അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ
"യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവൻ പറഞ്ഞു: സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ." (മർക്കോസ് 1:14-15) വിചിന്തനം ഹെറോദേസ് രാജാവ് ബന്ധനസ്ഥനാക്കിയതോടെ രക്ഷകന് വഴിയൊരുക്കാൻ അയക്കപ്പെട്ട സ്നാപകയോഹന്നാന്റെ പരസ്യ പ്രഘോഷണങ്ങൾ അവസാനിച്ചു. ഒപ്പംതന്നെ, മാനവരാശിക്ക് നിത്യജീവൻ പ്രദാനം ചെയ്യാൻ മാംസമായി അവതരിച്ച വചനം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു പരസ്യജീവിതം ആരംഭിക്കുകയും ചെയ്തു. ദൈവവുമായി രമ്യതപ്പെട്ടു സമാധാനം പുനർസ്ഥാപിക്കുന്നതും (എഫേസോസ് 6:15), പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരപ്പെടുത്തുന്നതും (കൊളോസോസ് 1:23), ദൈവത്തിന്റെ കൃപ പൂർണ്ണമായും മനസ്സിലാക്കാൻ സഹായിക്കുന്നതും (കൊളോസോസ് 1:6), എല്ലാവരെയും വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാക്കുന്നതും (എഫേസോസ് 3:6), ജീവനും അനശ്വരതയും വെളിപ്പെടുത്തുന്നതും (2 തിമൊത്തെയോസ് 1:10), രക്ഷയുടെ സദ്‌വാർത്തയും (എഫേസോസ് 1:13) ആയ സുവിശേഷമാണ് ഈശോ പ്രസംഗിച്ചത്. സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യത്തിലെ അംഗങ്ങളാകുവാൻ എന്...