പോസ്റ്റുകള്‍

സെപ്റ്റംബർ 21, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം

" അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ പറഞ്ഞു: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുന്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ ഇനി ഞാൻ യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേൽത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരുപ്പും അനിയിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ. നമുക്ക് ഭക്ഷിച്ച്‌ ആഹ്ലാദിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി." (ലൂക്കാ 15:20-24) വിചിന്തനം  (നല്ലൊരു കഥാകാരനായിരുന്നു യേശു എന്ന് അവിടുത്തെ ഉപമകളിൽനിന്നും വ്യക്തമാണ്. ഈശോ പറഞ്ഞിട്ടുള്ള ഉപമകളിൽവച്ച് ഏറ്റവും പ്രശസ്തമായതാണ് ധൂർത്തപുത്രന്റെ അല്ലെങ്കിൽ മുടിയനായ പുത്രന്റെ ഉപമ. പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ പരിമിതിയില്ലാത്ത സ്നേഹം വിവരിച്ചു പറയുന്ന ഈ ഉപമയെ കേവലം രണ്ടോ മൂന്നോ ഖണ്ഡികയിൽ ഒതുങ്ങുന്ന ചിന്തകളിൽ ഒ