എഴുന്നേറ്റ് നടുവിലേക്ക് വരൂ
"യേശു വീണ്ടും സിനഗോഗിൽ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട് അവൻ പറഞ്ഞു: എഴുന്നേറ്റ് നടുവിലേക്ക് വരൂ. അനന്തരം, അവൻ അവരോടു ചോദിച്ചു: സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം? അവർ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവൻ കൈ നീട്ടി; അതു സുഖപ്പെട്ടു. ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാൻവേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി." (മർക്കോസ് 3:1-6) വിചിന്തനം ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. എന്നാൽ, ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ ഹിതമറിഞ്ഞ് അവിടുത്തെ പ്രവർത്തികളോട് സഹകരിക്കാൻ, ദൈവം നമുക്ക് നൽകിയിരിക്കുന്ന വിശ്വാസം നമ്മെ സഹായിക്കു...