ഇല്ലായ്മയിൽനിന്നും സമൃദ്ധിയിലേക്ക്

വിചിന്തനം യേശുവിന്റെ വ്യക്തി ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു സ്നാപക യോഹന്നാൻ. പരിശുദ്ധ അമ്മയുടെ ഇളയമ്മയായ എലിസബത്തിന്റെ മകനായ സ്നാപകനെ ഈശോയുടെ വരവിനു പാതയോരുക്കുവാൻ പിതാവായ ദൈവം തിരഞ്ഞെടുത്ത് അയച്ചതായിരുന്നു. ഹേറോദോസ് രാജാവ് സ്നാപകനെ ശിരസ്സറത്തു കൊന്നു എന്ന വാർത്ത ഈശോയെ തീർച്ചയായും ദുഃഖത്തിൽ ആഴ്ത്തിയിട്ടുണ്ടാവും. ആ വേദനയകയറ്റാനും മറ്റുമായി ഒരു വിജന സ്ഥലത്തേക്ക് തനിച്ചു പോകുകയാണ് ഈശോ ചെയ്തത്. എന്നാൽ, യേശു അവിടെയുണ്ടെന്ന് ഗ്രഹിച്ച ജനങ്ങൾ തങ്ങളുടെ വേദനകളും ആകുലതകളും രോഗങ്ങളുമായി അവിടെയും യേശുവിനെ തിരഞ്ഞെത്തി. അൽപ സമയമെങ്കിലും ഏകാന്തത ആഗ്രഹിച്ച യേശുവിനു പക്ഷേ ആ ജനക്കൂട്ടത്തോട് അനുകന്പ തോന്നി. തന്റെ സ്വകാര്യ ദുഃഖങ്ങൾ മാറ്റിവച്ച് ഈശോ അവരെ സഹായിക്കുവാൻ തുടങ്ങി. നമ്മുടെ ജീവിതത്തിലും വേദനാജനകമായ ഒട്ടേറെ അവസരങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഈ അവസരങ്ങളുമായി രമ്യപ്പെടാൻ ഏകാന്തത നമ്മൾ ആഗ്രഹിക്കാറുണ്ട്. അല്ലെങ്കിൽ ക്ഷീണംമൂലം പലപ്പോഴും കുറേ സമയം മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒറ്റക്കായിരിക്കുവാൻ നമ്മൾ കൊതിക്കാറുണ്ട്. ഈ അവസരങ്ങളിലൊക്...