പോസ്റ്റുകള്‍

ഓഗസ്റ്റ് 11, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഹതാപവും അനുകന്പയും

"യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകന്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്തായി 9:35-38) വിചിന്തനം  യേശു തന്റെ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും രോഗികളെയും ആകുലരെയും സുഖപ്പെടുത്തി അവർക്ക് ആശ്വാസം നൽകുവാനുമാണ്. ലക്ഷ്യബോധമില്ലാതെ പാപാന്ധകാരത്തിൽ ഉഴലുന്ന ജനക്കൂട്ടങ്ങളാണ് യേശുവിനെ എല്ലാറ്റിടത്തും എതിരേറ്റിരുന്നത്. അവരെ നയിക്കുവാൻ ഭരമേൽപ്പിക്കപ്പെട്ടിരുന്ന പുരോഹിതരും നിയമജ്ഞരുമൊക്കെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ഉത്സുകരായിരുന്നു. ജനങ്ങളുടെ വേദനയിൽ ചിലപ്പോഴൊക്കെ അവർ സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ സഹതാപം ഒരിക്കലും ജനങ്ങളുടെ വേ