ...