മഹത്തായ ഭാഗ്യം
"അവൻ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുന്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ" (ലൂക്കാ 11:27,28) വിചിന്തനം പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ച കന്യാമറിയം, തന്നിലൂടെ ലോകത്തിന് കൈവന്നിരിക്കുന്ന രക്ഷയെക്കുറിച്ചു ബോധവതിയായപ്പോൾ ദൈവത്തെ സ്തുതിച്ചു: "ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും" (ലൂക്കാ 1:48). ദൈവം തനിക്കു നൽകിയ സൌഭാഗ്യത്തെക്കുറിച്ച് മറിയത്തിനു വ്യക്തമായ അവബോധം ലഭിച്ചത് എലിസബത്തിന്റെ അഭിവാദനത്തിൽനിന്നുമാണ്. മറിയത്തിന്റെ സാമീപ്യംമൂലം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്ത് ഉദ് ഘോ ഷിച്ചു: "കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി" (ലൂക്കാ 1:45). ദൈവവചനം ശ്രവിച്ച് അത് ഹൃദയത്തിൽ ഉൾക്കൊണ്ട് അതനുസരിച്ചു ജീവിച്ചതുവഴിയാണ് പരിശുദ്ധ അമ്മ സൌഭാഗ്യവതിയായത്. മുപ്പതിലേറെ വർഷങ്ങൾക്കുശേഷം ജനക്കൂട്ടത്തിലുണ്ടായിരുന്ന ഉണ്ടായിരുന്ന ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിലൂടെ യേശു തന്റെ അമ്മയ...