പോസ്റ്റുകള്‍

ഫെബ്രുവരി 19, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26)   വിചിന്തനം  ദൈവം മനുഷ്യനു നല്കിയിട്ടുള്ള മഹത്തായ ദാനങ്ങളിൽ ഒന്നാണ് കാഴ്ചശക്തി. എന്നാൽ, കാഴ്ചയുണ്ടായിട്ടും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ കാണാൻ സാധിക്കാത്തവർ നമ്മുടെ സമൂഹങ്ങളിൽ നിരവധിയുണ്ട്. നന്മയായത് കാണുവാനും, അതുവഴി, ദൈവത്തിനു നമ്മോടുള്ള സ്നേഹം സ്മരിക്കാനുമാണ് ദൈവം നമുക്ക് കാഴ്ച നല്കിയിരിക്കുന്നത്. അതിനായി, അനുദിന ജീവിതത്തിലെ സാധാരണപ്രവൃത്തികളിൽ ദ