നിത്യജീവന്റെ പാതയിലെ വഴിവിളക്കുകൾ
"ആരും വിളക്കുകൊളുത്തി കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ അത് പീഠത്തിന്മേൽ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാൽ, നിങ്ങൾ എപ്രകാരമാണ് കേൾക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഉള്ളവനു പിന്നെയും നല്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും." (ലൂക്കാ 8:16 - 18) വിചിന്തനം വൈദ്യുതി ഉപയോഗിച്ച് വിളക്കുകൾ തെളിയിക്കുന്ന ഒരു കാലഘട്ടത്തിലും രണ്ടായിരം വർഷം മുന്പ് ഈശോ പറഞ്ഞ വിളക്കിന്റെ ഉപമ പ്രസക്തമാണ്. അന്ധകാരമുള്ളിടത്തു വിളക്കു കത്തിച്ചുവച്ചു അവിടം പ്രകാശമാനമാക്കുന്നത് മനുഷ്യൻ എക്കാലവും തുടർന്നുവരുന്ന ഒരു രീതിയാണ്. ഇപ്രകാരം കത്തുന്ന വിളക്കുകൾ നാമൊരിക്കലും ഒളിച്ചു വയ്ക്കാറില്ല. മുറിയുടെ മൂലയിലോ മേശയുടെ അടിയിലോ ഒന്നും അല്ല അത് നമ്മൾ അത് വയ്ക്കുന്നത്, കത്തിച്ച വിളക്ക് ഇപ്പോഴും എല്ലാവർക്കും പ്രകാശം ലഭിക്കാൻ ഉതകുന്നവിധത്തിൽ മുറിയുടെ നടുക്കോ, മറ്റുള്ളവയെക്കാളും ഉയര...