പോസ്റ്റുകള്‍

ഇടവിടാതെ പ്രാർത്ഥിക്കുവിൻ

"യേശു അവിടെനിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തുനിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്ഷിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! എന്റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാർ അവനോട് അഭ്യർത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെവന്ന് നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെ പ്രണമിച്ച്‌ കർത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത്‌ നായ്ക്കൾക്ക്‌ എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി." (മത്തായി 15:21-28) വിചിന്തനം  ഏറെനാളുകളായുള്ള തന്റെ പ്രാർത്ഥനയ്ക്ക്  ദൈവം   ഉത്തരം നൽകുന്നില്ല ...

ആരാണ് പാപത്തിന്റെ ഉത്തരവാദി?

"ജനങ്ങളെ വീണ്ടും അടുത്തേക്ക് വിളിച്ച് അവൻ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ. പുറമേനിന്ന് ഉള്ളിലേക്ക് കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ ജനങ്ങളെവിട്ട് ഭവനത്തിലെത്തിയപ്പോൾ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാർ ചോദിച്ചു. അവൻ പറഞ്ഞു: നിങ്ങളും വിവേചനാശക്തി ഇല്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കുകയില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു. അവൻ തുടർന്നു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ, ഉള്ളിൽനിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണ്, ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നത്. ഈ തിന്...

പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക

"ഫരിസേയരും ജറുസലേമിൽനിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു. പൂർവ്വികരുടെ പാരന്പര്യമനുസരിച്ച് ഫരിസേയരും യഹൂദരെ കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുന്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളണം തുടങ്ങി മറ്റു പല പാരന്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരന്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നതെന്ത്? അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നു വളരെ ദൂരെയാണ്. വ്യർത്ഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരന്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു. അവൻ തുടർന്നു: നിങ്ങളുടെ പാരന്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൌശ...

തളർച്ചയിൽ ആശ്വാസം

"അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകൾ അവിടെ വരുകയും പോവുകയും ചെയ്‌തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജനസ്ഥലത്തേക്ക് വരുവിൻ; അല്പം വിശ്രമിക്കാം. അവർ വഞ്ചിയിൽക്കയറി ഒരു വിജനസ്ഥലത്തേക്ക് പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുന്പേ അവിടെയെത്തി. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവനു അനുകന്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി." (മർക്കോസ് 6:30-34) വിചിന്തനം ജോലിചെയ്തു ക്ഷീണിച്ച മനുഷ്യന്റെ അവസ്ഥയെപ്പറ്റി ദൈവത്തിനു നല്ല ബോധ്യമുണ്ട്. കാരണം, പാപമൊഴികെ മറ്റെല്ലാംകൊണ്ടും മനുഷ്യനായി ജീവിച്ച ഈശോ തന്റെ ജീവിതത്തിൽ പല അവസരങ്ങളിലും അദ്ധ്വാനത്താൽ തളർന്നിരുന്നതായി സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. ഗരസേനരുടെ നാട്ടിലേക്കുള്ള യാത്രയിൽ വഞ്ചിയിൽ തളർന്നുറങ്ങുന്ന യേശുവും (മർക്കോസ് 4:37), മറ്റൊരവസരത്തിൽ യാത...

ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തീയ വെളിച്ചം

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ സ്ഥ നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16) വിചിന്തനം ഇരുളിൽനിന്ന് പ്രകാശത്തെ വേർതിരിക്കുന്നത് വെളിച്ചത്തിന്റെ സാന്നിധ്യമാണ്. ഇതുപോലെത്തന്നെ, നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്നതിനാണ് പ്രകാശമായ ദൈവം ഭൂമിയിലേക്ക് വന്നത്. മനുഷ്യരെല്ലാവരും ദൈവാത്മാവിനാൽ നിറയുന്നതിനും, ദൈവകൃപകളുടെ സഹായത്തോടെ, കൽപലകളിൽ നല്കപ്പെട്ട ദൈവകൽപനകൾ മനുഷ്യഹൃദയങ്ങളിൽ ആലേഖനം ചെയ്യുന്നതിനുമായി, ഇരുളിൽനിന്നും പ്രകാശത്തെ വേർതിരിച്ചവൻ ഒരു ബലിവസ്തുവായി മാറി. സ്വന്തം ജീവിതത്തിലൂടെസ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോ...

ദുരഭിമാനത്തിന്റെ അനന്തരഫലങ്ങൾ

"ഹേറോദേ സ് തന്റെ ജന്മദിനത്തിൽ രാജസേവകന്മാർക്കും സഹസ്രാധിപന്മാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നൽകിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരവസരം വന്നു ചേർന്നു. അവളുടെ മകൾ വന്ന് നൃത്തം ചെയ്തു  ഹേറോദേ സിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചു കൊള്ളുക. അതു ഞാൻ നിനക്കു തരും. അവൻ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തുതന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാൻ നിനക്കു തരും. അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്. അവൾ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഖിതനായി. എങ്കിലും തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവൻ കാരാഗൃഹത്തിൽചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽവച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏൽപ്...

ഉപദേശങ്ങളോടുള്ള പ്രതികരണം

"ഹേറോദേസ് രാജാവും ഇക്കാര്യങ്ങൾ കേട്ടു. യേശുവിന്റെ പേരു പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു: സ്നാപകയോഹന്നാൻ മരിച്ചവരിൽനിന്നു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അത്ഭുതകരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്. മറ്റുചിലർ പറഞ്ഞു: ഇവൻ എലിയാ ആണ്. വേറെ ചിലർ പറഞ്ഞു: പ്രവാചകരിൽ ഒരുവനെപ്പൊലെ ഇവനും ഒരു പ്രവാചകനാണ്‌. എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ  ഹേറോദേ സ് പ്രസ്താവിച്ചു: ഞാൻ ശിരച്ചേദം ചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.  ഹേറോദേ സ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കുകയും കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെ ചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാൻ  ഹേറോദേ സിനോട്‌ പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്. തന്മൂലം ഹേറോദിയായ്ക്ക് യോഹന്നാനോട് വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല. എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്,  ഹേറോദേ സ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയ...