പോസ്റ്റുകള്‍

മേയ് 23, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദുഷ് പ്രേരണ

" വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത്, ഒരു വലിയ തിരികല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. നിന്റെ കൈ നിനക്ക് ദുഷ് പ്രേരണക്ക് കാരണമാകുന്നെങ്കിൽ, അത് വെട്ടിക്കളയുക. ഇരുകൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയിൽ നിപതിക്കുന്നതിനേക്കാൾ നല്ലത് അംഗഹീനനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ പാദം നിനക്ക്  ദുഷ് പ്രേരണക്ക് കാരണമാകുന്നെങ്കിൽ, അത് മുറിച്ചുകളയുക. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലത്, മുടന്തനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്നുമൂലം  നിനക്ക് ദുഷ് പ്രേരണ ഉണ്ടാകുന്നെങ്കിൽ അത് ചുഴന്നെടുത്തു എറിഞ്ഞു കളയുക. ഇരു കണ്ണുകളും ഉള്ളവനായി, പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, ഒരു കണ്ണോടെ ദൈവരാജ്യത്തിലേക്ക്  പ്രവേശിക്കുന്നതാണ്." (മാർക്കോസ് 9:42-48) ചിന്ത  നേരിട്ട് പാപത്തിൽ ഉൾപ്പെടാതെ ഒരാൾ പാപിയാകുമോ? സാധിക്കും എന്നാണ് ഇന്നത്തെ വചനഭാഗം നമ്മെ ബോധിപ്പിക്കുന്നത്‌. നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് പാപഹേതു ആകുന്നുണ്ടെങ്കിൽ നമ്മുടെ വിധി പാപിയുടേതിനെക