പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതൻ
"യേശു വീണ്ടും കടൽത്തീരത്തേക്കു പോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിച്ചു. അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവൻ ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുന്പോൾ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയുംകൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു. അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതുകണ്ട് ഫരിസേയരിൽപ്പെട്ട ചില നിയമജ്ഞർ ശിഷ്യരോടു ചോദിച്ചു: അവൻ ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ ഭക്ഷിക്കുന്നതെന്ത്? ഇതുകേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്." (മർക്കോസ് 2:13-17) വിചിന്തനം ഇന്നത്തെ വചനഭാഗത്തിൽ, പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്ന ഈശോയെ ആണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ സംഭവത്തിലൂടെ, ഒരു ക്രിസ്തുശിഷ്യൻ തന്റെ സമൂഹത്തിലുള്ള മറ്റുള്ളവരുമായി എപ്രകാരം ഇടപഴകണം എന്ന് ഈശോ കാണിച്ചുതരുന്നുണ്ട്. സമൂഹത്തില...