കീർത്തിക്കുവേണ്ടി ദൈവത്തെ ശുശ്രൂഷിക്കരുത്
"അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളിൽ നിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹെറോദോസിന്റെ കാര്യ സ്ഥ നായ കൂസായുടെ ഭാര്യ യോവാന്നയും സൂസന്നയും തങ്ങളുടെ സന്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടോപ്പമുണ്ടായിരുന്നു." (ലൂക്കാ 8:1-3) വിചിന്തനം യേശുവിന്റെ പരസ്യജീവിതകാലത്ത്, സുവിശേഷവേലയിൽ അവിടുത്തെ ഏറ്റവും അധികം സഹായിച്ചിരുന്നത് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരാണ്. തിരക്കിട്ട ശുശ്രൂഷാജീവിതത്തിൽ, യേശുവിനെയും ശിഷ്യന്മാരെയും പരിചരിച്ചുകൊണ്ട് ഒട്ടേറെപ്പേർ അവരെ അനുഗമിച്ചിരുന്നു. തിരുലിഖിതങ്ങളിൽ ഇവരെക്കുറിച്ചുള്ള പരാമർശം തീരെ കുറവാണുതാനും. എന്നാൽ ഇതെന്റെയർത്ഥം, അവരുടെ പ്രവർത്തനങ്ങൾക്ക് തീരെ പ്രാധാന്യം കുറവായിരുന്നു എന്നല്ല. യേശു ദൈവമാണെന്നും, എല്ലാവിധ ദൈവശുശ്രൂഷകളും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നുപോലെയാണ...