പോസ്റ്റുകള്‍

ഓഗസ്റ്റ് 12, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഹോദരനെ ശാസിക്കുക; പക്ഷേ, അവനോട് ക്ഷമിക്കുക

" നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുവിൻ. നിന്റെ സഹോദരൻ തെറ്റുചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്‌താൽ നീ അവനോടു ക്ഷമിക്കണം" (ലൂക്കാ 17:3-4) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിലൂടെ രണ്ടു കാര്യങ്ങളാണ് ഈശോ തന്റെ ശിഷ്യരിൽനിന്നും ആവശ്യപ്പെടുന്നത്. ഒന്നാമതായി, നമ്മൾ മറ്റുള്ളവരുടെ പവൃത്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സഹോദരൻ ചെയ്യുന്നത് തെറ്റായ പ്രവൃത്തി ആണെങ്കിൽ അതിലെ തിന്മ അവന് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നാം ബാധ്യ സ്ഥ രാണ്. രണ്ടാമതായി, അവൻ തെറ്റുമനസ്സിലാക്കി പശ്ചാത്തപിച്ചാൽ അവനോടു പരിമിതികളില്ലാതെ ക്ഷമിക്കണം. എന്നാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നമുക്കെപ്പോഴും തെറ്റുപറ്റുന്ന രണ്ടു മേഖലകളാണ് ഇവ രണ്ടും.  മറ്റുള്ളവരിലെ തിന്മകൾ കാണുന്പോൾ, അത് തെറ്റാണെന്ന ഉത്തമബോധ്യം ഉണ്ടെങ്കിൽപോലും,  തുറന്നുപറയാൻ മടികാണിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ അവർ കേൾക്കാതെ അവലോകനം ചെയ്യുവാനും അവരെ കുറ