ഉപദേശങ്ങളോടുള്ള പ്രതികരണം
"ഹേറോദേസ് രാജാവും ഇക്കാര്യങ്ങൾ കേട്ടു. യേശുവിന്റെ പേരു പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു: സ്നാപകയോഹന്നാൻ മരിച്ചവരിൽനിന്നു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അത്ഭുതകരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്. മറ്റുചിലർ പറഞ്ഞു: ഇവൻ എലിയാ ആണ്. വേറെ ചിലർ പറഞ്ഞു: പ്രവാചകരിൽ ഒരുവനെപ്പൊലെ ഇവനും ഒരു പ്രവാചകനാണ്. എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ ഹേറോദേ സ് പ്രസ്താവിച്ചു: ഞാൻ ശിരച്ചേദം ചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഹേറോദേ സ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കുകയും കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെ ചെയ്തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാൻ ഹേറോദേ സിനോട് പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്. തന്മൂലം ഹേറോദിയായ്ക്ക് യോഹന്നാനോട് വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല. എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേ സ് അവനെ ഭയപ്പെട്ടു സംരക്ഷണം നൽകിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയ...