പോസ്റ്റുകള്‍

ജൂൺ 3, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തോട് ചോദിക്കണം

"എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാന്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗ സ്ഥ നായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!" (ലൂക്കാ 11:10-13) ചിന്ത  ദൈവത്തോട് ചോദിക്കുന്ന കാര്യത്തിൽ, അഥവാ തന്റെ ആവശ്യങ്ങളിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന കാര്യത്തിൽ, പലപ്പോഴും വിശ്വാസികൾക്കുപോലും ഒട്ടേറെ സംശയങ്ങൾ ഉണ്ടാവാറുണ്ട്. എല്ലാമറിയുന്ന ദൈവത്തോട് ഒന്നും ചോദിക്കേണ്ട ആവശ്യമില്ല എന്നുമുതൽ ചോദിച്ചാൽ ഒരുപക്ഷെ ദൈവത്തിനു ഇഷ്ടമാവില്ല എന്നുവരെയുള്ള വാദഗതികൾ പലരും നിരത്താറുമുണ്ട്. പക്ഷേ ഇതിനെക്കുറിച്ച്‌ ഈശോ നമ്മെ പഠിപ്പിക്കുന്നത്  ഋജുവായ ഭാഷയിലാണ്. ചോദിക്കുന്നവന് ലഭിക്കുന്നു, അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നുകിട്ടുന്നു എന്ന് യാതൊരു വളച്ചുകെട്ടലുമില്ലാതെ ഈശോ നമ്മോടു പറയുന്നു.  യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ഏ