പോസ്റ്റുകള്‍

ജൂൺ 17, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തെ കബളിപ്പിക്കാനാവില്ല

"ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോട് കല്പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്ത് ഭാഗം വയ്ക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവൻ അവരോട് പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സന്പത്ത് കൊണ്ടല്ല ധന്യമാകുന്നത്." (ലൂക്കാ 12:13-15) വിചിന്തനം  തർക്കങ്ങളുണ്ടാകുന്പോൾ, സമൂഹത്തിലെ ആദരിക്കപ്പെടുന്നവരിലൂടെ അത് പരിഹരിക്കാൻ ശ്രമിക്കുന്നത് യഹൂദരുടെ ഇടയിലെ സാധാരണ സംഭവമായിരുന്നു. എന്നാൽ യേശുവിന്റെയടുത്ത് ഇത്തരത്തിലൊരു തർക്കവുമായിചെന്ന വ്യക്തിക്ക്, തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ് ലഭിച്ചത്. എന്തുകൊണ്ടായിരിക്കാം ഈശോ അയാളോട് ഇപ്രകാരം പെരുമാറിയത്? നമ്മുടെ ലൌകീകസന്പത്ത് ദൈവത്തിന്റെ പരിഗണന അർഹിക്കുന്ന ഒരു വിഷയമല്ലേ? നമ്മുടെ ആത്മീയ കാര്യങ്ങളിൽ മാത്രമേ ദൈവത്തിനു താല്പര്യമുള്ളോ? യേശു ആ വ്യക്തിക്ക് നൽകിയ പരുഷമായ പ്രതികരണത്തിന്റെ കാരണം എന്തെന്ന് തിരുലിഖിതം നേരിട്ട് പറയുന്നില്ലെങ്കിലും, അതിനുശേഷം അവിടുന്ന് എല്ലാവർക്കുമായി നൽകുന്ന ഉപദേശ