പോസ്റ്റുകള്‍

ഓഗസ്റ്റ് 14, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ധനവാനായ ലാസർ - ഒന്നാം ഭാഗം

"ഒരു ധനവാൻ ഉണ്ടായിരുന്നു.  ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച്‌ ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ട് വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക്‌ സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുന്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു." (ലൂക്കാ 16:19 - 23) വിചിന്തനം  സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നല്ല ചുറ്റുപാടുകളിൽ ജീവിക്കാനാകുന്പോൾ അത് ദൈവാനുഗ്രഹമാണെന്നും, ജീവിതത്തിൽ കഷ്ടതകളുണ്ടാകുന്പോൾ ദൈവകോപമാണെന്നും എല്ലാക്കാലത്തുമുള്ള  മനുഷ്യർ കരുതിയിരുന്നു. ഈ ലോകത്തിലെ സഹനങ്ങൾ നമ്മിൽ ഒട്ടേറെപ്പേർക്ക് ഉത്തരമില്ലാത്ത ഒരു സമസ്യയായി മാറാറുണ്ട്. വിശ്വാസജീവിതം നയിക്കുന്നവർക്കുപോലും സഹനങ്ങൾ പലപ്പോഴും വീഴ്ചക്ക് കാരണമാകാറുമുണ്...