പോസ്റ്റുകള്‍

ജനുവരി 30, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉള്ളവനു നൽകപ്പെടും

"അവൻ അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്മേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നല്കപ്പെടും;ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മർക്കോസ് 4:21-25) വിചിന്തനം ലൌകീക സന്പത്ത് വർദ്ധിക്കുന്നത് അത് കഴിയുന്നത്ര കുറച്ച് വ്യയം ചെയ്ത് ബാക്കിയുള്ളവ കൂട്ടിവയ്ക്കുന്പോഴാണ്. എന്നാൽ, ഇവിടെയും ദൈവം ലോകത്തിന്റെ രീതികളിൽനിന്ന് നേരെ വിപരീതമായാണ് പ്രവർത്തിക്കുന്നത്. കാരണം, ദൈവസ്നേഹത്തെപ്രതി നമ്മൾ എന്തെങ്കിലും ആർക്കെങ്കിലും കൊടുത്താൽ, നമ്മൾ കൊടുക്കുന്നതിലും കൂടുതൽ നമുക്ക് ലഭിക്കും! ഇങ്ങനെ ലഭിക്കുന്നവർ പിന്നെയും പിന്നെയും കൊടുത്തുകൊണ്ടിരിക്കും, കൊടുക്കുംതോറും അവർക്ക് ദൈവകൃപകൾ ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ, കൊടുക്കാൻ മടികാണിക്കുന്നവരുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ